Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശെടാ.. തിരുവനന്തപുരത്ത് വെച്ച്‌ എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..! സുരേഷ് ഗോപിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച്‌ നടന്‍ കൃഷ്ണ കുമാര്‍

11 AUGUST 2021 11:21 AM IST
മലയാളി വാര്‍ത്ത

ഡൽഹിയിൽ വച്ച് നടനും എംപിയുമായ സുരേഷ് ഗോപിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച്‌ നടന്‍ കൃഷ്ണ കുമാര്‍. തിരുവനന്തപുരത്ത് വളരെ അടുത്താണ് ഇരുവരും താമസിക്കുന്നതെങ്കിലും ഡല്‍ഹിയില്‍വച്ചാണ് കൂടുതലായും സുരേഷ് ഗോപിയെ കണ്ടുമുട്ടിയിട്ടുള്ളതെന്ന് കൃഷ്ണകുമാര്‍ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

സുരേഷ് ഗോപിയും, ഡല്‍ഹിയും പിന്നെ ഞാനും... ഡല്‍ഹി എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലവും ധാരാളം സുന്ദര ഓര്‍മ്മകള്‍ സമ്മാനിച്ച ഇടവുമാണ്. 1983 ന്നില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനായിട്ടാണ് ഡല്‍ഹിയില്‍ ആദ്യമായി എത്തുന്നത്. വിജയ് ചൗക് മുതല്‍ ഇന്ത്യ ഗേറ്റ് വരെ ആണ് മാര്‍ച്ചിങ്. അത് കഴിഞ്ഞു ഇരുവശത്തുമുള്ള പുല്‍ത്തകിടിയില്‍ ഇരുന്നു ഭക്ഷണം...

ഒരു വര്‍ഷം കഴിഞ്ഞു 1984 ലില്‍ Para jumping നായി ആഗ്രയില്‍ പോകും വഴി ഡല്‍ഹിയില്‍... പിന്നീട് 1993 ലേ തണുപ്പുള്ള ഡിസംബര്‍ മാസം വീണ്ടും ഡല്‍ഹിയിലെത്തി. അന്നാണ് ആദ്യമായി സുരേഷ് ചേട്ടനെ കാണുന്നതും പരിചയപെടുന്നതും. ഡല്‍ഹിയില്‍ 'കാഷ്മീരം' സിനിമയുടെ ലൊക്കേഷനില്‍ പോകാനിറങ്ങുമ്ബോള്‍ രഞ്ജിത് ഹോട്ടലിന്റെ പടികളില്‍ വെച്ച്‌. 6 അടി 3 ഇഞ്ച് ഉയരമുള്ള ആ സുന്ദര സൂപ്പര്‍ സ്റ്റാര്‍ മുന്നില്‍ നില്‍ക്കുന്നു. ചെറു ചിരിയോടെ ചോദിച്ചു..'ആദ്യ സിനിമയല്ലേ, കലക്കണം... ടീവിയില്‍ കണ്ടിട്ടുണ്ട്.. ഓള്‍ ദി ബെസ്റ്റ് ' അനുഗ്രങ്ങളും അഭിനന്ദനങ്ങളും ആവോളം തന്നു ചേട്ടന്‍ നടന്നു നീങ്ങി...

സുരേഷ് ചേട്ടനും ഞാനും തിരുവനന്തപുരത്തു വളരെ അടുത്താണ് താമസം. മക്കള്‍ ചെറുതായിരിക്കുമ്ബോള്‍ birthday പാര്‍ട്ടികള്‍ക്കു ഒത്തു കൂടും. രാധികയും സിന്ധുവുമൊക്കെ കാണാറുണ്ട്. എന്നാല്‍ സുരേഷേട്ടനെ ഞാന്‍ കൂടുതലും കണ്ടിരിക്കുന്നത് (സിനിമ സെറ്റിലല്ലാതെ) ഡല്‍ഹിയിലാണ്.. സുരേഷേട്ടന്‍ നായകനായ 'ഗംഗോത്രി'യുടെ ഷൂട്ടിംഗിനായി ഡല്‍ഹിയില്‍ വെച്ച്‌ വീണ്ടും ഒത്തു കൂടി.

'സലാം കാഷ്മീറി'നായി പോകുമ്ബോഴും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കണ്ടുമുട്ടി, അവിടുന്ന് ശ്രീനഗറിലേക്ക് ഒരുമിച്ചായിരുന്നു യാത്ര.. ഒപ്പം സംവിധായകന്‍ ശ്രി ജോഷിയും. കാലങ്ങള്‍ കടന്നു പോയി..സുരേഷേട്ടന്‍ എംപി ആയി. സ്വര്‍ണജയന്തി സദനില്‍ താമസമാക്കിയ സമയം ഞാന്‍ രാജസ്ഥാനില്‍ ശ്രി മേജര്‍ രവി മോഹന്‍ലാല്‍ ചിത്രമായ 1971 ന്റെ ഷൂട്ടിംങ്ങനായി രാജസ്ഥാനില്‍ പോകും വഴി സുരേഷ് ചേട്ടന്റെ ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ താമസിച്ചിട്ടാണ് പോയത്.

ഇറങ്ങുമ്ബോള്‍ പറഞ്ഞു തിരിച്ചു കേരളത്തിലേക്കു പോകുമ്ബോള്‍ സമയമുണ്ടെങ്കില്‍ ഇത് വഴി വന്നു ഇവിടെ തങ്ങീട്ടു പോകാം. അങ്ങനെ സംഭവിച്ചു. തിരിച്ചു വന്നപ്പോള്‍ അവിടെ താമസിച്ചിട്ടാണ് മടങ്ങിയത്. വീണ്ടും നാളുകള്‍ക്കു ശേഷം, ഇന്നലെ സുരേഷ് ചേട്ടന്‍ വിളിച്ചു. 'എടാ നീ ഡല്‍ഹിയിലുണ്ടോ. ഉണ്ടെങ്കില്‍ ഇങ്ങു വാ'. അങ്ങനെ വീണ്ടും ഡല്‍ഹയില്‍വച്ച്‌ വീണ്ടും ഒരു കണ്ടുമുട്ടല്‍. കുറെ അധികം സംസാരിച്ചു..

പഴയ കഥകള്‍ പറഞ്ഞു ഒരുപാട് ചിരിച്ചു.. ഇറങ്ങുമ്ബോള്‍ ചോദിച്ചു 'നീ ഇനി എന്നാ ഡല്‍ഹിക്ക്..?' എന്റെ മനസ്സില്‍ അപ്പോള്‍ ഒരു ചോദ്യം വന്നു. ശെടാ.. തിരുവനതപുരത്തു വെച്ച്‌ എപ്പോ കാണാം എന്ന്, എന്ത് കൊണ്ട് ചോദിച്ചില്ല..? എന്താണോ എന്തോ..! തിരോന്തോരം ഭാഷയില്‍ പറഞ്ഞാല്‍ എന്തരോ എന്തോ.. ??? ഹാ ഡല്‍ഹിയെങ്കില്‍ ഡല്‍ഹി.. എവിടെ ആയാലെന്താ കണ്ടാല്‍ പോരെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (55 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends