Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

"അതിജീവനത്തിലെ "രാജകുമാരനു"മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച"; പിറന്നാൾ ദിനത്തിൽ ഒന്നിച്ച് സന്തോഷം പങ്കുവച്ചവർ , അനുജനൊപ്പം ചേച്ചിയും യാത്രയായി; വേദനയുടെ ആഴം കൂട്ടുന്ന ചിത്രം വീണ്ടും വൈറലാകുന്നു!

10 AUGUST 2021 01:24 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകർ ഇന്ന് ഏറെ നൊമ്പരപ്പെടുന്നത് നടി ശരണ്യ ശശിയുടെ വിയോഗ വാർത്തയാണ് . ഇതിനിടയിൽ അർബുദത്തിനെതിരായ പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും കരുത്തും പ്രതീകമായിരുന്ന നന്ദു മഹാദേവ എന്ന 27 കാരനെയും ഓർത്തുപോവുകയാണ് . ഓരോ തവണയും അർബുദം ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ചിരിയോട് നിന്ന പോരാളിയായിരുന്നു നന്ദു മഹാദേവ.

 

അതുപോലെ തന്നെ ഒരു വ്യക്തിയായിരുന്നു ശരണ്യ ശശിയും. ഓരോ തവണയും ക്യാൻസറിനോട് പൊരുതി ജയിക്കുമ്പോഴും കൂടുതൽ വീറോടെയും വാശിയോടെയും തുടർ ജീവിതം വളരെ സുന്ദരമായി ജീവിച്ചുകാണിക്കാമെന്ന ചങ്കുറപ്പോടെ ജീവിച്ചവർ. എന്നാൽ ഇന്ന് ക്യാൻസർ എന്ന മഹാമാരി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ശരണ്യയുടെ വിയോഗവാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇരുവരും ഒരുമിച്ചിരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയുടെ ഹൃദയം ഭേദിക്കുകയാണ്. അത്രമേൽ നൊമ്പരത്തോടെയാണ് ഈ ചിത്രം ഓരോരുത്തരും ഏറ്റെടുത്തിരിക്കുന്നത്.


കുറച്ച് നാളുകൾക്ക് മുൻപ് ക്യാൻസറിനോട് പൊരുതി ഒടുവിൽ മരണമടഞ്ഞ നന്ദു മഹാദേവയ്ക്കൊപ്പം ശരണ്യ ശശി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം നുറുക്കുന്നത്. ഇരുവരുടെയും ചിത്രം നൊമ്പരപ്പെടുത്തുന്നുവെന്നും മനസ് തളർന്നു പോവുന്ന ചിത്രമെന്നും ഇപ്പോൾ അവർ ഒരുമിച്ചായെന്നും സോഷ്യൽ മീഡിയ കുറിക്കുന്നു.

 

മാർച്ച് 15 ന് ശരണ്യയുടെ പിറന്നാൾ ദിനത്തിൽ സീമ ജി നായർ പങ്കുവച്ച ചിത്രങ്ങളാണിവ. "മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു.. അദിതി, രഞ്ജിത്, ഡിമ്പിൾ, ശരണ്യ.. എല്ലാവരും പ്രിയപ്പെട്ടവർ.. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു.. അതിജീവനത്തിന്റെ രാജകുമാരി.. എന്റെ മോൾക്ക് ഞാൻ ഇന്നലെകൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ "രാജകുമാരനു"മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു.." എന്നുള്ള വാക്കുകൾക്കൊപ്പം സീമ പങ്കുവച്ച ഫോട്ടോകൾ അന്ന് സന്തോഷത്തോടെയും പ്രാർത്ഥനയോടെയുമായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. എന്നാൽ, ഇന്ന് ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വേദയോടെയുള്ള കുറിപ്പുകൾക്കൊപ്പമാണ് പ്രചരിക്കുന്നത്.

 

ഒരു ജീവിതം അതു എങ്ങനെ ഒക്കെ പൊരുതി നിൽക്കാൻ പറ്റും എന്ന് കാണിച്ചു തന്ന രണ്ടു നക്ഷത്രങ്ങൾ സ്വന്തം മുറിവുകൾ ഉണ്ടായിട്ടും മറ്റുള്ളവരുടെ മനസിന്റെ മുറിവിലേക്കു മരുന്നായി മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും സ്വാന്തനവും പകർന്നു നൽകാൻ ഇവർക്ക് രണ്ടുപേർക്കും പറ്റി ഈ രണ്ടു നക്ഷത്രങ്ങള് ഹൃദയത്തിൽ നിന്ന് മാഞ്ഞു പോവുന്നില്ല,,, പ്രണാമം'. എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.

പോരാട്ടം മതിയാക്കി രണ്ടുപേരും യാത്രയായി എന്നും ജീവിതത്തെ ഒരുപാട് സ്നേഹിച്ച രണ്ട് പേരാണ് നന്ദു മഹാദേവയും ശരണ്യ ശശിയും എന്നും സ്വർഗ്ഗത്തിൽ നന്ദുവിന് കൂട്ടായി ശരണ്യ ചേച്ചിയും പോയി, വേദനകളില്ലാത്ത ലോകത്തേക്ക്' എന്നും ഇരുവരുടെയും പ്രിയപ്പെട്ടവർ കുറിച്ചിട്ടുണ്ട്.

'രണ്ടു പേരുടേയും പോരാട്ടം സമാനാവസ്ഥയിലെ ഒരുപാടാളുകൾക്ക് വലിയ പ്രചോദനമായിരുന്നു നൽകിയത്. ബ്രെയിന്‍ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശിയിക്ക് 35 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ PRS ആശുപത്രിയിലായിരുന്നു അന്ത്യം.'

 

അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്ക്കു തയാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്കു മാറ്റി. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. നിരവധി തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാണ്.

 

ഇവരെ രണ്ടുപേരെയും ഓർക്കുമ്പോൾ സീമ ജി നായർ എന്ന മനുഷ്യസ്നേഹിയെ വിസ്മരിക്കാനാകില്ല. നന്ദുവിനും ശരണ്യയ്ക്കും അമ്മയായിരുന്നു സീമ. ഈ വേദനകൾ ഉൾക്കൊള്ളാൻ സർവേശ്വരൻ അവർക്ക് ശക്തികൊടുക്കട്ടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (1 hour ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (1 hour ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (1 hour ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (1 hour ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (1 hour ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (1 hour ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (1 hour ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (1 hour ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (1 hour ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (2 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (2 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (2 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (2 hours ago)

Malayali Vartha Recommends