Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ജിയയെ പിന്തുണയ്ക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട് , അവരോട് പറയാൻ ഒന്നേയുള്ളു... ; തട്ടിക്കൊണ്ടുപോകും എന്നുപറഞ്ഞതിനെ ട്രോൾ ചെയ്ത ജിയയോട് ഇനിയും പറയാനുള്ളത് ഇതൊക്കെത്തന്നെ; വാക്കിൽ ഉറച്ചുനിന്ന് കിടിലം ഫിറോസ്!

12 AUGUST 2021 12:40 PM IST
മലയാളി വാര്‍ത്ത

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ആരംഭിച്ച ഷോയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഓരോ സീസൺ കടന്നുപോകുമ്പോഴും കൂടുതൽ മെച്ചപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. സീസൺ ഓഫ് ഡ്രീമേഴ്‌സ് എന്ന മൂന്നാം സീസണിൽ എത്തിനിൽക്കുമ്പോൾ വളരെ മികച്ച കുറെ വ്യക്തികളെ മലയാളികൾക്ക് പരിചയപ്പെടാൻ സാധിച്ചു.

 

ബിഗ് ബോസ് സീസൺ 3യിലൂടെ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് കിടിലൻ ഫിറോസ്. ടോപ്പ് ഫൈവിൽ ഇടം പിടിക്കുമെന്ന് തുടക്കത്തിൽ പ്രേക്ഷകർ വിധി എഴുതിയിരുന്നുവെങ്കിലും ഫൈനൽ ഫൈവിൽ ഇടം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ആറാം സ്ഥാനമായിരുന്നു കിടിലൻ ഫിറോസിന് ലഭിച്ചത്.

 

അടുത്തിടെ കിടിലം ഫിറോസ് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൊതുവിൽ എല്ലാ മത്സരാർത്ഥികളും തന്റെ ഇമേജ് സംരക്ഷിക്കാൻ വേണ്ടി സഹ മത്സരാർത്ഥികളെ കണ്ണടച്ച് പുകഴ്ത്തുകയാണ് ചെയ്യുന്നത്. എന്നാൽ, വളരെ സത്യസന്ധമായി, റിയാലായി എല്ലാം വെട്ടിത്തുറന്നു പറയുകയായിരുന്നു കിടിലം ഫിറോസ്. അതുകൊണ്ടുതന്നെ വിവാദങ്ങളും ട്രോളുകളുമുൾപ്പടെ ചെറിയ പൊട്ടിത്തെറികളൊക്കെ ഫിറോസിന് അഭിമുഖീകരിക്കേണ്ടി വരുകയും ചെയ്തിരുന്നു.

 

അഭിമുഖത്തിൽ താൻ ബിഗ് ബോസ് ഹൗസിൽ നിന്നും കൊച്ചിയിൽ വന്നിറങ്ങിയത് ഒരു കൈയിൽ ഋതുവും ഒരു കൈയിൽ സൂര്യയുമായിട്ടാണ്. അവരെ അവരുടെ അമ്മമാരുടെ അടുക്കൽ എത്തിച്ചിട്ടാണ് താൻ വീട്ടിൽ പോയതെന്ന് പറഞ്ഞിരുന്നു. ജിയാ തട്ടിക്കൊണ്ടുപോകും എന്നുള്ള പേടിയിലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും കിടിലം ഫിറോസ് പറഞ്ഞിരുന്നു. ഇത് ഋതുവിന്റെ കാമുകൻ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുനടക്കുന്ന ജിയാ ഇറാനി തന്നെ ട്രോൾ ചെയ്യുകയുണ്ടായി.

 

ഇപ്പോഴിതാ, ട്രോളുകളോടുള്ള തന്റെ പ്രതികരണം അറിയിക്കുകയാണ് കിടിലം ഫിറോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം.

കിടിലൻ ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ... ജിയയോട് തനിക്ക് വേറെ വിഷയങ്ങളൊന്നുമില്ല. ആ ട്രോൾ ഒരുപാട് ആസ്വദിച്ചു. ഗംഭീരട്രോളായിരുന്നു. അത് ഞാൻ അവനോട് പറയുകയും ചെയ്തിരുന്നു. ഒരു കയ്യിൽ മൂത്ത മകളും മറ്റെ കയ്യിൽ ഇളയ മകളുമായിട്ടിരുന്നാണ് ആ ട്രോൾ കണ്ടത്. അതിൽ ഉപയോഗിച്ചിരുന്ന വിഷ്വൽ കൊച്ചിയിലെത്തി അമ്മമാരെയൊക്കെ കണ്ടതിന് ശേഷമുള്ളതാണ്. നമുക്ക് കിട്ടുന്ന വിഷ്വൽസിനെ ഏത് രീതിയിൽ വേണമെങ്കിലും ഉപയോഗിക്കാം. പിന്നെ ഈ വിഷയത്തെ കുറിച്ച് ജിയയോട് പറഞ്ഞത് കഴിഞ്ഞ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. നമ്മുടെ സ്വകാര്യ ജീവിത്തിലെ സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് ശരിയല്ല.

 

ജിയയെ ഒരുപാട് പെൺകുട്ടികൾ ഇക്കാര്യത്തിൽ പിന്തുണക്കുന്നുണ്ട്. അവരുടെ ജീവിതത്തിലും ഇതേ അവസ്ഥ വരുമ്പോൾ മാത്രമേ മനസ്സിലാവുകയുളളൂ. ഞാൻ ഇപ്പോഴും പറയുന്നത് സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുക എന്ന് പറയുന്നത് മാനസിക നിലവാരത്തിലുള്ള വലിയ പോരായ്മായാണ്. അതിനെ പിന്തുണക്കുന്നവരുടെ സംസ്കാരം അതുമായി ചേർത്തു വായിക്കേണ്ടാതാണ്. എന്നാൽ ട്രോളിനെ കുറിച്ച് പറയുകയാണെങ്കിൽ അതൊരു ഗംഭീര ട്രോൾ ആണ്. പിന്നെട്രോളുകൾ എപ്പോഴും ആസ്വദിക്കാനുള്ളതാണെന്നും കിടിലൻ ഫിറോസ് അഭിമുഖത്തിൽ പറയുന്നു.

 

ജിയയുടേയും ഋതുവിന്റേയും ബന്ധത്തിൽ, ജിയയുടെ ഭാഗത്തും ശരികൾ ഉണ്ടാകും. ഞാൻ കേട്ട ശരിയും കേട്ട ഭാഗവും ഋതുവിന്റെയാണ്. അത് എനിക്ക് ശരിയായിട്ടാണ് തോന്നിയത്. രണ്ട് പേരുടെ ഭാഗത്തും ശരിയുണ്ടെങ്കിലും തെറ്റുണ്ടെങ്കുലും പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ചിന്തിക്കുമ്പോൾ അല്ലെങ്കിൽ ഒരു മലയാളി എന്ന ചിന്തിക്കുമ്പോൾ ചെയ്തത് മോശമാണ്. അത് അവരുടെ ഇടയിൽ തീരേണ്ടതാണ്. പിന്നെ ഒരു കയ്യിൽ ഋതുവും മറ്റൊരു കയ്യിൽ സൂര്യയുമായിട്ടാണ് വന്നത്. പിന്നെ വന്നിട്ട് അവരെ ഏൽപ്പിച്ചിട്ട് വീണ്ടും കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കാൻ പറ്റില്ലല്ലോ എന്നു കിടിലൻ ഫിറോസ് പറയുന്നു.


മണിക്കുട്ടനാണ് ബിഗ് ബോസ് സീസൺ 3 യുടെ വിജയകിരീടം ചൂടിയതെങ്കിലും ഫൈനൽ ഫൈവിൽ എത്താത്തവർക്ക് പോലും അസാധ്യ പിന്തുണയാണുള്ളത്. ബിഗ് ബോസ് മൂന്നാം സീസൺ ഫിനാലെ കഴിഞ്ഞിട്ടുപോലും ഫാൻ ആർമി പേജുകൾ തന്നിൽ ഉണ്ടാക്കുന്ന അടികൾ കണ്ടാൽ മാത്രം മതി ഈ സീസൺ എത്രമാത്രം വിജയമായിരുന്നു എന്നുമനസിലാക്കാൻ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (45 minutes ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (46 minutes ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (47 minutes ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (49 minutes ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (52 minutes ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (53 minutes ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (56 minutes ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (58 minutes ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (59 minutes ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (1 hour ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (1 hour ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (1 hour ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (1 hour ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (2 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (2 hours ago)

Malayali Vartha Recommends