Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും മമ്മൂട്ടിക്കുണ്ട്; ആ സ്നേഹ കുറുമ്പിന് ലാലേട്ടനും കൊടുത്തു എട്ടിന്റെ പണി; ഇതിൽ കൂടുതൽ എന്താണ് തലമുറകൾ പ്രവഹിക്കുന്ന സ്നേഹബന്ധത്തിന്റെ തെളിവായി വേണ്ടത്? ; മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ!

15 AUGUST 2021 01:25 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ താരരാജാക്കന്മാരായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പേര് പറഞ്ഞ് ആരാധകർക്കിടയിൽ തർക്കങ്ങൾ സാധാരണമാണ്. എന്നാൽ, താരങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. ഇരുവരും തമ്മിലുളള സൗഹൃദം മോളിവുഡിൽ പരസ്യമായ രഹസ്യമാണ്. ഇവരുടെ രണ്ട് കുടുംബങ്ങൾ തമ്മിലും ആ അടുപ്പം കാണാം . ഇപ്പോഴിത മമ്മൂട്ടിയും കുടുംബവുമായുളള അടുപ്പത്തെ കുറിച്ച് മോഹൻലാൽ വെളിപ്പെടുത്തുകയാണ്.

 

ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറുമായുള്ള ആത്മബന്ധത്തെ കുറിച്ച് മോഹാൻലാൽ പറഞ്ഞത്. ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട് എന്നാണ് മോഹൻലാൽ പറയുന്നത്. രസകരമായ സംഭവം വെളിപ്പെടുത്തി കൊണ്ടാണ് മെഗാസ്റ്റാറിന്റെ ചെറിയ കുറുമ്പിനെ കുറിച്ച് മോഹൻലാൽ മനസുതുറന്നത്‌.

'ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട്. അത് താന്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുമുണ്ട്. ഉദാഹരണം പറയാം, നമുക്ക് അടുത്ത 16-ാം തീയതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തീയതി ഒന്ന് വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം എന്ന 'ഇല്ല, അന്ന് പറ്റില്ല എന്നായിരിക്കും'.

 

അതുകൊണ്ട് ഒരിക്കലും 16-ാം തീയതിയാണ് നമ്മുടെ ആവശ്യം എന്ന് പറയരുത്. മറിച്ച് ആദ്യം 12-ാം തീയതിയോ 13-ാം തീയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ 16-ാം തീയതി എന്ന് ചോദിക്കുക. അത് ഓക്കെയിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നു തന്നെയാണ്. ഇതിനെ സ്‌നേഹ കുറുമ്പ് എന്നാണ് താന്‍ വിളിക്കാറുള്ളത് . ഇത് വായിച്ചു കഴിഞ്ഞാൻ മമ്മൂട്ടി തന്റെ രീതി മാറ്റുമായിരിക്കുമെന്നും ലാലേട്ടൻ പറയന്നു.

ഇരു കുടുംബങ്ങൾ തമ്മിലുള്ള അടുപ്പത്തെ കുറിച്ചും അഭിമുഖത്തിൽ ലാലേട്ടൻ പറയുന്നുണ്ട്.
'' വ്യക്തിപരമായ എല്ലാ സുഖദുഃഖങ്ങളിലും മമ്മൂട്ടിയും അദ്ദേഹത്തിന്റെ കുടുംബവും ഒരു സ്നേഹസാന്നിധ്യമായി എനിക്കും കുടുംബത്തിനോടൊപ്പമുണ്ടായിരുന്നു. എന്റെ മകൻ ആദ്യമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നു.

എന്റെ അമ്മയ്ക്ക് അസുഖം കൂടിയപ്പോൾ ആശുപത്രിയിൽ വന്ന് ആശ്വസിപ്പിക്കാൻ മമ്മൂട്ടിയുണ്ടായിരുന്നു. എന്റെ മകൾ വിസ്മയയുടെ കാവ്യ പുസ്തകം ഇറങ്ങിയപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ എഴുതിയ കുറിപ്പ് ഏറെ സന്തോഷത്തോടെയാണ് ഞാൻ വായിച്ചത്. ചാലുച്ചേട്ടൻ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നതെന്നാണ് എന്റെ ഓർമ. ഇതിൽ കൂടുതൽ എന്താണ് തലമുറകൾ പ്രവഹിക്കുന്ന സ്നേഹബന്ധത്തിന്റെ തെളിവായി വേണ്ടത്? മോഹൻലാൽ ചോദിക്കുന്നുണ്ട്. എല്ലാക്കാലവും മമ്മൂട്ടി ഇതുപോലെ സുന്ദരനും സ്നേഹസമ്പന്നനുമായി ഇവിടെയുണ്ടാകട്ടെ. ഇനിയും ഒരുപാട് നല്ലകഥപാത്രങ്ങൾ അദ്ദേഹത്തിന ലഭിക്കട്ടയെന്നും മോഹൻലാൽ'' അഭിമുഖത്തിൽ പറയുന്നു.

 

സിനിമയിൽ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. താരത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ആശംസ. മോഹൻലാലിന് നന്ദി അറിയിച്ചുകൊണ്ട് മമ്മൂട്ടിയും എത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (9 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (40 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends