നടൻ ബാലയ്ക്ക് പരുക്ക് സന്തോഷത്തിന് പിന്നാലെ മറ്റൊരു ദുഃഖവാർത്ത!

നടന് ബാലയ്ക്ക് സിനിമ ചിത്രീകരണത്തിനിടെ കണ്ണിനു പരിക്കേറ്റു. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിൽ ലക്നോവില്‍ വച്ചായിരുന്നു അപകടം.ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഷൂട്ടിംഗിനുശേഷം ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി.രജനീകാന്ത് ഉൾപ്പടെ നിരവധി താര നിരകൾ അണിനിരക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക നയൻതാരയാണ്. കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് സ്വദേശിയാണെങ്കിലും നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ. മലയാളി ഗായികയായ അമൃതയെയായിരുന്നു ബാല വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ വിവാഹ ബന്ധം ഇരുവരും വേർപിരിയുകയായിരുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി ബാല എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് നിരവധിപ്പേർ ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരം താരം കഴിഞ്ഞ ദിവസം നൽകിയിരുന്നു. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തിൽ വച്ചുതന്നെയായിരിക്കും കല്യാണം എന്നാണ് സൂചന.
https://www.facebook.com/Malayalivartha


























