Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിൽ സരോജ് കുമാർ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ, എന്നാൽ നിങ്ങളെ വശ്വസിക്കുന്ന ഒരു വലിയ സമൂഹം ഈ നാട്ടിലുണ്ട്, അവരെ ഒരിക്കലും ഒറ്റുകൊടുക്കരുത്; മോഹൻലാലിനെതിരെ വിവാദ പരാമർശവുമായി ശാന്തിവിള ദിനേശ് !

11 AUGUST 2021 03:46 PM IST
മലയാളി വാര്‍ത്ത

സിനിമകളിളിലൂടെ പ്രശസ്തമാകുന്ന പല നായകന്മാരെയും പ്രേക്ഷകർ ആരാധനയോടെയാണ് പിന്നീട് കാണുന്നത്. അതുകൊണ്ടുതന്നെ ഇവർ പറയുന്ന ചെറിയ കാര്യങ്ങളും ആരാധകർക്ക് വലുതാണ്. ഒരുതരത്തിൽ അഭിനയ മികവുകൊണ്ട് ഒപ്പീനിയൻ ലീഡേഴ്‌സ് ആയി മാറുകയാണ് സിനിമാ താരങ്ങൾ. അതുകൊണ്ടുതന്നെയാണ് ഇവരെ പരസ്യചിത്രങ്ങളിലേക്ക് വൻ തുക ഓഫർ നൽകി പല കമ്പനികളും വാങ്ങുന്നത്.

 

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമ താരങ്ങൾ എത്തുന്ന പരസ്യങ്ങൾക്ക് ലഭിക്കുന്നത്. പ്രോഡക്റ്റിന്റെ ഗുണമേന്മ മനസിലാക്കാതെ നടൻമാർ അഭിനയിക്കുന്നതോടെ ചില പരസ്യങ്ങൾ താരങ്ങൾക്ക് തന്നെ തലവേദന സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാലിനോട് ഒരു അഭ്യർഥനയുമായി സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്തുവന്നിരിക്കുകയാണ്. പരസ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

 

മോഹൻലാലിന്റെ പരസ്യം കണ്ട് ഒരു ധനകാര്യസ്ഥാപനത്തിലെത്തിയ ആരാധകന്റെ ശബ്ദസംഭാഷണം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം പറയുന്നത് . പരസ്യം ഫേക്ക് ആയിരുന്നു എന്ന് പറയുന്ന ആരാധകന്റെ ശബ്ദമാണ് ശാന്തിവിള ദിനേശ് കേൾപ്പിക്കുന്നത് . കൂടാതെ മോഹൻലാലിനോട് ഇത്തരത്തിലുള്ള പരസ്യ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന് പറയണമെന്നും ഇയാൾ ശാന്തിവിള ദിനേശിനോട് പറയുന്നുണ്ട്.

 

കോടിക്കണക്കിന് ആരാധകരുള്ള മോഹൻലാൽ ഇത്തരത്തിലുള്ള പരസ്യങ്ങളിൽ അഭിനയിക്കരുത് . മോഹൻലാലിന്റെ വായിൽ നിന്ന് വരുന്ന മൊഴിമുത്തുകൾ കേട്ട് വിശ്വസിക്കുന്നവരാണ് കേരളത്തിലെ പ്രേക്ഷകർ. അതിനാൽ അവരെ പറ്റിക്കുന്ന പരസ്യങ്ങളിൽ ഇനിയെങ്കിലും അഭിനയിക്കരുത്. ഒരു ബ്രാൻഡ് അംബാസിഡർ ആകുമ്പോൾ അൽപം ഉത്തരവാദിത്വം വേണം .

അഭിനേതാക്കൾ സിനിമയിൽ സരോജ് കുമാർ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ. എന്നാൽ നിങ്ങളെ വശ്വസിക്കുന്ന, ആരാധിക്കുന്ന ഒരു വലിയ സമൂഹം ഈ നാട്ടിലുണ്ട്. അവരെ ഒരിക്കലും ഒറ്റുകൊടുക്കരുത്. പ്രത്യേകിച്ച് മമ്മൂട്ടിയും മോഹൻലാലും. കഴിഞ്ഞ 40 വർഷമായി പൊന്നു പോലെയാണ് ജനങ്ങൾ കൊണ്ട് നടക്കുന്നത്. അവരെ പറ്റിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ മേഹാൻലാൽ ചെയ്യരുതെന്നും ശാന്തിവിളി ദിനേശ് തന്റെ യുട്യൂബ് ചാനലിലൂടെ വീണ്ടും പറയുന്നുണ്ട്.

 

മോഹൻലാലിന്റെ പരസ്യ ചത്രത്തിനെ കുറിച്ച് സംസാരിക്കവെ മറ്റൊരു പരസ്യത്തെ കുറിച്ചും സംവിധായകൻ വാചാലനാവുന്നുണ്ട്. നടൻ ഫഹദ് ഫാസിൽ അഭിനയിച്ച ഒരു എണ്ണയുടെ പരസ്യത്തെ കുറിച്ചാണ് സംവിധായകൻ പറയുന്നത്. നടനേയും പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകളേയും ശാന്തിവിള ദിനേശൻ അഭിനന്ദിക്കുന്നുണ്ട്. എണ്ണയുടെ പരസ്യമാണെങ്കിലും മികച്ച സന്ദേശം നൽകി കൊണ്ടാണ് ആഡ് ഒരുക്കിയിരിക്കുന്നത്. പരസ്യത്തിന്റെ അവസാനം മാത്രമാണ് പ്രൊഡക്ട് കാണിക്കുന്നത്. കേരളജനതയെ ഒന്ന് ചിന്തിപ്പിക്കുന്ന പരസ്യമാണതെന്നും മോഹൻലാൽ ഇനിയെങ്കിലും ഫേക്ക് പരസ്യങ്ങളിൽ അഭിനയിക്കരുതെന്നും ശാന്തിവിള ദിനേശ് ഒരിക്കൽ കൂടി പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ''ലാലിന്റേയും, ഫഹദിന്റേയും വ്യത്യാസം ഇതാണ്, വിശ്വസിക്കുന്ന പ്രേക്ഷകരെ വഞ്ചിക്കുന്ന പരസ്യങ്ങളിൽ'' എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

അതേസമയം ഫഹദിനെയും മോഹൻലാലിനെയും തമ്മിൽ താരതമ്യം ചെയ്തത് ശരിയായില്ലന്നാണ് ആരാധകർ പറയുന്നത്. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുത് എല്ലാ നടീ നടന്മാരും അവരുടെ പോക്കറ്റ് നിറയ്ക്കാൻ വേണ്ടിയാണ്. മോഹൻലാൽ അഭിനയിക്കുന്നതുപോലെതന്നെയാണ് ഫഹദും അഭിനയിക്കുന്നത്. എണ്ണയുടെ പരസ്യത്തിന്റെ കാര്യത്തിൽ പരസ്യത്തിൽ നല്ല കണ്ടെന്റ് ഉണ്ട്. എന്നാൽ, ആ എണ്ണയിൽ മായമില്ല എന്ന് എങ്ങനെ പറയാൻ സാധിക്കും. എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (24 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (55 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends