Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"നല്ലത് കണ്ടാല്‍ അത് തുറന്നു പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍; എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികൾ" ; മലയാളികൾക്കെതിരെ കലിതുള്ളി സാനിയ ഇയ്യപ്പൻ!

12 AUGUST 2021 02:38 PM IST
മലയാളി വാര്‍ത്ത

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ഇയ്യപ്പൻ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാകുന്നത്. ഡാൻസിൽ കഴിവ് തെളിയിച്ചതോടെ സാനിയ പതിയെ അഭിനയത്തിലും കൈവച്ചു. 2014 പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ബാല്യകാലസഖിയിലൂടെയാണ് സാനിയ വെള്ളിത്തിരയിൽ എത്തുന്നത്. ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അപ്പോത്തിക്കിരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

 

2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലൂടെ സാനിയ പ്രേക്ഷകരുടെ ഇടയിൽ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ക്വീന് ശേഷം മികച്ച അവസരങ്ങൾ സാനിയയെ തേടി എത്തിയിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവ നായികമാരിൽ പ്രധാനിയാണ് സാനിയ ഇയ്യപ്പൻ.

 

സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ തന്റെ ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ചെത്താറുണ്ട് . ഇൻസ്റ്റഗ്രാമിലാണ് നടി കൂടുതൽ സജീവം. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സാനിയ്ക്കുള്ളത്. സാനിയയുടെ ഡാൻസ് വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം റംസാനോപ്പമുള്ള സാനിയയുടെ നൃത്തച്ചുവടുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്.വളരെ മികച്ച കലാകാരിമാത്രമല്ല , വ്യക്തമായ നിലപാടുകളും അത് തുറന്നുപറയാൻ യാതൊരു പേടിയും ഇല്ലാത്ത താരം കൂടിയാണ് സാനിയ. സാനിയയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടി കൊടുത്ത് സാനിയ സ്റ്റാർ ആകാറുണ്ട് .

ഇപ്പോഴിത തന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്ക് ലഭിക്കുന്ന നെഗറ്റീവ് കമന്റിനെ കുറിച്ച് സാനിയ ഇയ്യപ്പൻ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് . ചുരുങ്ങിയ സമയം കൊണ്ട് സാനിയയുടെ വാക്കുകൾ ശ്രദ്ധേയമായി.

താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് ..." 'ഞാന്‍ എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തലുകൾ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വള്‍ഗറായി തോന്നുന്നില്ല. താൻ ഇഷ്ടമായതാണ് ധരിക്കുന്നതെന്നും സാനിയ അഭിമുഖത്തിൽ പറയുന്നു.

എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഇതൊക്കെ വാങ്ങുന്നത്. എനിക്കതില്‍ അഭിമാനമാണ്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. മലയാളികള്‍ക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതല്‍ താല്‍പര്യം. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം, നടി കൂട്ടിച്ചേർത്തു.

 

നല്ലത് കണ്ടാല്‍ അത് തുറന്നു പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. താരതമ്യേന വിമര്‍ശനം കുറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ പിന്തുണക്കുന്നവരുമുണ്ട്. രണ്ട് തരം ആളുകള്‍. അത് യാഥാര്‍ത്ഥ്യമാണ്. അനുഭവമാണ് ഒരാളെ നല്ല വ്യക്തിത്വത്തിന് ഉടമ ആക്കുന്നതെന്നാണ് എന്റെ വിശ്വാസം,'എന്നും സാനിയ പറഞ്ഞു.

ഒ.ടി.ടി റിലീസായി എത്തിയ 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്നതാണ് സാനിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലും ഒരു പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു. ദുൽഖർ സൽമാൻ ചിത്രമായ സല്യൂട്ടണ് ഇനി പുറത്തു വരാനുള്ള സാനിയയുടെ ഏറ്റവും പുതിയ ചിത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (9 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (40 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends