Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

കണ്ണില്‍ കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങിയതിന്റെ ശിക്ഷ; പേജിന്റെ യാതൊരു അക്‌സസ്സും അവര്‍ക്കു വേണ്ട പ്രൊമോഷന്‍ മാത്രം ചെയ്താല്‍ മതി എന്ന് പറഞ്ഞു ; പിന്നെ സംഭവിച്ചതൊക്കെ പെട്ടന്നായിരുന്നു ; നടി അശ്വതിയുടെ അകൗണ്ട് ഹാക്ക് ആയത് ഇങ്ങനെ !

15 AUGUST 2021 04:13 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ നടി അശ്വതിയുടെ സോഷ്യല്‍ മീഡിയ പേജ് കഴിഞ്ഞ ദിവസം ആരോ ഹാക്ക് ചെയ്തിരുന്നു. നടിയുടെ അക്കൗണ്ടില്‍ മോശം ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുകയുമൊക്കെ ചെയ്തിരുന്നു. രണ്ട് മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് അശ്വതി അക്കൗണ്ട് തിരിച്ച് പിടിച്ചത്.

 

ഇതേ കുറിച്ച് പറഞ്ഞ് നടി ഫേസ്ബുക്ക് ലൈവില്‍ എത്തുകയും എല്ലാത്തിനുമുള്ള മറുപടി നൽകുകയും ചെയ്തിരുന്നു . എന്ത് കൊണ്ടാണ് തനിക്കിങ്ങനൊരു അബദ്ധം പറ്റിയതെന്നും ഫേസ്ബുക്ക് തിരിച്ച് പിടിച്ചത് എങ്ങനെയാണെന്നും സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ കുറിപ്പിലൂടെ നടി പറയുന്നു.

'മൂത്തവര്‍ ചൊല്ലും മുധുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും' കണ്ണില്‍ കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി എന്റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നല്‍കിയിട്ടുള്ള ആളാണ് മിഥുന്‍ കെ മിത്രന്‍ ചേട്ടന്‍. പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാല്‍ ഇങ്ങനത്തെയൊക്കെ കാണുമ്പോള്‍ കൈ തരിക്കും. അങ്ങനൊക്കെ കയറി ഇറങ്ങിയതിന്റെ ഫലമായിട്ട് ആരിക്കും, അത്തം ദിനത്തിന്റെ അന്ന് ഒരു മദാമ്മ എന്നെ പാട്ടിലാക്കി.

 

നല്ല സുന്ദരിയായ മദാമ്മ 'മേഘങ്ങളില്‍ ഞാന്‍ കണ്ട മാലാഖ' പോലൊരു സാധനം. പേജിന്റെ യാതൊരു അക്‌സസ്സും അവര്‍ക്കു വേണ്ട പ്രൊമോഷന്‍ മാത്രം ചെയ്താല്‍ മതി എന്ന് പറഞ്ഞു. അവരുടെ കുറച്ചു ലിങ്ക് അയച്ചു തന്നു. ആ ലിങ്ക് ഓപ്പണ്‍ ചെയ്തതെ എന്റെ ഓര്‍മയില്‍ ഉള്ളൂ. അത് വന്ന വേഗത്തില്‍ എന്റെ പേജും പ്രൊഫൈലും കൊണ്ട് പോയത് അറിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഉണര്‍ന്നത് ഫേസ്ബുക്കിന്റെ സ്റ്റാറ്റസില്‍ മുഖം കാണിക്കാന്‍ നാണം ഉള്ളത് കൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നില്‍ക്കുന്നേ എന്ന വാര്‍ത്ത കേട്ട് കൊണ്ടാണ്.

അതും അതിനു ശേഷം ഇട്ട സ്റ്റോറീസും കണ്ടു ആസ്വദിച്ചു അത് ഞാന്‍ തന്നെ പോസ്റ്റുകയാണെന്നു കരുതിയും പറഞ്ഞും കമന്റ് ഇട്ടവരെ ഒക്കെ ഞാന്‍ കണ്ട് കേട്ടാ. അവരോടൊക്കെ പറയാനുള്ളത് തലയണമന്ത്രം സിനിമയില്‍ നമ്മടെ മേസ്തിരി ജിജിച്ചേച്ചിടെ ഭര്‍ത്താവിനോട് പറഞ്ഞു കഴിഞ്ഞത് കൊണ്ട് റിപീറ്റ് അടിക്കുന്നില്ല) സംഭവം കേട്ടതും എന്റച്ചായന് കത്തി ലവള് പറഞ്ഞ മാഖാല പതിനെട്ടിന്റെ പണി കൊടുത്തിട്ടൊണ്ടെന്ന്. പേജില്‍ എന്ത് കുരുത്തക്കേട് ഞാന്‍ കാണിച്ചാലും എനിക്ക് ധൈര്യമായി വിളിക്കാന്‍ ഒറ്റ പേരെ ഒള്ളു മിഥുന്‍ ചേട്ടാ... എന്ന്. വഴക്ക് പറഞ്ഞത് മിണ്ടാതിരുന്നു കേട്ടു.

ഞാന്‍ അത് കേള്‍ക്കേണ്ടവള്‍ ആണ്. അങ്ങനെ Smartpixmedia യുടെയും @sarathedakkanam ന്റെയും, @aveniourtechnology യുടെയും ആശ്രാന്ത പരിശ്രമത്തില്‍ എനിക്ക് തിരിച്ചു എടുത്തു തന്നു! വല്ലാതെ തകര്‍ന്നു പോയ സമയം ആയിരുന്നു അത്. അന്നേരം എനിക്കും എന്നെ അറിയാവുന്നോര്‍ക്കും ഇന്‍സ്റ്റയിലും വാട്‌സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവര്‍ക്കും, കൂടെ തന്നെ എന്റെ വിഷമത്തില്‍ നിന്ന എന്റെ സുഹൃത്തുക്കള്‍ Soniya Srijith Souparnika Vijay @anusuraj @anusha, my dear bro Robin Koshy Joykutty @ദുബായ്ക്കാരന്‍ എന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അവരവരുടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കും എല്ലാം ഞാന്‍ എന്റെ സ്‌നേഹം അറിയിക്കുന്നു.

ഇനി ശബരിമല ശാസ്ത്താവാണേ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ.. ഒരു ലിങ്ക് പോലും നോക്കൂലാന്ന് ശപതം എടുത്തു. ഇതു എനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല. നിങ്ങള്‍ എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ് എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്പോള്‍. നിങ്ങളുടെ ഏവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇന്നിപ്പോള്‍ ഈ സന്തോഷം തിരിച്ചു കിട്ടിയത്. തുടര്‍ന്നും ഇതേ സ്നേഹവും, പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങടെ സ്വന്തം അശ്വതി...എന്നവസാനിക്കുന്നു അശ്വതിയുടെ കുറിപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (10 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends