Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം ഇവന്റ് മാനേജ്‌മെന്റ് ചെയ്തു, പിന്നീട് എഫ്എം റേഡിയോയില്‍, അവിടെ നിന്ന് പത്രത്തില്‍, തുടർന്ന് പരസ്പരം സീരിയലിൽ ഇന്ന് സിനിമയിൽ ; പക്ഷെ മകളെ ഓര്‍ത്തപ്പോൾ അവസരങ്ങൾ നഷ്ടപ്പെടുത്തി ; കുട്ടികള്‍ ഉള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മുന്നോട്ട് പോകാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്ന് ഗായത്രി അരുണ്‍!

09 AUGUST 2021 11:56 AM IST
മലയാളി വാര്‍ത്ത

പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് ആയിട്ടാണ് നടി ഗായത്രി അരുണ്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത് . അരങ്ങേറ്റ സീരിയലില്‍ പോലീസ് ഓഫീസറുടെയും കുടുംബിനിയുടെയും വേഷം ഒരുപോലെ ഗംഭീരമാക്കിയിരുന്നു . അതോടെ സീരിയലിൽ അധികം നിൽക്കേണ്ടിവന്നില്ല . പതിയെ ഗായത്രി സിനിമയിലേക്കും കടക്കുകയായിരുന്നു . ഇപ്പോള്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് താരം.

അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം എങ്ങനെ ആയിരുന്നു എന്നും ജോലി രാജി വച്ച് അഭിനയത്തില്‍ സജീവമായതിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഗായത്രിയിപ്പോൾ . ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമ-സീരിയല്‍ വിശേഷങ്ങള്‍ ഗായത്രി തുറന്നുപറയുന്നത്.

 

സ്‌കൂള്‍ കാലം തൊട്ടെ അഭിനയത്തോട് ഇഷ്ടമായിരുന്നു. അമ്മയുടെ സഹോദരന്‍ അറയ്ക്കല്‍ നന്ദകുമാര്‍ സംഗീത സംവിധായകനാണ്. വീട്ടില്‍ ആരും അഭിനയിച്ചിട്ടില്ലെങ്കിലും അച്ഛന് കലാഭവനില്‍ പ്രവേശനം കിട്ടിയ ആളാണ്. പക്ഷേ അന്ന് വീട്ടില്‍ നിന്നും അനുവാദം കിട്ടിയില്ല. അച്ഛനില്‍ നിന്നായിരിക്കണം എനിക്ക് അഭിനയകല കിട്ടിയത്. സ്‌കൂള്‍ കലോത്സവങ്ങളില്‍ പാട്ട്, നൃത്തം, വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. ഹയര്‍ സെക്കന്‍ഡറി സംസ്ഥാന കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

 

ഡിഗ്രി പഠനം കഴിഞ്ഞപാടേ ജോലി കിട്ടി. ആദ്യം ഇവന്റ് മാനേജ്‌മെന്റ് ചെയ്തു. പിന്നീട് എഫ്എം റേഡിയോയില്‍. അവിടെ നിന്ന് പത്രത്തില്‍ ജോലി കിട്ടി. അന്നരേമാണ് പരസ്പരം സീരിയലിലേക്ക് അവസരം വരുന്നത്. അഭിനയം മോഹമായിരുന്നിട്ടും ഞാന്‍ ജോലി വിടാന്‍ തയ്യാറായില്ല. ലീവ് എടുത്താണ് രണ്ടര വര്‍ഷത്തോളം അഭിനയിച്ചത്. കഥാപാത്രം ഹിറ്റ് ആയ ശേഷം മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് ആത്മവിശ്വാസമായത്. എന്നിട്ടാണ് ജോലി രാജി വെച്ച് ധൈര്യപൂര്‍വ്വം അഭിനയ രംഗത്തേക്ക് ഇറങ്ങിയത്. ഇപ്പോള്‍ നിത്യവും ജോലിയ്ക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ല.

ആദ്യ സിനിമയുടെ ഓഫര്‍ വരുമ്പോള്‍ എനിക്ക് സീരിയലില്‍ നല്ല തിരക്കായിരുന്നു. അന്ന് സിനിമ അത്ര കൗതുകമായി തോന്നിയുമില്ല. കാരണം അഭിനയിക്കണം എന്ന ആഗ്രഹത്തിന് കിട്ടാവുന്നത്ര സന്തോഷം പരസ്പരം സീരിയലില്‍ നിന്നും കിട്ടി. ആളുകളുടെ മികച്ച പ്രതികരണം, അഭിനന്ദനങ്ങള്‍, അംഗീകാരം ഒക്കെ..കൂടാതെ പരസ്പരം സീരിയല്‍ ചെയ്യുമ്പോള്‍ മോള്‍ കല്യാണി വളരെ ചെറുതായിരുന്നു. ഭര്‍ത്താവ് അരുണിന് ബിസിനസ് ആണ്. അരുണേട്ടേന്റെ കുടുംബവും എന്റെ കുടുംബവും മോളേ നോക്കുന്ന കാര്യത്തില്‍ അത്രയേറെ ശ്രദ്ധ നല്‍കിയത് കൊണ്ടാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. അവള്‍ വളര്‍ന്നപ്പോള്‍ അവളുടെ പഠനത്തില്‍ എന്റെ കരുതല്‍ വേണം എന്ന് തോന്നി. അതിനാലാണ് പരസ്പരത്തിന് ശേഷം ബ്രേക്ക് എടുത്തത്.

 

കുട്ടികള്‍ ഉള്ള ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം മുന്നോട്ട് പോകാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് സിനിമ. അത് സാധിക്കുന്നത് ഭര്‍ത്താവ് അരുണ്‍ തരുന്ന ഉറച്ച പിന്തുണയുള്ളത് കൊണ്ട് മാത്രമാണ്. ഗ്യാപ് എടുത്ത് ഞാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും അഭിനയിക്കാനായി പ്രേരിപ്പിക്കുമായിരുന്നു അരുണ്‍. എന്നാൽ കുടുംബം വളര്‍ത്തി എടുക്കാനാണ് എന്റെ ശ്രദ്ധ. അരുണിന്റെ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുന്ന ആളുകളാണെന്നും ഗായത്രി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (24 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (55 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends