Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്ടനല്ല ദിലീപ്! നല്ല കൂര്‍മ ബുദ്ധിയുളള ഒന്നാന്തരം ബിസിനസ് മാൻ... വിധി വരട്ടെ, വെല്ലുവിളിച്ച് സംവിധായകൻ! പതനം ആഗ്രഹിക്കുന്ന താരങ്ങൾ ഇത് അറിയണം...

11 AUGUST 2021 10:51 AM IST
മലയാളി വാര്‍ത്ത

ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് സംവിധായകൻ മഹേഷ്. ദിലീപിനെ പിന്തുണച്ച്‌ നൂറിലേറെ മണിക്കൂറുകള്‍ പല ചാനലുകളിലും പോയി ഒരു തോന്നലുകൊണ്ട് പെട്ടെന്ന് സംസാരിച്ച്‌ തുടങ്ങിയതല്ല. ഈ പ്രശ്‌നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ എന്ന് ഞാന്‍ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസില്‍ തോന്നിയ സത്യം, അത് വെച്ചിട്ടാണ് സംസാരിച്ചത്. നീതിയാണ് മറ്റേത് നീതിക്കേടാണ് നടക്കുന്നത് എന്നൊക്കെ മനസിലാക്കികൊണ്ടാണ് ഞാന്‍ സംസാരിച്ചുതുടങ്ങിയത്. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപിനെ പിന്തുണച്ച് മഹേഷ് രംഗത്തെത്തിയത്.

അയാള്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാള് ഒരു മണ്ടനല്ല. അയാള് നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അദ്ദേഹം നല്ല ആക്ടറാണ്. എന്നാല്‍ ആക്ടറേക്കാളും മുകളില്‍ നില്‍ക്കുന്ന മനുഷ്യന്‍. അയാള് ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഒകെ ലെവലില്‍ ദിലീപ് ഉയര്‍ന്നുവന്നത്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. എനിക്ക് ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച്‌ ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

 

 

ദിലീപിനെ പിന്തുണച്ച്‌ സംസാരിച്ചതുകൊണ്ട് എനിക്ക് കുറെ സിനിമകള്‍ പോയിട്ടുണ്ട്. സത്യത്തിൽ ദിലീപിനൊപ്പം നിന്ന പലരും അദ്ദേഹത്തിന് ഒരു വീഴ്ച വന്നപ്പോള്‍ നടന് നേരെ തിരിയുകയും അദ്ദേഹത്തിന് വേണ്ടി സംസാരിച്ച എന്നെ അകറ്റിനിര്‍ത്തുകയും ചെയ്തു. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് എന്‌റെ അനുഭവം കൊണ്ട് പറഞ്ഞതാണ്. അത് ചിലപ്പോള്‍ തെറ്റായിരിക്കാം.

ഇനി കോടതി വിധി വരുമ്ബോള്‍ എല്ലാം തെളിയിക്കപ്പെടുമല്ലോ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ദിലീപ് ഇന്നസെന്‌റാണ്. അതില്‍ യാതൊരു സംശയവുമില്ല. അയാളുടെ തലയില് അടിച്ചേല്‍പ്പിച്ചതാണ്. അതിന് പിന്നിലാരാണ് പ്രവര്‍ത്തിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച്‌ ഇദ്ദേഹത്തിനും അറിയാം. പക്ഷേ അതൊന്നും പുറത്തുപറയാനോ പ്രത്യേകിച്ച്‌ ആരെയും ഹേര്‍ട്ട് ചെയ്യേണ്ട കാര്യവുമില്ല.

കേസിനെ കുറിച്ച്‌ കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ദിലീപിന്‌റെ പതനം ആഗ്രഹിച്ചത് മെയിന്‍ താരങ്ങളാണോ എന്നൊന്നും പറഞ്ഞ് ഞാന്‍ ആരെയും കോര്‍ണര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. പക്ഷേ ഒരുപറ്റം ആള്‍ക്കാര് ഇദ്ദേഹത്തിന്‌റെ പതനം ആഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. എത്രയോ പേരെ സഹായിച്ചിട്ടുളള ആളാണ് ദിലീപ്. ട്വന്‌റി 20 പോലൊരു സിനിമ എടുക്കാന്‍ മറ്റ് താരങ്ങള്‍ മടിച്ചപ്പോള്‍ ദിലീപാണ് മുന്നോട്ടുവന്നത്‌ ആ സിനിമയ്ക്ക് കിട്ടിയ വരുമാനം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ദിലീപ് ചെയ്തുവെന്നും മഹേഷ് കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends