Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

കുരുതി എങ്ങനെയാണ് മതത്തെ കുറിച്ചുള്ള സിനിമയാക്കുന്നത്? ; കഥയ്ക്ക് പശ്ചാത്തലമാകുന്ന ഒരു ഘടകം മാത്രമാണ് ഇതിൽ മതം ; മതം മാറ്റിവച്ചു ചിന്തിക്കണം ; കുരുതിയെ കുറിച്ച് പൃഥ്വിരാജ് തന്നെ സംസാരിക്കുന്നു !

14 AUGUST 2021 01:09 PM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കുരുതി ആഗസ്റ്റ്11 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തതോടെ ഇതുവരെയുള്ള സിനിമാ ചർച്ചകളൊക്കെ മാറി സിനിമാ പ്രേമികൾ കുരുതിയിലേക്ക് കടന്നിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിച്ച ചിത്രത്തിൽ പൃഥ്വിരാജിനോടൊപ്പം റോഷൻ മാത്യു, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ, മുരളി ഗോപി, നസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കുരുതി സിനിമയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള പ്രതികരണങ്ങളിലാണ് ആരാധകരിൽ പലർക്കും എതിർപ്പ് . അതേസമയം സിനിമയുടെ മേക്കിങ്ങും കഥാപാത്രങ്ങളുടെ അഭിനയമികവും പ്രശംസിക്കാതിരിക്കാനാവില്ലന്നാണ് കാഴ്ചക്കാർ പറയുന്നത്.

 

അതേസമയം , കുരുതിയെ കുറിച്ചും സിനിമയുടെ പശ്ചാത്തലത്തിനെ കുറിച്ചും പൃഥ്വിരാജ് തന്നെ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്ന മറുപടിയാണ് ചർച്ചയായിരിക്കുന്നത്.

"മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ മതം സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അതെങ്ങനെയാണെന്നായിരുന്നു അനുപമ ചോപ്രയുടെ ചോദ്യം. ഫഹദ് ഫാസിൽ ചിത്രമായ മാലിക്കിനേയും കരുതിയേയും പരാമർശിച്ചു കൊണ്ടായിരുന്നു ചോദ്യം ഉന്നയിച്ചത് . അതിന് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'കുരുതി മതം സംസാരിക്കുന്ന ചിത്രമല്ല, മാലിക് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതേകുറിച്ച് എനിക്ക് പറയാന്‍ പറ്റില്ല. ഇനി കുരുതിയിലേക്ക് വരികയാണെങ്കില്‍, കുരുതി മതത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല.

സിനിമയുടെ കഥക്ക് പശ്ചാത്തലമാകുന്ന നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് മതം. ആര്‍ക്കും തടയാനാകാത്ത അക്രമത്തിന്റെ ഒഴുക്ക് അചഞ്ചലമായ വിശ്വാസത്തെ കണ്ടുമുട്ടുന്നിടത്താണ് കുരുതിയിലെ കഥ നടക്കുന്നത്. ഇന്റര്‍വെല്‍ സമയത്ത് കാണിക്കുന്ന ആ ഇമേജാണ് സിനിമയുടെ ആകെത്തുക. ഇനി കുരുതിയില്‍ നിന്നും മതത്തെ മാറ്റി വേറെ ഒരു കാര്യത്തെയാണ് വെക്കുന്നതെന്ന് വെക്കുക, അപ്പോഴും സിനിമ ഇങ്ങനെ തന്നെയായിരിക്കും. ഒരു കൂട്ടം ആളുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അവരെ നിങ്ങള്‍ ഏറ്റവും അറ്റത്തിലേക്ക് തള്ളിവിടുകയാണ്. അവര്‍ക്ക് എത്രമാത്രം താങ്ങാനാകുമെന്നാണ് സിനിമ കാണിക്കുന്നത്. അവരുടെ നിലപാടുകളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ എത്ര ദൂരം വരെ പിടിച്ചുനില്‍ക്കുമെന്നാണ് ചിത്രം നോക്കുന്നത്.

വസ്തുതാപരമായി കാര്യങ്ങളെ അവതരിപ്പിക്കണം. കുരുതി അത്തരത്തിലുള്ള സിനിമയാണ്. കാര്യങ്ങളെ ഏറ്റവും വസ്തുനിഷ്ഠമായി സമീപിച്ച ചിത്രമാണ് കുരുതി. ആരാണ് ശരി ആരാണ് തെറ്റ് എന്നോ, ആരുടേതാണ് ശരിയായ മതം ആരുടേതാണ് തെറ്റായ മതം എന്നോ, അങ്ങനെയൊന്നും കുരുതി കാണിക്കുന്നില്ല. കുറച്ച് മനുഷ്യരെയാണ് ചിത്രം കാണിക്കുന്നത്. സിനിമ പ്രേക്ഷകനോട് സംവദിക്കുകയാണ്, ചോദ്യങ്ങള്‍ ചോദിക്കുകയാണ്,' പൃഥ്വിരാജ് പറയുന്നു.

 

അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്തിരിക്കുന്നത്. അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്‌സ് ബിജോയിയുമാണ്. ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമാണിത്. കോൾഡ് കേസ് ആയിരുന്നു ആദ്യം റിലീസ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (7 minutes ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (9 minutes ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (26 minutes ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (31 minutes ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (31 minutes ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (42 minutes ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (1 hour ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (1 hour ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (2 hours ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (2 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (2 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (2 hours ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends