Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമില്ല : നവരസയിലെ പ്രിയദര്‍ശന്‍ ചിത്രം അറപ്പുളവാക്കുന്നു ; 2021ലും ഇങ്ങനെയുള്ള ചിത്രങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ല ടി.എം. കൃഷ്‌ണയും ലീന മണിമേഘലയും!

10 AUGUST 2021 12:36 PM IST
മലയാളി വാര്‍ത്ത

വളരെയധികം പ്രതീക്ഷയിൽ ഒരുങ്ങിയ തമിഴ് ആന്തോളജി ചിത്രമാണ് നവരസ. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.


എന്നാൽ നവരസയിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപകവിമര്‍ശനം ഉയരുകയാണ് . സമ്മര്‍ ഓഫ് 92 എന്ന ചിത്രം ജാതീയമാണെന്നാണ് ഉയരുന്ന വിമർശനം. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കിയായിരുന്നു സമ്മര്‍ 92 ഒരുക്കിയിരുന്നത്. സംഗീതജ്ഞനായ ടി.എം. കൃഷ്ണ, സംവിധായിക ലീന മണിമേഘല എന്നിവരാണ് ചിത്രത്തിനെതിരെ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

 

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമായിരുന്നു. തികച്ചും ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിങ്ങും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. 2021ലും നമുക്ക് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാനാവില്ല. സമൂഹത്തിനോട് നമുക്ക് ബീഭത്സം തോന്നാന്‍ പറ്റിയ ചിത്രമായിരുന്നു ഇത്,’ ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു.

ലീന മണിമേഘലയും സമാനമായ അഭിപ്രായമായിരുന്നു ചിത്രത്തെ കുറിച്ച് പറഞ്ഞത്. ചിത്രത്തിലെ ഒരു ഡയലോഗിനെ പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മണിമേഘലയുടെ ട്വീറ്റ്. കാണാന്‍ പന്നിയെ പോലെയാണെങ്കിലും ആളൊരു പട്ടിയാണ്…നമ്മുടെ വേലുസാമി’ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ കുറിച്ച് പറയുന്ന ഈ ഡയലോഗിനെതിരെയാണ് ലീന മണിമേഘല വിമര്‍ശനം ഉന്നയിച്ചത്.

 

നെറ്റ്ഫ്‌ളിക്‌സും പ്രിയദര്‍ശനും മണിരത്‌നവും വൃത്തികെട്ട കാര്യമാണ് ചെയ്തിരിക്കുന്നതെന്നാണ് മണിമേഘല പറയുന്നത് . കറുത്ത വര്‍ഗക്കാരെയും ഗോത്രവിഭാഗങ്ങളെയും വര്‍ണ വിവേചനം നേരിടുന്ന മറ്റു വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയിലെത്തുമ്പോള്‍ ജാതീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മണിമേഘല കൂട്ടിച്ചേര്‍ത്തു.

ബ്ലാക്ക്‌ലൈവ്‌സ്മാറ്റര്‍ രാഷ്ട്രീയമൊക്കെ വെറും കണ്‍കെട്ടാണെന്ന് ഇന്ത്യയിലെ നെറ്റ്ഫ്‌ളിക്‌സിന്റെ ‘ബ്രാഹ്മിണ്‍ കളികള്‍’ കാണുമ്പോള്‍ മനസിലാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു ലീന മണിമേഘലയുടെ പ്രതികരണം.

 

യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍ എന്നിവരാണ് സമ്മര്‍ 92വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങിയ നവരസ ഓഗസ്റ്റ് ആറിനാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതി...കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു  (14 minutes ago)

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (2 hours ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (2 hours ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (3 hours ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (3 hours ago)

വീണ്ടും ചികിത്സാപ്പിഴവ്  (3 hours ago)

ഓ മൈ ഗോൾഡ്!  (3 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (3 hours ago)

അവനെ കയ്യിൽ കിട്ടിയാൽ...  (3 hours ago)

ഉടൻ യോഗം കൂടുന്നു...  (3 hours ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (4 hours ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (4 hours ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (4 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (4 hours ago)

Malayali Vartha Recommends