Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാളെ ഞാൻ മരിക്കും, അനിയന്‍ പൊട്ടിക്കരഞ്ഞു ,അമ്മയും തളര്‍ന്ന് പോയി! ആ വാക്കുകൾ വിങ്ങലായി

12 AUGUST 2021 02:14 PM IST
മലയാളി വാര്‍ത്ത

നടി  ശരണ്യ ശശിയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടറിഞ്ഞത് . കാൻസർ രോഗം വർഷങ്ങളായി പിടിമുറുക്കിയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ കൊറോണയെ  നേരിടാൻ ആ പാവത്തിന് കഴിഞ്ഞില്ല.ശരണ്യയുടെ കൂടെ ഒരു ചേച്ചിയുടെ സ്നേഹം നൽകി ഒപ്പം ഉണ്ടായിരുന്ന വ്യക്തിയാണ്   സീമ ജി നായർ.അതുകൊണ്ട് തന്നെ അവളുടെ വിയോഗം ഏറ്റവും കൂടുതൽ ദുഃഖം നൽകിയ ഒരാൾ സീമയാണ്.  ശരണ്യ സഹായിക്കാന്‍ എപ്പോഴും സീമ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്‌നേഹ സീമ എന്ന വീട് ഒരുക്കിയത് സീമ ജി നായരും ചേര്‍ന്നായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത് സീമ ജി നായരും ശരണ്യയും ഒരുമിച്ചുള്ള ഒരു അഭിമുഖ വീഡിയോയാണ്.

 അഭിമുഖത്തിൽ ശരണ്യയുടെ വാക്കുകൾ:  അസുഖത്തെക്കുറിച്ച് അറിയുമ്പോള്‍ എനിക്ക് സീമ ചേച്ചിയോ ചേച്ചിക്ക് എന്നെയോ അറിയുമായിരുന്നില്ല. ചേച്ചി ഔട്ട് ഓഫ് കേരളയായിരുന്നു. എന്നെ വിളിക്കുന്നുണ്ടായിരുന്നു ചേച്ചി, ഞാന്‍ സംസാരിക്കുന്നുണ്ട്. കടല്‍ കാണണമെന്നും പായസം കുടിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു എനിക്ക്. നാളെ ഞാന്‍ മരിക്കാന്‍ പോവുന്നു എന്നായിരുന്നു ധാരണ. ശരിക്കും മരിക്കാന്‍ പോവുകയാണെന്നായിരുന്നു വിശ്വാസിച്ചത്. അനിയന്‍ പൊട്ടിക്കരഞ്ഞു. അമ്മയും തളര്‍ന്ന് പോയിരുന്നു. പിന്നേയും സര്‍ജറി. അതിന് ശേഷം ഞാന്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റുവെന്നായിരുന്നു ശരണ്യ അന്ന് പറഞ്ഞത്.

ശരണ്യ എന്റെ ഫാമിലി ഫ്രണ്ടോ, ക്ലോസ് ഫ്രണ്ടോ ഒന്നുമായിരുന്നില്ല. 2012 ല്‍ ഇങ്ങനെയൊരു സര്‍ജറി വന്നപ്പോളാണ് അടുത്ത് പരിചയമായത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന കൂട്ടത്തില്‍ ഇതിന് വേണ്ടിയും ഇറങ്ങി പുറപ്പെടുകയായിരുന്നു. നീ ശരണ്യയ്ക്ക് വേണ്ടി കുറച്ച് കൂടുതല്‍ കാലം ഒപ്പം നില്‍ക്കണം എന്ന് ദൈവം പറഞ്ഞത് പോലെയായിരുന്നു തോന്നിയതെന്നുമായിരുന്നു. ശരണ്യയുടെ 9ാമത്തെ സര്‍ജറി വന്നപ്പോള്‍ ഞങ്ങള്‍ തളര്‍ന്ന് പോയി. ഞങ്ങളുടെ കൈയ്യില്‍ 10 രൂപ പോലും എടുക്കാനില്ലാത്ത സമയമായിരുന്നു. ഒരുപാട് വാതിലുകള്‍ മുട്ടി. പലരും പിന്തിരിഞ്ഞാണ് നിന്നത്. അത് കഴിഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ശരിക്ക് പറഞ്ഞാല്‍ ശരണ്യയ്ക്ക് വിഷമമായിരുന്നു. ശരണ്യയെ കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ സംസാരിച്ചാല്‍ മാത്രമേ ആരെങ്കിലും എന്തെങ്കിലും ചെയ്യൂ എന്നായിരുന്നു ധാരണ.

ശരണ്യയെ ഫ്രയിമില്‍ കൊണ്ട് വരാതെ തന്നെ ഞാന്‍ സഹായം ആവശ്യപ്പെട്ടു. ശരണ്യയെ സ്‌നേഹിക്കുന്ന ലോകത്തിലെ എല്ലാവരും സഹായിച്ച് തുടങ്ങി. അങ്ങനെ വീടെന്ന സ്വപ്‌നമായി. അതിനും ഒരുപാട് പേര്‍ സഹായിച്ചു. എനിക്കൊരു വീട് വെക്കുമ്പോള്‍ പോലും ഞാന്‍ ഇത്രയും സന്തോഷിച്ചിട്ടില്ല. വിഷുവിന് വീടിന്റെ പാലുകാച്ചല്‍ നടത്താനായിരുന്നു പ്ലാന്‍. അപ്പോഴാണ് കൊവിഡ് വന്നത്. ഏപ്രിലില്‍ അവളുടെ 10ാമത്തെ സര്‍ജറിയായിരുന്നു. അതോടെ അവളാകെ തളര്‍ന്നുപോയി. കോതമംഗലത്തെ ട്രീറ്റ്‌മെന്റിലൂടെ അവള്‍ നടക്കാന്‍ തുടങ്ങി. അങ്ങനെയാണ് എത്രയും പെട്ടെന്ന് ഗൃഹപ്രവേശനം നടത്താന്‍ തീരുമാനിച്ചത്. പ്രതിസന്ധികളൊക്കെ ദൈവം ഞങ്ങള്‍ക്ക് മാറ്റി മാറ്റിത്തന്നത്. -സീമ ജി നായര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (8 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (39 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends