Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

പിറന്നാൾ ദിനത്തിൽ അമൃത സുരേഷ് ഞെട്ടിച്ചു ;ഇത് നടൻ ബാലയുടെ വിവാഹവാർത്തയോടുള്ള ഗായിക അമൃതയുടെ പ്രതികരണമോ? ചേച്ചിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി കുറിച്ച വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !

11 AUGUST 2021 12:57 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഇന്നും സ്നേഹിക്കുന്ന താരങ്ങളാണ് ഗായിക അമൃത സുരേഷും നടൻ ബാലയും. ഐഡിയ സ്റ്റാര്‍ സിംഗര്‍ സമയം മുതലാണ് അമൃത സുരേഷ് എല്ലാവര്‍ക്കും സുപരിചിതയായത്. പിന്നീട് പിന്നണി ഗായികയായി മലയാള സിനിമയിലും തുടക്കം കുറിച്ച അമൃത നിരവധി ആരാധകരെയും സ്വന്തമാക്കി .

 

നടന്‍ ബാലയുമായുളള വിവാഹ ശേഷമായിരുന്നു അമൃത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാൽ, നിർഭാഗ്യവശാൽ ഇരുവരും 2019ല്‍ വിവാഹ മോചിതരായതും ആരാധകർക്ക് കേൾക്കേണ്ടി വന്നു . തുടർന്നും ആരാധകർ അമൃത സുരേഷിന്റെയും ബാലയുടെയും വിശേഷങ്ങൾക്കായി കാത്തിരിക്കുകയുണ്ടായി. അമൃത സുരേഷിന് പുറമെ പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയും സോഷ്യല്‍ മീഡിയയിലെ താരമാണ്.

 

ബിഗ് ബോസ് രണ്ടാം സീസണിലൂടെ അമൃത സുരേഷിനെയും സഹോദരി അഭിരാമി സുരേഷിനെയും പ്രേക്ഷകർക്ക് കൂടുതൽ അടുത്തറിയാൻ സാധിച്ചു . ബിഗ് ബോസില്‍ അവസാനം വരെ പിടിച്ചുനിന്ന ശേഷമാണ് ഇരുവരും തിരിച്ചെത്തിയത്. 75ാം എപ്പിസോഡിലാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃതയും അഭിരാമിയും എപ്പോഴും എത്താറുണ്ട്. അമൃതംഗമയ ബാന്‍ഡിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികമാരാണ് ഇരുവരും.

 


ആരാധകർക്കായി മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത എപ്പോഴും എത്താറുണ്ട്. യൂടൂബ് ചാനലിലാണ് പുതിയ വീഡിയോസുമായി അമൃതയും അഭിരാമിയും എത്താറുളളത്. ഹലോ കുട്ടിച്ചാത്തന്‍ പരമ്പരയുടെ സമയം മുതല്‍ അമൃതയുടെ സഹോദരി അഭിരാമി എല്ലാവര്‍ക്കും സുപരിചിതയാണ്. അഭിരാമി പിന്നീട് അവതാരകയായും സിനിമകളില്‍ അഭിനയിച്ചും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. വിവാഹ മോചിതയായ അമൃതയ്ക്ക് പിന്തുണയുമായി ഒപ്പം നിന്നത് അഭിരാമിയാണ്.

 

ഇതിനിടെ ഒരു അഭിമുഖത്തിൽ ബാല രണ്ടാമതും വിവാഹത്തിന് തയ്യാറായിരിക്കുകയാണ് എന്നുള്ള വാർത്ത വന്നിരുന്നു. ഒരു അഭിമുഖത്തിൽ ബാല തന്നെയാണ് ഈ വിവരം പറഞ്ഞത്. ഏഴെട്ട് മാസങ്ങൾക്ക് മുൻപാണ് തന്റെ അച്ഛൻ മരിച്ചതെന്നും ആറേഴ് വർഷമായി താനിപ്പോൾ ബാച്ചിലർ ലൈഫാണ് . ഒറ്റയ്ക്കാണ് ജീവിക്കുന്നത്. അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം താൻ വീണ്ടും ഒരു കല്യാണം കഴിക്കണം . അത് തന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹമായിരുന്നു എന്നും അതുകൊണ്ടു ഉടൻ തന്നെ രണ്ടാമത് ഒരു വിവാഹം പ്രതീക്ഷിക്കാമെന്നുമായിരുന്നു നടൻ ബാല അഭിമുഖത്തിൽ പറഞ്ഞത്.

ഇതോടെ അമൃതയുടെ പ്രതികരണത്തിനായിട്ടായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ, അമൃതയെ കുറിച്ചുളള അഭിരാമിയുടെ എറ്റവും പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അമൃതയുടെ പിറന്നാള്‍ ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അഭിരാമിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമൃതയുടെ സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

 

ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി എന്നുമാണ് ചേച്ചിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി കുറിച്ചത്. ഒപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്‌റെ കുറിപ്പില്‍ പറയുന്നുണ്ട്.

 

ചേച്ചിയുടെ രസകരമായ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ചേര്‍ത്താണ് അഭിരാമി പിറന്നാള്‍ സമ്മാനമായി വീഡിയോ ഒരുക്കിയത്. ഈ സന്തോഷം എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായി എന്നുതുടങ്ങുന്ന നിരവധി കമെന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ബാലയുടെ വിവാഹമാണോ അമൃതയെ സന്തോഷിപ്പിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. അങ്ങനെയാണെങ്കിലും രണ്ടുപേരും സന്തോഷത്തോടെ ജീവിക്കു എന്നും ആരാധകർ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (9 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends