Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി; ബാലയുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ ഹൃദയസ്പർശിയായ അമൃതയുടെ വാക്കുകൾ !

14 AUGUST 2021 12:39 PM IST
മലയാളി വാര്‍ത്ത

സംഗീതത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ സമയം മുതലാണ് അമൃത സുരേഷ് എല്ലാവര്‍ക്കും സുപരിചിതയായത്. പിന്നീട് പിന്നണി ഗായികയായി മലയാള സിനിമയിലും അരങ്ങേറുകയായിരുന്നു. നടന്‍ ബാലയുമായുളള വിവാഹത്തോടെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ട് ഇരുവരും 2019ല്‍ വിവാഹ മോചിതരാവുകയായിരുന്നു . തുടർന്നും അമൃത സുരേഷിന്റെയും ബാലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു . ഇരുവരുടെയും പൊന്നോമനയായ പാപ്പു എന്ന മകള്‍ അവന്തികയും ആരാധകരുടെ പ്രിയങ്കരിയാണ്.

അമൃത മാത്രമല്ല സഹോദരി അഭിരാമിയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. സംഗീത വിശേഷവും കുടംബ വിശേഷവും പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുണ്ട്.

 

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് . കഴിഞ്ഞ ആഗസ്റ്റ് 2 ന് ആയിരുന്നു അമൃതയുടെ പിറന്നാൾ. അമൃതയ്ക്ക് ഉഗ്രൻ സർപ്രൈസൊരുക്കിയ അഭിരാമിയുടെ പോസ്റ്റും വൈറലായിരുന്നു . എല്ലാം കഴിഞ്ഞ് ഇപ്പോൾ അമൃത പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

"നിങ്ങളുടെ സ്നേഹത്തിനും പ്രാ‍ർഥനകൾക്കും ആശംസകൾക്കും മുൻപിൽ ഞാൻ അക്ഷരാർഥത്തിൽ നിശബ്ദയായിപ്പോവുകയാണ്. നന്ദി പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. എന്നെ പിന്തുണച്ച് എപ്പോഴും എനിക്കൊപ്പം നിൽക്കുന്ന നിങ്ങൾക്കെല്ലാവർക്കും നന്ദി. നിങ്ങളാണ് എന്റെ ബലം. ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി. എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി. അമ്മൂ ഞങ്ങളെല്ലാം നി‌ന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു സദാ സമയവും നിങ്ങളെന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. അതോടെ കൂടുതൽ ശക്തിയാർജിച്ച് ഞാൻ ജീവിക്കാൻ തുടങ്ങി.


ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങൾ കാരണമാണ്. ഇന്ന് ഞാൻ ആരെങ്കിലുമായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളാണ്. എന്റെ കുടുംബാംഗങ്ങളെപ്പോലെ എനിക്കൊപ്പം നിന്നതിനും എനിക്കു സന്തോഷം നൽകിയതിനും എന്നെ പിന്തുണച്ചതിനും എന്റെ ശക്തിയായി മാറിയതിനു നന്ദി. എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു. എന്ന് സ്നേഹപൂർവം അമ്മു', എന്നവാസിക്കുന്നു അമൃത സുരേഷ് പങ്കുവച്ച കുറിച്ചു. കൂടാതെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

 

അമൃതുടെ പിറന്നാൾ ദിനത്തിൽ അഭിരാമി പങ്കുവെച്ച കുറിപ്പും വലിയ ചർച്ചയായിരുന്നു.ഒരുപാട് കാലം നീണ്ട സങ്കടങ്ങൾക്കൊടുവിൽ തങ്ങൾക്ക് അമൃതയെ പഴയതു പോലെ തിരിച്ചു കിട്ടി എന്നും ആ പുഞ്ചിരി മടങ്ങിയെത്തി എന്നാണ് അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃതയും മകളും അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് താമസിക്കുന്നത്. ഇപ്പോൾ ബാലയുടെ രണ്ടാം വിവാഹമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നും കേരളത്തില്‍ വച്ചുതന്നെയായിരിക്കും വിവാഹം നടക്കുക എന്നുമുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് വന്നത്.

ഇതിനോട് ബാലയും പ്രതികരിക്കുകയുണ്ടായി. സന്തോഷ വാർത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോൾ ലക്‌നൗവിൽ ആണുള്ളത്. ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം. വിശേഷങ്ങൾ വഴിയേ അറിയിക്കാം', എന്നാണ് ബാല പറഞ്ഞത്. എട്ടുവർഷമായി ബാച്ചിലർ ലൈഫിൽ ആയിരുന്ന ബാല അച്ഛന്റെ ആഗ്രഹപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (8 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (39 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends