Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ശരണ്യയ്ക്ക് ദൈവമായിരുന്നു ഭർത്താവും അമ്മയും" ; ചേച്ചിയുടെ ലൈഫിലെ വലുയൊരു ഡ്രീം ആയിരുന്നിരിക്കാം ഇത് ; അഭിനയത്തേക്കാൾ ശരണ്യ ആഗ്രഹിച്ചത് ഇതായിരുന്നോ? മരണശേഷം വൈറലാകുന്ന കാഴ്ച്ച !

15 AUGUST 2021 01:10 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ നടി ശരണ്യ മരണപ്പെട്ടിട്ട് ഒരാഴ്ച്ച പിന്നിടുകയാണ്. ഇപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ആ വിയോഗത്തിൽ നിന്നും മുക്തർ ആയിട്ടില്ല. ശരണ്യയുടെ ഓർമ്മകൾ പങ്കിട്ടുകൊണ്ട് ഇപ്പോഴും ചിലർ രംഗത്ത് എത്തുന്നുണ്ട്. ശരണ്യയുടെ പഴയകാല വീഡിയോസ് പലതും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു അഭിനേത്രി എന്നതിലുപരി കുടുംബ സദസ്സുകൾക്ക് സ്വന്തം വീട്ടിലെ അംഗത്തെപോലെ ആയിരുന്നു ശരണ്യ. മാത്രവുമല്ല പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മറ്റുള്ളവർക്ക് മാതൃക കൂടി ആയിരുന്നു ശരണ്യ.

 

കഴിഞ്ഞദിവസം ശരണ്യയുടെ മുൻ ഭർത്താവ് ബിനു സേവ്യറേയും കുടുംബത്തെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയ വഴി നടന്നിരുന്നു. ഒരു താര കുടുംബത്തിലാണ് ശരണ്യ വലതുകാൽ വച്ച് ചെന്നെത്തിയത് എന്ന് അഭിമാനത്തോടെയാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിലെ വൈറൽ ഡാൻസ് മുത്തശ്ശി ശ്യാമള സേവ്യറുടെ മകനാണ് ബിനു സേവ്യർ. ശരണ്യയുടെ അസുഖവിവരം അറിഞ്ഞുകൊണ്ടുതന്നെനയാണ് ശ്യാമള സേവ്യറിന്റെ മകൻ ശരണ്യയെ വിവാഹം ചെയ്തത്.

2011 പകുതിയിൽ തുടങ്ങിയ തലവേദനയാണ് 2012 ആഗസ്റ്റ് മാസത്തിൽ ട്യൂമർ ആണെന്ന് തിരിച്ചറിയുന്നതും ശസ്ത്രക്രിയ ചെയ്യുന്നതും. ശസ്ത്രക്രിയക്ക് ശേഷം രണ്ടോ മൂന്നോ മാസം കടുത്ത വേദന ഉണ്ടായിരുന്നു എങ്കിലും പിന്നീടും അവൾ അഭിനയത്തിൽ സജീവമായി. എറണാകുളത്തുനിന്നും ഒരു ആലോചന വന്നു, വിവാഹം കഴിഞ്ഞു. എല്ലാം മംഗളം ആയി എന്ന് കരുതി ഇരിക്കുമ്പോഴാണ് വിധി വീണ്ടും വില്ലനായത്.

 

എട്ടു വർഷമായി തന്റെ മകൾ വേദന തിന്നുകൊണ്ടിരിക്കുകയാണ് എന്ന് അടുത്തിടെ ശരണ്യയുടെ അമ്മ പറഞ്ഞിരുന്നു. ട്യൂമർ രൂപപെടുന്നതു മുതൽ അടുത്ത ഓപ്പറേഷൻ കഴിഞ്ഞു വേദന മാറുമ്പോഴേക്കും, ഒൻപതു പത്തോ മാസം എടുക്കും. പിന്നെ ഒന്നോ രണ്ടോ മാസം ചെറിയ ഒരു ആശ്വാസം. ഇപ്പോൾ എന്നും വേദന തന്നെയാണ്. മൂന്നു വർഷമാണ് ശരണ്യ അഭിനയത്തിൽ സജീവം ആയിരുന്നത്. സീരിയലുകളിലും സിനിമകളിലും വേഷം ഇട്ടു. ഒരു സിനിമയിൽ മുഴുനീളൻ റോളിലും എത്തുകയുണ്ടായി. തമിഴിലും അരങ്ങേറ്റം നടത്തി.

കുടുംബത്തിന് വേണ്ടിയാണു ശരണ്യ ജീവിച്ചത് തന്നെ. ഓരോ പേയ്‌മെന്റ് കിട്ടുമ്പോഴും ആദ്യം വാടക. അടുത്തത് അനുജന്റെയും അനുജത്തിയുടെയും പഠനം അതിനുള്ള പണം മാറ്റിവയ്ക്കും. എല്ലാത്തിനും മാറ്റിവച്ചു കഴിഞ്ഞാൽ പിന്നെ കാര്യമായി ഒന്നും ഉണ്ടാകാറില്ല. എന്നാലും ബന്ധുക്കളുടെ വീട്ടിലെ ഏത് ഒരു ആവശ്യത്തിനും ഓടി എത്താറുണ്ടായിരുന്നുവെന്നു അടുത്തിടെ ശരണ്യയുടെ അമ്മ തന്നെ പറഞ്ഞിരുന്നു.

 

ഒരു അസുഖക്കാരി ആണ് എന്ന് അറിഞ്ഞിട്ടും, സ്വീകരിക്കാൻ തയ്യറായ ബിനുവിനോടും കുടുംബത്തോടും നന്ദി മാത്രമാണ് ഉള്ളത് എന്നും ശരണ്യയുടെ അമ്മ പറഞ്ഞിട്ടുണ്ട് . 'ചില യൂ ട്യൂബ് ചാനലുകൾ പറയുംപോലെ തേച്ചിട്ട് പോയി എന്നൊന്നും ഞങ്ങൾ പറയില്ല. ജീവിതം അങ്ങനെയാണ്. നമ്മുടെ ദോഷകാലത്താണ് മറ്റൊരാൾക്ക് നമ്മളെ തേച്ചിടാൻ തോന്നുന്നത്. നമ്മുടെ നല്ല കാലം ആണെങ്കിൽ നമ്മെ ആരെങ്കിലും തേച്ചിട്ടുപോയാൽ നമ്മൾക്ക് വലിയ അപരാധമായി തോന്നുകയില്ല', എന്നും അമ്മ പറഞ്ഞു.

എന്റെ ദൈവങ്ങൾ ആണ് ബിനുവും എന്റെ അമ്മയും എന്നാണ് ഒരിക്കൽ ഒരു ടെലിവിഷൻ പരുപാടിക്കിടെ ശരണ്യ പറഞ്ഞത്. എന്നാൽ ഇടക്കുവച്ചു ബിനുവും ഒത്തുള്ള ജീവിതം ശരണ്യക്ക് അവസാനിപ്പിക്കേണ്ടി വന്നു. ശരണ്യയുടെ മരണ ശേഷവും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

മുൻപൊരിക്കൽ മാതൃ ദിനത്തിൽ പുറത്തുവന്ന രാരീരം മ്യൂസിക്കൽ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. രണ്ടുലക്ഷത്തിൽ അധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. മാതൃത്വത്തിന്റെ മഹനീയത വിളിച്ചുപറയുന്ന ആൽബത്തിലെ ശരണ്യയുടെ അഭിനയത്തെകുറിച്ചുള്ള സംസാരവും നടക്കുന്നുണ്ട്.

 

'ചേച്ചിയുടെ ലൈഫിലെ വലുയൊരു ഡ്രീം ആയിരുന്നിരിക്കാം ഇത്. ശരണ്യ ചേച്ചിയുടെ മരണശേഷമാണ് ഞാൻ ഇത് കാണുന്നത്. എങ്കിലും ചേച്ചി ഓർക്കാൻ ഇതുപോലെ ഒരായിരം വീഡിയോകളും കാര്യങ്ങളും ഉണ്ടല്ലോ അതുതന്നെ സന്തോഷം', എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (8 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (39 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends