Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്കാർ എന്ന സ്വപ്നത്തിന് കാരണം ലാലേട്ടൻ ആ ദിവസത്തക്കുറിച്ച് സായി

09 AUGUST 2021 04:29 PM IST
മലയാളി വാര്‍ത്ത

ബിഗ്ഗ്‌ബോസിലൂടെ മലയാളികൾ കണ്ടുംകേട്ടും അറിഞ്ഞ ഒരു വ്യക്തിത്വമാണ് സായി വിഷ്‌ണു.
ബിഗ്ഗ്‌ബോസ് ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തിയ മത്സരാർത്ഥി.മണിക്കുട്ടൻ കഴിഞ്ഞാൽ മലയാളികൾ ഏവും ഇഷ്ടപ്പെടുന്ന മത്സരാർത്ഥിയെന്ന് തന്നെ വേണം പറയാൻ.എന്നാൽ
രണ്ടാം സ്ഥാനക്കാരനായ സായിക്ക് സമ്മാനം നൽകാഞ്ഞത്ത് സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.ഈ അടുത്തിടെ താൻ ഒരു പുതിയ യൂട്യൂബ് ചാനൽ
ആരംഭിക്കാൻ പോകുന്നുവെന്നും അത് സപ്പോർട്ട് ചെയ്യണ മെന്നും പറഞ്ഞുകൊണ്ട് സായി എത്തുകയും ചെയ്തിരുന്നു.എന്നാൽ ഇപ്പോളിതാ സായി പങ്കു വെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത് .തന്റെ പ്രീയ താരം ലാലേട്ടനോടുള്ള സ്നേഹവും കടപ്പാടും അറിയിച്ചുകൊണ്ടാണ് സായി എത്തിയത്.

സായിയുടെ ഫേസ്ബുക് പോസ്റ്റ്

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ്റെ സിനിമയും, ഞാനും ഒരേ വർഷമാണ് പിറന്നത്. സദയം.❤️
എൻ്റെ ഏറ്റവും പുറകിലെ ഓർമകളിൽ പോലും സിനിമയും, സിനിമാ നടൻ ആവണം എന്നുള്ള സ്വപ്നവും ഉണ്ട്.
കണ്ടതിൽ ഏറ്റവും കൂടുതൽ ലാലേട്ടന്റെ സിനിമകളാണുള്ളത്.
ലാലേട്ടനോടൊപ്പം ചിരിച്ചു, കരഞ്ഞു, കയ്യടിച്ചു, ആർപ്പുവിളിച്ചു.
അത് കൊണ്ട് തന്നെ, സിനിമയെ ഇത്രയും സ്നേഹിക്കാനും, സിനിമാ നടൻ ആവാനുള്ള തീവ്രമായ ഈ ആഗ്രഹത്തിനും ലാലേട്ടൻ ഏറ്റവും മനോഹരമായ കാരണം തന്നെയാണ്.
അഭിനയ വിദ്യാർത്ഥി എന്ന നിലയിൽ മനസു കൊണ്ട് ഗുരു സ്ഥാനത്ത് കാണുന്ന മനുഷ്യൻ ആണ് ലാലേട്ടൻ.
ലാലേട്ടനോടുള്ള ഇഷ്ടവും ബഹുമാനവും അദ്ദേഹം എന്ന അഭിനേതാവിനും അപ്പുറം, അദ്ദേഹത്തിൻ്റെ ചിന്തകളോട്, അറിവിനോട്, എഴുത്തിനോട്, വായനയോട്, യാത്രകളോടും ഒക്കെയായി പടർന്നു പന്തലിച്ചു കിടക്കുന്നു.
സിനിമാ നടനാവാൻ സ്വപ്നം കണ്ടും, അതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ചും, ഓരോ നിമിഷവും അതിനുവേണ്ടി എന്നെ എന്റെ ഏറ്റവും മികച്ചതാക്കി ഒരുക്കിയും ഈ യാത്ര മുൻപോട്ട് പോകവെ ആണ്, ഒരു ദിവസം , എനിക്ക് ഒരു റോസാപ്പൂവും തന്ന് ലാലേട്ടൻ ലോകത്തിന് എന്നെ പരിചയപ്പെടുത്തുന്നത്.
കാലം എനിക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു അത്.
പിന്നീടു ഓരോ തവണ ലാലേട്ടൻ സായി എന്ന് വിളിക്കുമ്പോഴും ഉള്ളം നിറഞ്ഞാണ് സംസാരിച്ചു കൊണ്ടിരുന്നത്.
ലാലേട്ടൻ്റെ കൈ പിടിച്ച് ഫിനാലെ വേദിയിൽ നിന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്.
എൻ്റെ ഉള്ളിൽ ഞാൻ ആ കൈ ഇപ്പോഴും എൻ്റെ കയ്യോട് ചേർത്ത് പിടിച്ചിരിക്കുകയാണ്.

ലാലേട്ടനോടൊപ്പം..❤️

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends