Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്രത്തോളം ജീവിതത്തെ സ്നേഹിച്ചയാളാണ് ശരണ്യ; മരിക്കുന്നതിന് മുൻപ് ശരണ്യ പറഞ്ഞ ആ ആഗ്രഹം ഇന്നും ബാക്കിയാണ് , ഇനിയാ പ്രാർത്ഥന ഇല്ല ; ചങ്ക് തകരുന്ന വേദന പങ്കുവച്ച് സാജൻ സൂര്യ !

10 AUGUST 2021 10:10 AM IST
മലയാളി വാര്‍ത്ത

ട്യൂമറിനോട് പൊരുതി അതിജീവനത്തിന്റെ മാതൃകയായി മാറിയ ശരണ്യ ശശി യാത്രയായി. നിരവധി തവണ മരണത്തെ അതിജീവിച്ച പ്രിയതാരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ താരങ്ങളും പ്രേക്ഷക സമൂഹവും ഒരുപോലെ സങ്കടത്തിലാണ്. വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ ശരണ്യയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളും എത്തിയിരുന്നു. കേരളക്കര മുഴുവന്‍ ഇപ്പോൾ ശരണ്യയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയാണ്.

അതേസമയം, ശരണ്യ ഏറെ ആഗ്രഹിച്ച, കൊതിച്ച ഒരു ആഗ്രഹത്തെ കുറിച്ച് പറയുകയാണ് സീരിയൽ നടനും ശരണ്യയുടെ അടുത്ത സുഹൃത്തുമായ സാജൻ സൂര്യ. അവസാനമായി ശരണ്യയെ കണ്ടതിനെ കുറിച്ചും ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ചുമാണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സാജൻ സൂര്യ പറയുന്നത്.

 

"തിരിച്ചു വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നതായി ശരണ്യ പറഞ്ഞിരുന്നു . ‘ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് ഞങ്ങൾ അവസാനം കണ്ടത്. അന്നും എന്നോട് പറഞ്ഞത് ‘ചേട്ടാ, നമുക്കിനിയും ഒന്നിച്ചഭിനയിക്കണം' എന്നാണ്. അത്രത്തോളം ജീവിതത്തെ സ്നേഹിച്ചയാളാണ് ശരണ്യ. വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ നായികാനായകൻമാരായി ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. അക്കാലം മുതലേയുള്ള പരിചയവും സൗഹൃദവുമാണെന്ന് ഓർമ പങ്കുവെച്ച കൊണ്ട് സാജൻ സര്യ പറയുന്നു.

 

ഒരുപാട് പ്രയാസപ്പെട്ട കുട്ടിയാണ് അവൾ. രോഗം അവളെ ഒത്തിരി വേദനിപ്പിച്ചു. അപ്പോഴൊക്കെയും ജീവിതത്തിലേക്കു തിരിച്ചു വരണമെന്ന് അവൾ അതിഭയങ്കരമായി ആഗ്രഹിച്ചു. ഞങ്ങളെല്ലാവരും അതാണ് പ്രാർഥിച്ചത്. സീമച്ചേച്ചിയും ശരണ്യയുടെ അമ്മയുമൊക്കെ ഈ വേദന എങ്ങനെ താങ്ങുമെന്ന് എനിക്കറിയില്ല. സീമ.ജി.നായരുടെ പിന്തുണ ശരണ്യയ്ക്ക് നൽകിയ ആശ്വാസം ചെറുതല്ല''.- സാജന്‍ അഭിമുഖത്തിൽ പറയുന്നു,. ശരണ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളും എത്തിയിട്ടുണ്ട്. ബിഗ് സ്ക്രീനിലും സജീവമായിരുന്നു ശരണ്യ.

 

സീമ ജി നായരിലൂടൊണ് ശരണ്യയുടെ രോഗത്തെ കുറിച്ചും നടിയുടെ അവസ്ഥയെ കുറിച്ചും പ്രേക്ഷകർ അറിഞ്ഞത്. നടിക്കും അമ്മയ്ക്കും എല്ലാവിധത്തിലുള്ള പിന്തുണയുമായി അവസാനം വരെ സീമ ജി നായർ ഒപ്പം തന്നെയുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്വന്തമായി ഒരു വീട് വയ്ക്കാൻ മുന്നിൽ നിന്നതും സീമയായിരുന്നു. 'സ്നേഹസീമ' എന്നാണ് ശരണ്യ തന്റെ വീടിന് നൽകിയിരിക്കുന്ന പേര്. സീമയുമായി അത്രയ്ക്ക് അത്മബന്ധമായിരുന്നു ശരണ്യക്ക്. നടിക്ക് കൊവിഡ് പോസിറ്റീവായ വിവരം സീമാ ജി നായരിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. വീഡിയോയിലൂടെയാണ് ശണ്യയുടെ അവസ്ഥയെ കുറിച്ച് സീമ പങ്കുവെച്ചത്. നല്ല ചികിത്സ നൽകുന്നുണ്ടെന്നും ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുമെന്നുള്ള പ്രതീക്ഷയും പങ്കുവെച്ചിരുന്നു.

 

2012 ലാണ് ശരണ്യയ്ക്ക് ട്യൂമർ സ്ഥിരീകരിക്കുന്നത് 9 ശസ്ത്രക്രീയകളും 33 കിമോയും ചെയ്തിരുന്നു. ഇത് ശരണ്യയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു.ശരീരത്തിന്റെ ഒരു വശം തളർന്നു പോവുകയായിരുന്നു. പിന്നീട് നടത്തിയ ചികിത്സകളുടെ ഭാഗമായി ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. പിന്നീട് പോസിറ്റിവ് മാറ്റമായിരുന്നു ശരണ്യയിൽ കണ്ടത്. എന്നാൽ അപ്രപതീക്ഷിതമായി വന്ന കൊവിഡും ന്യുമോണിയയും ശരണ്യയുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും നടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. മികച്ച ചികിത്സ നൽകിയെങ്കിലും ശരണ്യയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends