Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ഞാനൊരു കല്യാണം കഴിക്കണം എന്നുള്ളത് " അച്ഛന്‍ മാത്രമല്ല , അച്ഛന്‍ എന്നെ സ്നേഹിക്കുന്നത് പോലെ എന്റെ 'അമ്മ എന്നെ സ്നേഹിക്കുന്നത് പോലെ കുറെ മലയാളികള്‍ എന്നെ സ്നേഹിക്കുന്നുണ്ട് . തീര്‍ച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാര്‍ത്ത ഞാന്‍ പറയാം ...' രണ്ടാം വിവാഹത്തിനൊരുങ്ങി നടൻ ബാല? സെപ്തംബര്‍ 5ന് കേരളത്തിൽ വച്ചെന്ന് സൂചന

13 AUGUST 2021 11:50 AM IST
മലയാളി വാര്‍ത്ത

മലയാളിപ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇവര്‍ക്കൊരു പെണ്‍കുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ പെട്ടന്നായിരുന്നു ബാലയും അമൃതയും തമ്മില്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്തകൾ വന്നത്.

എന്നാൽ ഇതൊക്കെ വെറും വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് കരുതി ആരാധകര്‍ വാര്‍ത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചിക്കുകയായിരുന്നു. ഒടുവില്‍ തങ്ങള്‍ വേര്‍പിരിയാന്‍ പോകുന്നുവെന്നും ഇരുവരും തുറന്നുപറഞ്ഞുകൊണ്ട് രംഗത്ത് എത്തി. ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല. ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്.

ബാല രണ്ടാം വിവാഹത്തിനായി ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന. ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയ ബാലയുടെ വെളിപ്പെടുത്തൽ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യകത്മാക്കിയത്.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ,..

.7, 8 മാസങ്ങള്‍ക്ക് മുന്‍പാണ് എന്റെ അച്ഛന്‍ മരിച്ചത്. 6, 7 വര്‍ഷമായി ഞാനിപ്പോള്‍ ബാച്ചിലര്‍ ലൈഫ് ആണ്, ഒറ്റക്കാണ് ജീവിക്കുന്നത് .അച്ഛന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമുണ്ടായിരുന്നു "ഞാനൊരു കല്യാണം കഴിക്കണം എന്നുള്ളത് " അച്ഛന്‍ മാത്രമല്ല , അച്ഛന്‍ എന്നെ സ്നേഹിക്കുന്നത് പോലെ എന്റെ 'അമ്മ എന്നെ സ്നേഹിക്കുന്നത് പോലെ കുറെ മലയാളികള്‍ എന്നെ സ്നേഹിക്കുന്നുണ്ട് . തീര്‍ച്ചയായും അടുത്ത് തന്നെ വിവാഹത്തിന്റെ ഒരു വാര്‍ത്ത ഞാന്‍ പറയാമെന്നും താരം കൂട്ടിച്ചേർത്തു.


രജനികാന്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ലഖ്‌നൗ ലൊക്കേഷനിലാണ് ബാല ഇപ്പോള്‍. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ഭാഗമാകുന്നതിന്റെ സന്തോഷം ബാൽ ആരാധകരുമായി പങ്കുവെച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ലക്ക്നൗവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തേ ഷൂട്ടിങ്ങ് ലക്ക്നൗവിൽ’, എന്നാണ് ബാല ഫേസ്ബുക്കിൽ കുറിച്ചത്.

സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (8 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (39 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends