Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചോ’, മമ്മൂട്ടിയുടെ വീഡിയോയില്‍ രസകരമായ കമന്റുകളുമായി ആരാധകര്‍, വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

14 AUGUST 2021 12:33 AM IST
മലയാളി വാര്‍ത്ത

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സോപ്പിന്റെ പരസ്യത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് പരസ്യത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് മുമ്പ് ഇന്ദുലേഖ എന്ന സോപ്പിന്റെ പരസ്യത്തിലും മമ്മൂട്ടിയായിരുന്നു അഭിനയിച്ചിരുന്നത്.

ഇപ്പോഴിതാ ഇതിനെ കുറിച്ച് രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചോ’, ‘അപ്പൊ ഇക്ക ഇന്ദു ലേഖയെ മൊഴി ചൊല്ലിയോ’, ‘ഇന്ദുലേഖ പരസ്യത്തില്‍ അഭിനയിച്ചു പണി കിട്ടിയത് പോലെ ആകുമോ’, ‘മമ്മൂക്ക ഇനി ഇന്ദുലേഖ എന്താ ചെയ്യേണ്ടത് ഈ സോപ്പില്‍ ഉറച്ച് നില്‍ക്കുമോ ഇനിയും മാറുമോ?’, ‘അപ്പോ ‘ഇന്ദുലേഖ’ ??’ എന്നെല്ലാമാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്ന രസകരമായ കമന്റുകള്‍.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ടത്. മമ്മൂട്ടിയെ ആദരിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക പരിപാടി ഒരുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു.

ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന. കൊവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞതായി മന്ത്രി സജി ചെറിയാനാണ് അറിയിച്ചിരുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (8 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (39 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends