Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റേജ് ഷോയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തി നടി സംയുക്ത വർമ്മ; ദുബായില്‍ പോകാന്‍ ഏറ്റവും കൂടുതല്‍ തയ്യാറെടുത്ത ജോമോൾ ഏയര്‍പോര്‍ട്ടില്‍ കാലു വയ്യാതെ മൊടന്തിയാണ് എത്തിയത് :- ക്രീം മാറി തേയ്ച്ച് തൊലി അടർന്നു.....

19 AUGUST 2021 09:09 AM IST
മലയാളി വാര്‍ത്ത

ദുബായില്‍ സ്റ്റേജ് ഷോയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തി സംയുക്ത വർമ്മയും ജോമോളും, ഇരുവരുടെയും പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. ദുബായില്‍ പോകാന്‍ ഏറ്റവും കൂടുതല്‍ തയ്യാറെടുത്തത് ജോമോള്‍ ആയിരുന്നെന്നും, അതിനിടെ ജോമോളുടെ കാലിന് പരുക്ക് പറ്റിയതിനെ കുറിച്ചുമാണ് സംയുക്ത പറയുന്നത്.

ദുബായില്‍ പോകാന്‍ ഏറ്റവും കൂടുതല്‍ തയ്യാറെടുത്തത് ജോമോള്‍ ആണെന്നും, പോകുമ്പോൾ ധരിക്കാന്‍ അടിപൊളി വസ്ത്രങ്ങളൊക്കെ ജോമേള്‍ എടുത്തിരുന്നു... പക്ഷെ ഏയര്‍പോര്‍ട്ടില്‍ കാലു വയ്യാതെ മൊടന്തിയാണ് ജോമോള്‍ എത്തിയതെന്ന് സംയുക്ത പറയുന്നു.

ഇതേ പരിപാടിയില്‍ പോകുന്നതിനിടെ ജോമോളുടെ മുഖത്ത് പറ്റിയ അലര്‍ജിയെ കുറിച്ചും സംയുക്ത പറയുന്നുണ്ട്. ''ഷോയ്ക്ക് പോകുന്നതിന്റ തലേ ദിവസം രാത്രി ഒരു ക്രീം മാറി ഉപയോഗിച്ചു. തൊട്ട് അടുത്ത ദിവസം ബുള്‍ഗാന്‍ താടി വെച്ചത് പോലെ തൊലി അടര്‍ന്ന് വരുകയായിരുന്നുവെന്ന് സംയുക്ത കൂട്ടിച്ചേർത്തു.

യൂത്തിന്റെ പ്രിയങ്കരിയായിരുന്നു ജോമോള്‍. നിറം, മയില്‍പ്പീലികാവ് തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്ന് ബ്രേക്കെടുക്കുകയായിരുന്നു താരം. എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങി എത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തില്‍ നടിയും എത്തുന്നുണ്ട്.

നൃത്തത്തിലും ജോമോള്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൃത്തം ചെയ്യുന്നതിന്റെ ചിത്രം നടി പങ്കുവെച്ചിരുന്നു. വിവാഹ ശേഷമായിരുന്നു സംയുക്തയും സിനിമ വിട്ടത്. മലയാള സിനിമയിൽ പ്രേക്ഷകർ ഏറെ ഇഷ്‌ടപ്പെടുന്ന താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മീഡിയ സ്‌പെയ്‌സിൽ അധികം കാണാത്ത ഇവർ വളരെ വിരളമായി ഏതെങ്കിലും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടാലായി എന്ന് മാത്രം.

ബന്ധുവായ നടി ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയത്തിന് ബിജുവും സംയുക്തയും പങ്കെടുത്തിരുന്നു . സിനിമയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിട്ടില്ല എന്നാണ് പലപ്പോഴും താരം പറയാറുള്ളത്. അഭിനയം നിർത്താൻ ബിജുമേനോൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പല അഭിമുഖങ്ങളിലും സംയുക്ത വ്യക്തമാക്കിയിട്ടുമുണ്ട്.

യോഗയും മറ്റുമായി തിരക്കുകളിലാണ് സംയുക്ത. സോഷ്യൽ മീഡിയയിൽ സജീവമായ താരം യോഗ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലാകുന്നത്.

സംയുക്ത വര്‍മ്മ യോഗ പരിശീലനം ആരംഭിച്ചിട്ട് 15 വര്‍ഷത്തോളമായി. അഞ്ച് വര്‍ഷം മുന്‍പ് മൈസൂരില്‍ വെച്ച് യോഗ അഭ്യസിക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പ്രചരിച്ചതെന്ന് സംയുക്ത വ്യക്തമാക്കിയിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലേക്ക് എത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച താരം 2002ലാണ് ബിജു മേനോനെ വിവാഹം ചെയ്തത്. തുടർന്ന് സിനിമ പൂർണമായും വിട്ട താരം വീട്ടിനുള്ളിൽ തന്നെ കൂടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (9 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (40 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends