Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

പണത്തിന് വേണ്ടി ഇതൊക്കെ ചെയ്യും, എന്നിട്ട് പറയുന്നതോ?, "ഫീലിംങ് പുച്ഛം; സാധികയുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ ; അത് ഞാൻ ഇട്ടാൽ അതെന്റെ അധ്വാനത്തിന്റെ അഭിമാനം ആണെന്ന് സാധിക വേണുഗോപാൽ !

14 AUGUST 2021 01:25 PM IST
മലയാളി വാര്‍ത്ത

ടെലിവിഷനിലൂടേയും സിനിമയിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും പ്രതികരിച്ചും സാധിക വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതേസമയം ഇപ്പോൾ സാധിക പങ്കുവച്ച ഒരു പരസ്യചിത്രത്തിനെതിരെ വിമർശനവുമായി ആരാധകൻ എത്തിയിരിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നായികാ എന്നതിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റ് ആയിരുന്നു സാധികയുടെ പോസ്റ്റിന് കിട്ടിയത്.

കഴിഞ്ഞ ദിവസം സാധിക ഇട്ട പോസ്റ്റാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. കസവ് സാരിയിൽ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് അതിസുന്ദരിയായ സാധികയെയാണ് പോസ്റ്റിൽ കാണാൻ കഴിയുക. എന്നാൽ പോസ്റ്റ് പങ്കുവച്ചതുമുതൽ സാധികയ്‌ക്കെതിരെ വിമർശനങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്.

ഒരാളുടെ പ്രതികരണം "സാധിക കമന്റ്സിനുള്ള മറുപടികളിലൂടെ പറയുന്നത് എനിക്ക് യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ല എന്നാണ്. പരസ്യത്തിൽ അഭിനയിക്കുന്നത് പണത്തിനാണ്. സ്വർണത്തിന്റെ പരസ്യത്തിൽ അഭിനയിക്കുക വഴി സ്വർണത്തിന്റെ ഉപയോഗം മഹത്വവൽക്കരിക്കുക തന്നെയാണ്. കേരളത്തിൽ സ്ത്രീധനത്തിന് എതിരെ നടക്കുന്ന ക്യാമ്പയിനിൽ ഒന്നും താല്പര്യം ഇല്ല" എന്നാണ്.


ഇതിന് സാധിക രസകരമായിത്തന്നെ മറുപടി പറയുന്നുണ്ട്. "ഞാൻ സ്ത്രീധനം കൊടുത്തല്ല കെട്ടിയത്. അത് എന്റെ തീരുമാനം ആണ്. പിന്നെ ഈ സ്ത്രീധനം സ്വർണ്ണം മാത്രം ആണെന്ന നിങ്ങളുടെ ഒക്കെ നിലപാടുമായി എനിക്ക് യോജിക്കാൻ ഒക്കില്ല. സ്വർണ്ണം എന്നത് സ്ത്രീക്ക് കല്യാണത്തിന് മാത്രം കൊടുക്കാനുള്ള ഒന്നാണെന്നും എനിക്കറിയില്ല. ഞാൻ അധ്വാനിച്ചു എനിക്കിഷ്ടപെട്ട സ്വർണ്ണം കാശു കൊടുത്തു വാങ്ങാറുണ്ട്. അത് ഞാൻ ഇട്ടാൽ അതെന്റെ അധ്വാനത്തിന്റെ അഭിമാനം ആണ് . അല്ലാതെ സ്ത്രീധനം അല്ല. പിന്നെ ഈ സ്വർണ്ണം അല്ലാതെ കാർ, കാശ്, വീട് ഒക്കെ കൊടുക്കാറുണ്ടല്ലോ അപ്പൊ നാളെ തൊട്ടു സാമൂഹിക പ്രതിബദ്ധതക്കായി കാറിന്റെ പരസ്യം, ബാങ്ക്, ഹൗസിങ് ലോൺ ഒക്കെ നിർത്തേണ്ടി വരുമോ.. എന്നും സാധിക ചോദിക്കുന്നുണ്ട്.

 

പക്ഷെ സാധികയെ സ്വർണ്ണം അണിഞ്ഞ് കണ്ടതിലെ കലിപ്പ് അപ്പോഴും പ്രേക്ഷകർക്ക് തീരുന്നില്ല. തുടരെത്തുടരെ സാധികയെ എയറിൽ നിർത്താനുള്ള കമെന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരാളുടെ വിശകലനം ഇപ്രകാരമായിരുന്നു.

"ആദ്യം ജ്വല്ലറി പരസ്യം നിർത്തണം .... ജ്വല്ലറി പരസ്യവും വിവാഹ പരസ്യവും കാണിച്ച് ജനങ്ങളുടെ മനസ്സിൽ ആഗ്രഹം വളർത്തും , ആ ആഗ്രഹം അത്യാഗ്രഹമായി മാറും....പണം ഉളളവൻ്റെ മകൾ നല്ല രീതിയിൽ വിവാഹം കഴിക്കും , ഇല്ലാത്തവൻ്റെ മകൾ കടം വാങ്ങിച്ച് കല്യാണം നടത്തും , സ്വർണ്ണം അൽപ്പം കുറയുമ്പോൾ വിസ്മയയുടെ അനുഭവം പാവം പെൺകുട്ടികൾക്ക് ഉണ്ടാക്കും... ഇങ്ങനെ അഭിനയിക്കുന്നവർ ഒരു സംഭവം നടന്നാൽ നൂറ് നാവ് കൊണ്ട് എതിർക്കും. മറ്റു സമയത് പണത്തിനു വേണ്ടി അഭിനയിക്കുയും ചെയ്യും... ന്യായീകരണവുമായി വന്നവർക്ക് ഫീലിംഗ് പുച്ചം എന്നാണ് ആ കമന്റ്.

 

ഇതിനിടയിൽ ഒരു പ്രമുഖ സ്വർണ്ണകടയുടെ പരസ്യത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്നതും വിവാഹത്തിനായി പെൺകുട്ടിയെ ഒരുക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയും കമന്റുകൾ വരുന്നുണ്ട്. ഏതായാലും സാധികയുടെ ഒരു പോസ്റ്റ് കുറെയേറെ പേർക്ക് സംവാദത്തിനുള്ള ഇടമൊരുക്കിയിരിക്കുകയാണ്. പരമ്പരാഗതമായി സ്ത്രീധനം എന്നത് സ്വർണ്ണമായി കണ്ടുവന്നതിന്റെ പ്രശ്നമാണ് ഈ കമന്റിടുന്നവർക്കുള്ളത്. വിവാഹം എന്ന് പറയുമ്പോൾ തന്നെ സ്ത്രീ സ്വർണ്ണത്തിൽ മുങ്ങിനിൽക്കുന്ന സ്ഥിരരൂപം നമ്മുടെ സംസ്കാരത്തിലുണ്ട്. അതിന് മാറ്റം വരുമ്പോൾ സ്വർണ്ണാഭരണങ്ങൾ വെറും അലങ്കാരങ്ങളായി തോന്നിക്കോളും.

അതേസമയം, സാധിക സ്വർണ്ണപരസ്യത്തിൽ സ്ത്രീധനത്തെ ഗ്ലോറിഫൈ ചെയ്യുന്ന കണ്ടെന്റിൽ ആയിരുന്നു അഭിനയിച്ചിരുന്നത് എങ്കിൽ ഈ വിമർശനങ്ങൾക്ക് ഇടം കൊടുക്കാമായിരുന്നു. എന്നാൽ, സ്വർണ്ണം അണിഞ്ഞ് നിൽക്കുന്ന ഒരു ഫോട്ടോയ്ക്ക് നേരെ സ്ത്രീധനം എന്ന വാക്കോ , വിവാഹം എന്ന ആഘോഷവുമായിട്ടോ ചേർത്തുവായിക്കുന്നത് ശരിയല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (3 minutes ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (27 minutes ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (39 minutes ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (46 minutes ago)

വൻ പദ്ധതിയുമായി ഇസ്രോ  (56 minutes ago)

തിരുവനന്തപുരത്തിന് മുകളിലും...  (59 minutes ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (1 hour ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (1 hour ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (1 hour ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (1 hour ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (1 hour ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (1 hour ago)

കുപ്പിവെള്ളത്തിനു പുറമെ ലഘുഭക്ഷണവും.... കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു  (1 hour ago)

Malayali Vartha Recommends