Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഗീത സംവിധായകൻ ജയ്സൺ ജെ. നായരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂവർ സംഘം; ധൈര്യം പരീക്ഷിച്ച് വെട്ടലായത് സുഹൃത്തുക്കൾ

17 AUGUST 2021 02:08 PM IST
മലയാളി വാര്‍ത്ത

കല്ലറ– വെച്ചൂർ റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് സംഗീത സംവിധായകൻ ജയ്സൺ ജെ. നായരെ വാൾ കൊണ്ടു വെട്ടി അപായപ്പെടുത്താൻ ശ്രമം നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളായ കൂട്ടുകാർ ധൈര്യം പരീക്ഷിച്ചതെന്ന് പൊലീസ്.

കേസിൽ 3 പേരാണ് അറസ്റ്റിലായത്. ഇവരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്നു പേരും കൂട്ടുകാരാണ്. അക്രമം നടന്ന സ്ഥലത്തിന് അടുത്ത് താമസിക്കുന്ന ഇവർ റോഡരികിൽ നിൽക്കുകയായിരുന്നു. ജെയ്സൺ റോഡരികിൽ കാർ നിർത്തിയത് ഇവർ കണ്ടു. കാറിലുള്ള ആളെ ഭീഷണിപ്പെടുത്തി 500 രൂപ വാങ്ങാൻ ഇവരിൽ പ്രായത്തിൽ മുതിർന്ന അർജുൻ (18) മറ്റുള്ളവരോട് പറഞ്ഞതായി ഡിവൈഎസ്പി എ. ജെ തോമസ് പറയുന്നു.

ധൈര്യം പരീക്ഷിക്കാനാണ് ഇതു ചെയ്തതെന്നും പൊലീസ് പറയുന്നു. രണ്ടു പേരും ജയ്സന്റെ അടുത്തെത്തി പണം ചോദിച്ചു. തരില്ലെന്നു പറഞ്ഞപ്പോൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഡിവൈഎസ്പി പറഞ്ഞു. ഇവർക്കെതിരെ മുൻപ് വേറെ കേസുകളും ഇല്ല. പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും തിരുവഞ്ചൂർ ജുവനൈൽ ഹോമിലാക്കി.

അർജുന് കഴിഞ്ഞ ദിവസം സേ പരീക്ഷ എഴുതാൻ ജാമ്യം നൽകി. ആനച്ചന്തം, കഥ പറഞ്ഞ കഥ, എബി, മിഷൻ 90 ഡേയ്സ്, ഇത്രമാത്രം തുടങ്ങി വിവിധ സിനിമകൾക്കു സംഗീതം നൽകിയ അദ്ദേഹം വിവിധ ആൽബങ്ങൾക്കും സംഗീതമൊരുക്കിയ സംഗീത സംവിധായകനാണ് ജയ്സൺ ജെ. നായർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (8 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (39 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends