Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഗീത സംവിധായകൻ ജയ്സൺ ജെ. നായരെ വാൾ കൊണ്ടു വെട്ടി അപായപ്പെടുത്താൻ ശ്രമിച്ച് മൂവർ സംഘം; ആക്രമണം നടന്നത് വയലാർ ശരത്ചന്ദ്രവർമയുടെ വീട്ടിൽ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് മടങ്ങവേ

12 AUGUST 2021 06:25 AM IST
മലയാളി വാര്‍ത്ത

കല്ലറ– വെച്ചൂർ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് സംഗീത സംവിധായകൻ ജയ്സൺ ജെ. നായരെ വാൾ കൊണ്ടു വെട്ടി അപായപ്പെടുത്താൻ ശ്രമം. ജയ്സണ് കഴുത്തിന് അടിയേറ്റു. ചൊവ്വാഴ്ച രാത്രി 7.45ന് ഇടയാഴത്തിനും കല്ലറയ്ക്കും ഇടയിലായിരുന്നു സംഭവം. 18 വയസ്സിൽ താഴെയുള്ള മൂന്നു പേരാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇരുവശവും പാടങ്ങളുള്ള ആളൊഴിഞ്ഞ ഭാഗമാണിവിടം.

വയലാർ ശരത്ചന്ദ്രവർമയുടെ വീട്ടിൽ പാട്ട് ചിട്ടപ്പെടുത്തുന്ന ജോലി കഴിഞ്ഞ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് തനിയെ കാറോടിച്ചു മടങ്ങുകയായിരുന്നു ജയ്സൺ. ഇടയ്ക്ക് ഫോൺ വന്നപ്പോൾ കാർ റോഡരികിൽ നിർത്തി സംസാരിച്ചു. ഈ സമയം മൂന്നു പേർ കാറിന്റെ ഗ്ലാസിൽ തട്ടി. അപകടം നടക്കുന്ന വളവാണെന്നും കാർ മാറ്റിയിടണമെന്നും അവർ ആവശ്യപ്പെട്ടു. കാർ മുൻപോട്ടു മാറ്റിയിട്ടപ്പോൾ വീണ്ടും വന്ന് പണം ആവശ്യപ്പെട്ടെന്നും ഇല്ലെന്നു പറഞ്ഞപ്പോൾ കഴുത്തിന് അടിച്ചെന്നും ജയ്സൺ പറയുന്നു.

ഒരാൾ അരയിൽ നിന്ന് വാൾ ഊരി വെട്ടാൻ ആഞ്ഞു. ഉപദ്രവിക്കരുതെന്ന് ജയ്സൺ അപേക്ഷിച്ചു. തുടർന്ന് കാർ വേഗത്തിൽ ഓടിച്ചാണു രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളിൽ എഴുതിയെങ്കിലും ജയ്സൺ പരാതി നൽകിയിട്ടില്ല. ആനച്ചന്തം, കഥ പറഞ്ഞ കഥ, എബി, മിഷൻ 90 ഡേയ്സ്, ഇത്രമാത്രം തുടങ്ങി വിവിധ സിനിമകൾക്കു സംഗീതം നൽകിയ അദ്ദേഹം വിവിധ ആൽബങ്ങൾക്കും സംഗീതമൊരുക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends