Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

"അവർ തമ്മിലുള്ള ബന്ധം എന്തും ആകട്ടെ അത് തീരുമാനിക്കാൻ ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം ആരാണ്?.. അതിനെന്താണ് നമ്മുക്ക് അർഹത" ; രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വാഹനാപകടതിൽ മരിച്ച വാർത്തയ്ക്ക് താഴെ കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമന്റുകൾ ; വൈറലായി കുറിപ്പ് !

16 AUGUST 2021 03:56 PM IST
മലയാളി വാര്‍ത്ത

കൊല്ലം ചെങ്കോട്ട ദേശീയപാതയിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു എന്ന വാർത്തയുണ്ടായിരുന്നു. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. കൊല്ലം കുണ്ടറ സ്വദേശി ബി.എൻ. ഗോവിന്ദ്(20), കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യ(20) എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തി കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. തെന്മലയിൽ വിനോദയാത്രയ്‌ക്ക് പോയി മടങ്ങുമ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്.

 

സമൂഹമാധ്യമങ്ങളിൽ വേദനാജനകമായ ഈ വാർത്തയ്ക്ക് താഴെ വന്ന കമന്റുകൾ അതിലും വേദനാജനകമായ തോന്നി. രണ്ടുപേരുടെ മരണത്തെക്കാൾ അവിടെ പൊതുബോധത്തിന്റെ ശ്രദ്ധ പോയത് ഒരു ആൺകുട്ടിയും പെൺകുട്ടിയും വിനോദയാത്രയ്ക്ക് പോയതാണ്. ഇന്നും ഒരു ആൺസുഹൃത്തും പെൺസുഹൃത്തും ഒന്നിച്ചിരുന്നാൽ തുറിച്ചുനോക്കുന്ന സമൂഹമാണ്. അതിനാൽ ഇതിൽ അതിശയോക്തിയില്ല. പക്ഷെ ഇത്തരം ട്രാജിക് ആയിട്ടുള്ള വാർത്തകൾക്ക് നേരെയും ഇപ്രകാരമുള്ള കമന്റുകൾ ഇനിയും സാധാരണമാക്കാൻ അനുവദിച്ചുകൂടാ..

ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മലയാളം സിനിമകളായ ഇശ്ഖ് , ക്വീൻ എന്നീ സിനിമകളെ മുൻനിർത്തിയുള്ള സദാചാരപോലീസിംഗാണ് നവീൻ ടോമി എന്ന വ്യക്തി പറയുന്നത്.

കുറിപ്പ് വായിക്കാം..,"സ്വകാര്യത എന്നത് എല്ലാ മനുഷ്യന്റേം അവകാശമാണ്..അനിവാര്യതയാണ്.. ആ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്ന ഒരു തരം പ്രവണതയെ കുറേകാലമായി ഒരു സ്വാഭാവിക പ്രക്രിയ ആയിട്ടാണ് പലരും കാണുന്നത്.. നിസാരവത്കരിക്കുന്നത്..ന്യായികരിക്കുന്നത്.. മോറൽ പോലീസിംഗ് അഥവാ പൊതുബോധനിർമിതിയിൽ നിന്നുണ്ടാകുന്ന സദാചാരസംസ്‍കാരം എന്നതിന്റെ ആരംഭം ഇവിടെ നിന്നാണ്..

 

ഈ കഴിഞ്ഞ ദിവസം രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വാഹനാപകടതിൽ മരിച്ച വാർത്തയുടെ കീഴിലായി വന്നത് അനേകം കമന്റുകളാണ്.. അതിൽ ഭൂരിഭാഗതിന്റെയും പ്രശ്നം അവർ ആണും പെണ്ണും ആയിരുന്നു എന്നത് തന്നെയാണ്… പ്രണയവും ഒളിച്ചുകളിയും തുടങ്ങി കേട്ടാൽ അറക്കുന്ന രീതിയിലുള്ള കമന്റുകൾ വരെ "പ്രബുദ്ധ" മലയാളികൾ കമന്റ് ബോക്സിൽ വാരിവിതറിയിട്ടുണ്ട്.. നഷ്ടപ്പെടലിന്റെയും വേർപാടിന്റെയും വേദനക്കും ഒറ്റപെടലിനും ഇടയിൽ അവരുടെ പ്രിയപ്പെട്ടവർ ഈ കമന്റുകൾ കണ്ടാലുള്ള അവസ്ഥ ആരെങ്കിലും ചിന്തിച്ചു കാണുമോ?.. അവരുടെ മാനസികാവസ്ഥ ആർക്കേലും ഊഹിക്കാൻ കഴിയുമോ? അവർ തമ്മിലുള്ള ബന്ധം എന്തും ആകട്ടെ അത് തീരുമാനിക്കാൻ ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം ആരാണ്?.. അതിനെന്താണ് നമ്മുക്ക് അർഹത.

തനിക്കും ഭാര്യക്കും ഒരു യാത്രക്കിടയിൽ ചെറിയ രീതിയിൽ ഉണ്ടായ ഒരു സംഭവത്തിന്റെ സിനിമാ ആവിഷ്കാരമാണ് ഇശ്ഖ് എന്ന ചിത്രമെന്ന് സംവിധായകൻ അനുരാജ് മനോഹർ ഒരിക്കൽ അഭിപ്രായപെടുകയുണ്ടായി.. ക്വീൻ എന്ന ചിത്രം സംസാരിക്കുന്ന വിഷയവും അവതരിപ്പിക്കുന്ന കഥാപശ്ചാത്തലവും നമുക്ക് പുതിയതല്ല.. നമ്മുടെ വ്യെക്തിത്വത്തെ ബാധിക്കാത്ത, സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാത്ത, ഒരു രീതിയിലും നമ്മളുമായി ബന്ധപെടാത്ത, മറ്റുള്ളവരുടെ കാര്യങ്ങളിൽ എന്തിന് നമ്മൾ അഭിപ്രായം പറയണം..മറ്റൊരാളുടെ സ്വന്തന്ത്യത്തെ പൂർണമായും ഹനിക്കുന്ന ഒരു പ്രവർത്തി മാത്രമായി അത് മാറുന്നു.. ഇന്നും ഇതൊന്നുമല്ല അവസ്ഥ എന്നാരേലും ചിന്തിക്കുന്നുണ്ടേൽ ആ ഫോൺ മാറ്റി ചുറ്റുമോന്ന് നോക്കുക.. കാണുക.. മനസിലാക്കുക. എല്ലാ ആശയങ്ങൾക്കും അതിന്റെതായ വാദ പ്രതിവാദങ്ങളുണ്ട്.. അതെല്ലാം മനസിലാക്കി തന്നെ പറഞ്ഞോട്ടെ.. STOP MORAL POLICING ATLEAST UNDER A TRAGIC NEWS.


വളരെശക്തമായ വാക്കുകളിൽ കുറിച്ച ഈ കുറിപ്പിലെ ആശയം ഇനിയും ഈ പൊതുബോധ മഹാന്മാർ കാണണമെന്നില്ലങ്കിലും പ്രതികരിക്കുന്നൊരു സമൂഹമുണ്ടന്ന ബോധ്യമെങ്കിലും ഉണ്ടായിക്കോട്ടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (6 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (6 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (8 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (10 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (11 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (11 hours ago)

Malayali Vartha Recommends