Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ കാലത്ത് വീട്ടിലിരുന്ന് മാസം ആറ് ലക്ഷം നേടാം ; ഇന്ത്യയിലെ ആദ്യ സംവേദനാത്മക ഗെയിം ഷോ "ബസിംഗ"യുമായി ഗോവിന്ദ് പത്മസൂര്യ ; ലേലം വിളിക്കൽ ഗെയിം കളിക്കേണ്ടത് ഇപ്രകാരം !

09 AUGUST 2021 02:50 PM IST
മലയാളി വാര്‍ത്ത

ഒരു ഇടവേളക്ക് ശേഷം വീണ്ടും അവതാരകനായി എത്തിയിയിരിക്കുകയാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. അവതാരകനായിട്ടാണ് ജിപിയെ ഇന്നും മലയാളികൾ ഏറ്റെടുത്തിരിക്കുന്നതെങ്കിലും സിനിമയിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്നുമുണ്ട് താരം. ഇപ്പോഴിതാ സാധാരണക്കാർക്ക് ഉപയോഗപ്പെടുന്ന ഒരു ഗെയിം ഷോ പരിചയപ്പെടുത്തുകയാണ് ജി പി. ബസിംഗ എന്ന വ്യത്യസ്തമായ ഒരു ഷോയാണ് സീ കേരളം ചാനലിൽ ഒരുങ്ങുന്നത്. ഏതൊരു ഷോയെക്കാളും താൻ വളരെയധികം ത്രില്ലിലാണ് ബസിംഗ എന്ന ഗെയിം ഷോയ്ക്കായി എന്നാണ് ഗോവിന്ദ് പറഞ്ഞിരിക്കുന്നത്.

 

"മലയാളത്തിൽ ഒട്ടുമിക്ക തരത്തിലുമുള്ള ഷോകളും ഞാൻ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അത്കൊണ്ടാണ് അതിൽ നിന്ന് ഒരു ബ്രേക്ക് എടുത്തു സിനിമയിലേക്ക് കോൺസെൻട്രേറ്റ് ചെയ്തത്. എന്നാൽ ഈ ഷോയുമായി ഇതിന്റെ ടീം എന്നെ സമീപിച്ചപ്പോൾ സത്യത്തിൽ ഈ ഷോയുടെ ഐഡിയയിലേക്ക് ഞാൻ വളരെ ആകൃഷ്ടനായി. എന്റെ ഷോ കണ്ടുകൊണ്ടിരിക്കുന്നവർക്ക് എന്തെങ്കിലും മെച്ചം അതിൽ നിന്ന് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ആ എനിക്ക് ഈ ഷോ വളരെ ത്രില്ലിംഗ് ആണ്. ഇതിൽ എല്ലാം ടേക്ക് എവേ ആണ്. കഷ്ടതകൾ നിറഞ്ഞ ഈ സാഹചര്യത്തിൽ ബസിംഗ സാധാരണക്കാരന് ഒരു സഹായമാകും. എന്റർടൈൻമെന്റ്, എൻഗേജ്മെന്റ്, ടേക്ക്എവെ എന്നിവയുടെ ഒരു മിക്സ് ആണ് ഈ ഷോ. കാണികൾക്കിടയിൽ ഈ ഷോ ഉണ്ടാക്കാൻ പോകുന്ന എക്സിറ്റ്മെന്റ് ഓർത്തു ഞാൻ ആകാംക്ഷയിലാണ്," ഗോവിന്ദ് പറഞ്ഞു.

 

ഒരു ഇടവേളയ്ക്കു ശേഷം അവതാരകന്റെ കുപ്പായം അണിയുന്ന ജി പി, ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കായി ബസിംഗയുടെ ഗെയിം ഷോയിലെ ലേലത്തില്‍ പങ്കെടുക്കുന്ന പൊതു ജനത്തിനും, ഒപ്പം പരിപാടിയില്‍ ഭാഗമാകാനെത്തുന്ന മറ്റു സെലിബ്രിറ്റികള്‍ക്കും ഒപ്പം നിന്ന് കൂടുതല്‍ തിളക്കം നൽകും.

കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ഇന്ത്യയിലെ ആദ്യ സംവേദനാത്മക ഗെയിം ഷോയാണ് ബസിംഗ. ലേല രൂപത്തിലുള്ള ഗെയിം ഷോയ്‌ക്കൊപ്പം ഇത് കളിക്കുവായുള്ള ഒരു ആപ്പും സീ കേരളം ചാനൽ പുറത്തിറക്കിയിട്ടുണ്ട്. ഈ പുതിയ ലൈവ് ബിഡിങ് ഗെയിം ഷോയില്‍ പങ്കെടുക്കുന്നത് വഴി, കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ അതിവേഗം സ്വന്തമാക്കാന്‍ പ്രേക്ഷകര്‍ക്ക് സാധ്യമാകും.

 


ബസിംഗയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്, പ്രേക്ഷകര്‍ക്ക് അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് തന്നെ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കായുള്ള ബിഡിങില്‍ പങ്കെടുക്കാം. ഇതു കൂടാതെ, തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ബസിംഗ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് ബിഡ്ഡര്‍മാരും ഒരു സെലിബ്രിറ്റി അതിഥിയും മത്സരപരിപാടിയുടെ ഭാഗമാകും.

 

ബസിംഗ ഷോയുടെ ഭാഗമാകാന്‍ വീടുകളില്‍ നിന്ന് ചേരുന്നവരും, സ്റ്റുഡിയോയില്‍ എത്തുന്നവരും ഒരു പോലെ തന്നെ ആസ്വദിക്കാന്‍ പാകത്തിലുള്ള ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് ഒരു വലിയ സവിശേഷത. ആദ്യ സമ്മാനത്തിനുവേണ്ടി, ഓരോ സമ്മാനം വീതമുള്ള 2 സമ്മാനമുറികളില്‍ സമയബന്ധിതമായ 4 റൗണ്ടുകളിലൂടെ ലേലം ചെയ്യുക എന്നതാണ് വീടുകളില്‍ ഇരുന്നു പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത്. രണ്ടാമത്തെ സമ്മാനത്തിനായി സ്റ്റുഡിയോയില്‍ ഇരിക്കുന്ന സെലിബ്രിറ്റിയും 6 പൊതു ബിഡ്ഡര്‍മാരും മത്സരിക്കും. ഷോയുടെ ഈ രൂപകല്പനയിലൂടെ പങ്കെടുക്കുന്ന ഏവര്‍ക്കും, അത് കാണുന്ന പ്രേക്ഷകര്‍ക്കും മികച്ച വിനോദ സാധ്യതയാണ് സജ്ജമാകുന്നത്.

 

സമ്മാനമായി ലഭിക്കുന്ന ഉത്പന്നത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും, അതിനെ ലേലത്തിലൂടെ സ്വന്തമാക്കാന്‍ വേണ്ട ഘടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. മൊബൈല്‍ ഫോണുകള്‍, യാത്രാ പാക്കേജുകള്‍, ഇലക്ള്‍ട്രോണിക് ഉത്പന്നങ്ങള്‍ തുടങ്ങി, ഓരോ ദിവസവും 4 സമ്മാനങ്ങള്‍ വീതം നേടാനാകും. ഇത് കൂടാതെ ഓരോ ആഴ്ചയും മെഗാ ബമ്പര്‍ സമ്മാനവും ഉണ്ട്.

എല്ലാ മാസവും, 6 ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ സമ്മാനമായി ലഭിക്കുന്ന 'മന്ത്ലി ജാക്‌പോട്ട് ബിഡ്ഡുകളും' ഉണ്ടാകും. ഓരോ പങ്കാളിയും വ്യത്യസ്തവും ഏറ്റവും കുറഞ്ഞതുമായ ബിഡ് മുന്നോട്ടു വയ്ക്കുന്ന വളരെ രസകരമായ വിധത്തിലാണ് ടി വി ഷോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇപ്പോൾ മഴവിൽ മനോരമയിൽ മീനാക്ഷിയും ഡെയിനും കുക്കുവും ചേർന്ന് ഹിറ്റാക്കിയ ഉടൻ പണം പരിപാടിയാണ് മുന്നിലുള്ളത്. ജനറൽ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയുന്നവർക്ക് സമ്മാനം നൽകുന്ന പരിപാടിയാണ് ഉടൻ പണം. എന്നാൽ, ബസിംഗ ഒരു ലേലം വിളിക്കൽ ഷോയായിട്ടാണ് എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (24 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (55 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends