മമ്മൂട്ടിയെ ബന്ധപ്പെടാൻ ഫോൺ നമ്പർ! ആസ്തി വിവരങ്ങളും... ഗൂഗിളിന്റെ ഞെട്ടിക്കുന്ന ഉത്തരം പുറത്ത്...
മമ്മൂട്ടിയെ കുറിച്ച് ആരാധകർ തിരഞ്ഞ ചോദ്യങ്ങൾക്ക് ഗൂഗിൾ നൽകിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗൂഗിളില്‍ സ്ഥിരം സെര്‍ച്ച് ചെയ്യുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മമ്മൂക്കയെ കുറിച്ച് ഒരു രസകകമായ ഉത്തരം ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ വരുമാനത്തെ കുറിച്ചും അദ്ദേഹത്തെ ബന്ധപ്പെടാനുള്ള മാര്‍ഗത്തെ കുറിച്ചുമാണ് ഗൂഗിള്‍ കൃത്യമായ ഉത്തരം നല്‍കിയത്. മമ്മൂട്ടിയുടെ വരുമാനവും ഫോണ്‍ നമ്പറും മാത്രമല്ല മകനെ കുറിച്ചും അദ്ദേഹത്തിന്റെ ചിത്രമായ മാമാങ്കത്തെ കുറിച്ചുമൊക്ക ആരാധകര്‍ തിരഞ്ഞിരുന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.
40 മില്യണ്‍ രൂപയാണ് മമ്മൂട്ടിയുടെ ആസ്തിയെന്നാണ് ഗൂഗിള്‍ പറയുന്നത്. . ഓരോ വര്‍ഷവും കുറഞ്ഞത് 10 ദശലക്ഷം രൂപ സമ്പാദിച്ചതായും മെഗാസ്റ്റാറിനെ ഉദ്ധരിച്ച് കൊണ്ട് ഗൂഗിള്‍ പറയുന്നുണ്ട്. പിന്നീട് മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഓഫീസ് അഡ്രസും ഗൂഗിള്‍ നല്‍കുന്നുണ്ട്. മമ്മൂട്ടിയുടെ ഓഫീസ് നമ്പറും വിലാസവും ഈമെയില്‍ ഐഡിയുമാണ് നല്‍കിയിരിക്കുന്നത്. കൊച്ചി കലൂര്‍ കേന്ദ്രീകരിച്ചുള്ള ഓഫീസ് വിലാസമാണുള്ളത്. പല ഗൂഗിള്‍ സൈറ്റുകളില്‍ നിന്നും ക്രോഡീകരിച്ചാണ് സമ്പാദ്യത്തെക്കുറിച്ചും നമ്പറും വിലാസവും ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. കൊച്ചി കലൂര്‍ കേന്ദ്രീകരിച്ചുള്ള ഓഫീസ് വിലാസമാണ് നല്‍കിയിരിക്കുന്നത്. പല ഗൂഗിള്‍ സൈറ്റുകളില്‍ നിന്നും ക്രോഡീകരിച്ചാണ് ആസ്തിയും നമ്ബറും വിലാസവും ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്.
ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് താരം. 2021 ല്‍ രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്ത് ഇറങ്ങിയത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ ചിത്രങ്ങളായിരുന്നു പ്രീസ്റ്റും വണ്ണും. ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോഴാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത്. തിയേറ്ററുകളില്‍ മികച്ച വിജയം നേടാന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ഭീഷ്മപര്‍വമാണ് മെഗാസ്റ്റാറിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു മലയാളചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്ബോഴായിരുന്നു വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഏജന്റ് എന്ന തെലുങ്ക് ചിത്രവും ഒരുങ്ങുന്നുണ്ട്.
അതേ സമയം കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തിരുന്നു. കേരള പകര്‍ച്ചവ്യാധി നിയമപ്രകാരം എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി.
ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനു ശേഷമാണ് ആളുകൾ നടന്മാരുടെ ചുറ്റും കൂടിയത്. സിനിമാ നിർമാതാവ് ആന്‍റോ ജോസഫിനും ആശുപത്രി മാനേജ്മെന്‍റിനെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ കൂട്ടം കൂടിയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു. പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 4, 5, 6 പ്രകാരമാണ് കേസ്. രണ്ട് വര്‍ഷം തടവോ 10,000രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുളളത്.
https://www.facebook.com/Malayalivartha