Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇത് മികച്ച ഒരു സായാഹ്നം തന്നെ, ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം, ബാലയുടെ വധുവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ശ്രീശാന്ത്! ബാലയുടെ വിവാഹം കഴിഞ്ഞു അന്ന് പങ്കുവെച്ച ആ ചിത്രം! ഒടുവിൽ അതും പുറത്ത്... മൗനം വെടിഞ്ഞ് അമൃത

21 AUGUST 2021 01:26 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസമായി ബാലയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏറെ നാളുകളായി നടന്റെ പുനർവിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റ് സിനിമാ കോളങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ അന്ന് ബാല ഇത്തരത്തിലുള്ള വാർത്തകൾക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്നാൽ അടുത്തിടയ്ക്ക് വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് നടൻ സൂചന നൽകിയിരുന്നു. എന്നാൽ പേരോ മറ്റ് വിവരങ്ങളൊ വെളിപ്പെടുത്തിയിരുന്നില്ല.

വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം ബാല രംഗത്ത് എത്തിയിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. ചായത്തിൽ 'Bala V Ellu' എന്ന് എഴുതുന്ന വീഡിയോ ആയിരുന്നു നടൻ പങ്കുവെച്ചത്. വീഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയേയും കാണാം. യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് തന്നെ വീഡിയോ വൈറലാവുകയായിരുന്നു. നടനോടൊപ്പം ബാഡ്മിന്റൻ കളിക്കുന്ന പെൺകുട്ടിയാണോ പ്രതിശ്രുതവധു എന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ കനക്കുകയും ചെയ്തിരുന്നു. ബാല പങ്കുവെച്ച് വീഡിയോയിൽ പെൺകുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല.

ഇപ്പോഴിതാ ബാലയുടെ പ്രതിശ്രുത വധുവിനെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് കൊണ്ട് വന്നിരിക്കുകയാണ്. ശ്രീശാന്താണ് പെൺകുട്ടിയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. 'ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം' എന്നു പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് വിഡിയോ ആരംഭിക്കുന്നത്. അതിന് ശേഷം ഇരുവരും ചേർന്ന് ക്രിക്കറ്റ് കളിക്കുന്നതും കാണാം. ബാഡ്മിന്റൺ കോർട്ടിൽ നിന്ന് കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രവും വിഡിയോയിലുണ്ട്.

എന്നാൽ പെൺകുട്ടിയുടെ പേരോമറ്റ് വിവരങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് വീഡിയോയിൽ ശ്രീശാന്ത് പരിചയപ്പെടുത്തിയിരിക്കുന്നത്. ശ്രീശാന്തിന്റെ വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നന്നായി ബാലേട്ടനും ചേച്ചിയിക്കും നല്ലത് വരട്ടെ .സുഖമായി ജീവിക്കു, എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ബാലയുടെ പോസ്റ്റിന് ലഭിക്കുന്നത്. ആദ്യത്തെ വിവാഹത്തിൽ സംഭവിച്ചത് ആവർത്തിക്കരുതെന്നും ചിലർ പറയുന്നുണ്ട്.

കഴിഞ്ഞ മാസം ഫഹദ് ഫാസിലിനൊപ്പമുള്ള ഒരു ചിത്രം ബാല പോസ്റ്റു ചെയ്തിരുന്നു. ആ ചിത്രത്തിനൊപ്പം നെറ്റിയിൽ കുങ്കുമവും താലിമാലയും ചാർത്തി ബാലയ്ക്കൊപ്പം ആ യുവതിയെ കാണാം.

അതേസമയം ബാലയുടെ വധുവിന്റെ പേര് സോഷ്യൽ മീഡിയ കണ്ടത്തിയിട്ടുണ്ട്.എലിസബത്ത് ഉടയാൻ എന്നാണ് ഈ കുട്ടിയുടെ പേര്. പെൺകുട്ടി ഒരു ഡോക്ടറാണ്.ഡോക്ടർ ആൻഡ് ട്രോളത്തിയെന്നാണ് ഇൻസ്റ്റാഗ്രാമിൽ ബയോയിൽ കൊടുത്തിരിക്കുന്നത്. ട്രോളുകൾ ഉണ്ടാക്കുന്ന ഏറ്റവും പ്രശസ്തയായ ഒരു പെൺകുട്ടി തന്നെയാണ്. ബാലയുടെ ഫാമിലി ഫ്രണ്ടും വളരെ അടുത്തറിയാവുന്ന ഒരു കൂട്ടുകാരി കൂടിയാണ് എലിസബത്ത്. സെപ്റ്റബർ അഞ്ചിനാണ് ബാലയുടെ വിവാഹം എന്ന സൂചനകൾ തന്നെയാണ് താരം പുറത്ത് വിട്ടന്നത്.

2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 9 വർഷത്തിന് ശേഷമാണ് ഇവർ നിയമപരമായി ബന്ധം വേർപിരിയുന്നത്. ഇവർക്ക് അവന്തിക എന്നൊരു മകളുമുണ്ട്, വിവാഹമോചനത്തിന് ശേഷം അമ്മ അമൃതയ്ക്കൊപ്പമാണ് അവന്തിക കഴിയുന്നത്. 2019 ആണ് ബന്ധം നിയമപരമായി വേർപിരിഞ്ഞതെങ്കിലും 2016 മുതൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends