Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നാ​ല് മാ​സ​മാ​യി "കൂ​ടെ​വി​ടെ"​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു. എ​ന്തോ കാ​ര​ണം പ​റ​ഞ്ഞു ബ​നാ​റ​സി​ലേ​ക്ക് "ആ​ദി സാ​റി"​നെ ക​യ​റ്റി വി​ട്ടു. പി​ന്നെ തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​മാ​ണ്, അ​വി​ടെ എ​ങ്ങാ​നും വെ​ച്ച്‌ കോ​വി​ഡ് പിടിച്ചു മ​രി​ച്ചി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സം​സ്കാ​രം അ​വി​ടെ ന​ട​ന്നും കാ​ണാം....' കുറിപ്പുമായി നടൻ കൃഷ്ണകുമാർ

23 AUGUST 2021 12:07 PM IST
മലയാളി വാര്‍ത്ത

ടെ​ലി​വി​ഷ​ന്‍ സീ​രി​യ‌​ല്‍ മേ​ഖ​ല​യി​ലെ മോ​ശം പ്ര​വ​ണ​ത്ത​ക​ള്‍​ക്കെ​തി​രേ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച്‌ ന​ട​ന്‍ കൃ​ഷ്ണ​കു​മാ​ര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. താ​ന്‍ അ​ഭി​ന​യി​ച്ചി​രു​ന്ന കൂ​ടെ​വി​ടെ എ​ന്ന സീ​രി​യ​ലി​ല്‍ നാ​ല് മാ​സ​മാ​യി അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ന്നും താ​രം പ​റ​യു​കയുണ്ടായി. എ​ന്തോ കാ​ര​ണം പ​റ​ഞ്ഞു ബ​നാ​റ​സി​ലേ​ക്ക് താ​ന്‍ അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യ"​ആ​ദി സാ​റി"​നെ ക​യ​റ്റി വി​ട്ടു. പി​ന്നെ തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ ഇ​ത് അ​ത്ര വ​ലി​യ സം​ഭ​വ​മൊ​ന്നു​മ​ല്ല. എ​ന്നാ​ല്‍ എ​ല്ലാ മേ​ഖ​ല​യി​ലേ​യും പോ​ലെ ഇ​വി​ടെ​യും ന​ന്മ തി​ന്മ​ക​ള്‍ സ്വ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​വാ​മ​ല്ലോ എ​ന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ രൂ​പം ഇങ്ങനെ;

"ആ​ദി​യും ഞാ​നും..." ന​മ​സ്കാ​രം... എ​ല്ലാ​വ​ര്‍​ക്കും സു​ഖ​മെ​ന്നു വി​ശ്വ​സി​ക്കു​ന്നു.. അ​ടു​ത്തി​ടെ ആ​യി യാ​ത്ര​ക​ള്‍ ആ​യി​രു​ന്നു.. യാ​ത്ര​യി​ലു​ട​നീ​ളം പ​ല​ത​രം ആ​ളു​ക​ളെ ക​ണ്ടു മു​ട്ടി. ഇ​ട​യ്ക്കു മ​ല​യാ​ളി​ക​ളെ​യും. അ​വ​ര്‍ ആ​ദ്യം ചോ​ദി​ക്കു​ന്ന​ത് എ​ന്നെ​യും, എ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും വി​ശേ​ഷ​ങ്ങ​ള്‍ ആ​ണ്.. ചി​ല​ര്‍ ഭാ​ര്യ​യെ പ​റ്റി, മ​റ്റു ചി​ല​ര്‍ മ​ക്ക​ളെ പ​റ്റി. ചു​രു​ക്കം ചി​ല​ര്‍ സീ​രി​യ​ല്‍ വി​ശേ​ഷ​വും.

സ്വ​ഭാ​വി​ക​മാ​യും ന​മ്മു​ടേ​താ​യ സീ​രി​യ​ല്‍ അ​ല്ലെ​ങ്കി​ല്‍ സി​നി​മ ആ ​സ​മ​യ​ത്തു ടീ​വി​യി​ല്‍ പോ​കുമ്പോ​ള്‍ അ​തി​ല്‍ എ​ന്നെ ഇ​ഷ്ട​പെ​ട്ടാ​ല്‍, ആ ​ക​ഥാ​പാ​ത്ര​ത്തെ സ്നേ​ഹി​ച്ചാ​ല്‍, അ​തി​നെ പ​റ്റി​യാ​വും ചോ​ദ്യ​ങ്ങ​ള്‍. ഇ​പ്പോ​ള്‍ "കൂ​ടെ​വി​ടെ" എ​ന്ന സീ​രി​യ​ലി​ലെ "ആ​ദി" എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഇ​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ടാ​വാം "ആ​ദി സാ​റി​ന്റെ " വി​ശേ​ഷ​ങ്ങ​ള്‍ ചോ​ദി​ക്കാ​റു​ണ്ട്.

നാ​ല് മാ​സ​മാ​യി "കൂ​ടെ​വി​ടെ"​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു. അ​തി​നാ​ല്‍ ഇ​പ്പോ​ള്‍ ഉ​ള്ള എ​പ്പി​സോ​ഡു​ക​ളി​ല്‍ "ആ​ദി സാ​ര്‍" ഇ​ല്ല. ഓ​ര്‍​മ ശെ​രി​യാ​ണെ​ങ്കി​ല്‍ ഇ​ല​ക്ഷ​ന്‍ റി​സ​ള്‍​ട്ടി​നു ശേ​ഷം ഏ​പ്രി​ലി​ല്‍ ആ​ണ് അ​വ​സാ​ന​മാ​യി ഇ​തി​ല്‍ അ​ഭി​ന​യി​ച്ച​ത്. അ​ന്ന് എ​ന്തോ കാ​ര​ണം പ​റ​ഞ്ഞു ബ​നാ​റ​സി​ലേ​ക്ക് "ആ​ദി സാ​റി"​നെ ക​യ​റ്റി വി​ട്ടു. പി​ന്നെ തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​മാ​ണ്, അ​വി​ടെ എ​ങ്ങാ​നും വെ​ച്ച്‌ കോ​വി​ഡ് പി​ടി​ച്ചു മ​രി​ച്ചി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം സം​സ്കാ​രം അ​വി​ടെ ന​ട​ന്നും കാ​ണാം.

അ​ടു​ത്തി​ടെ അ​റി​യാ​ന്‍ ക​ഴി​ഞ്ഞു ഇ​തി​ന്റെ എ​ഴു​ത്തു​കാ​ര​നും മാ​റി​യ​താ​യി. ഇ​പ്പോ​ള്‍ പു​തി​യ ഒ​രു ആ​ള്‍​ക്കാ​ണ് അ​തി​ന്റെ നി​യോ​ഗം. സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ ഇ​ത് അ​ത്ര വ​ലി​യ സം​ഭ​വ​മൊ​ന്നു​മ​ല്ല . കാ​ര​ണം സീ​രി​യ​ല്‍ ഒ​രു നീ​ണ്ട ട്രെ​യി​ന്‍ യാ​ത്ര പോ​ലെ ആ​ണ്. തു​ട​ങ്ങു​മ്പോ​ള്‍ കു​റ​ച്ചു യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​കും. ഇ​ട​യ്ക്കു പ​ല​രും ഇ​റ​ങ്ങും, ക​യ​റും. ഓ​ടി​ക്കു​ന്ന​വ​ര്‍ മാ​റും, TTE മാ​ര്‍ മാ​റും. സ​ക​ല​തും മാ​റും. ചി​ല​ര്‍ മാ​ത്രം ചി​ല​പ്പോ​ള്‍ യാ​ത്രാ​വ​സാ​നം വ​രെ അ​തി​ല്‍ കാ​ണും.

അ​തെ​ന്താ എ​ന്നു ചോ​ദി​ച്ചാ​ല്‍ അ​ത് അ​ങ്ങ​നെ​യാ​ണ്. പ​ണ്ട് മു​ത​ലേ, അ​താ​യ​ത് സീ​രി​യ​ല്‍ ക​ണ്ടു​പി​ടി​ച്ച കാ​ലം മു​ത​ല്‍ ഇ​ങ്ങ​നെ​യാ​ണ്. ഇം​ഗ്ലീ​ഷ് ചാ​ന​ലി​ലും, ഹി​ന്ദി​യി​ലും അ​തി​നു ശേ​ഷം മ​ല​യാ​ള​സീ​രി​യ​ലി​ലും ക​ഥാ​പാ​ത്രം നി​ല​നി​ല്‍​ക്കും, ന​ട​ന്മാ​ര്‍ മാ​റും. സീ​രി​യ​ലി​ന്റെ ശാ​പ​മാ​ണി​ത്.

ഇ​ങ്ങ​നെ സം​ഭ​വി​ക്കുമ്പോ​ള്‍ ഞാ​ന്‍ എ​പ്പോ​ഴും ചി​ന്തി​ക്കാ​റു​ണ്ട്, എ​നി​ക്കാ​രോ​ടാ​ണ് ക​ട​പ്പാ​ടു​ള്ള​ത്.? എ​ന്റെ ക​ട​പ്പാ​ട് സീ​രി​യ​ല്‍ തു​ട​ര്‍​ന്നു കാ​ണു​ന്ന, സീ​രി​യ​ല്‍ ഇ​ഷ്ട​പെ​ടു​ന്ന, എ​ന്നെ സ്നേ​ഹി​ക്കു​ന്ന, എ​ന്നെ ഞാ​നാ​ക്കി​യ ല​ക്ഷ​ക​ണ​ക്കി​ന് മ​ല​യാ​ളി പ്രേ​ക്ഷ​ക​രോ​ടാ​ണ്. പ്ര​ത്യേ​കി​ച്ചും എ​ന്റെ സ​ഹോ​ദ​രി​മാ​രാ​യ സ്ത്രീ ​പ്രേ​ക്ഷ​ക​രോ​ട്... "ആ​ദി സാ​ര്‍ " എ​ന്ന് വ​രും എ​ന്ന, അ​വ​രു​ടെ സ്നേ​ഹ​വും വി​ഷ​മ​വും ക​ല​ര്‍​ന്ന ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ ഒ​രു മ​റു​പ​ടി എ​ന്റെ ക​യ്യി​ലി​ല്ല.

ഒ​ന്നും ന​മ്മു​ടെ കൈ​ക​ളി​ല​ല്ല എ​ന്ന് ന​മ്മ​ള്‍ പ​റ​യാ​റു​ണ്ട​ല്ലോ... ഇ​തും എ​ന്റെ കൈ​ക​ളി​ല​ല്ല. 2006 മു​ത​ല്‍ സീ​രി​യ​ലി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന ഞാ​ന്‍ ഒ​രു നി​യോ​ഗം പോ​ലെ "കൂ​ടെ​വി​ടെ"​യു​ടെ ഭാ​ഗ​മാ​യി.. 32 കൊ​ല്ല​മാ​യി ക്യാ​മെ​റ​ക്ക് മു​ന്നി​ല്‍ വ​ന്നി​ട്ട്. ക​ലാ​രം​ഗ​ത്തേ​ക്കാ​ള്‍ ഇ​ന്നു മ​റ്റൊ​രു മേ​ഖ​ല​യി​ല്‍ താ​ല്പ​ര്യ​വും ചു​മ​ത​ല​യും വ​ന്ന​തി​നാ​ല്‍ "ആ​ദി​സാ​റി​ന്റെ" തി​രോ​ധാ​ന​ത്തെ​പ​റ്റി അ​ധി​കം ചി​ന്തി​ക്കാ​റി​ല്ല. പ​ക്ഷെ പ്രി​യ പ്രേ​ക്ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ എ​ന്ത് പ​റ​യ​ണ​മെ​ന്ന​റി​യാ​തെ ചി​ല​പ്പോ​ള്‍ വി​ഷ​മി​ക്കാ​റു​ണ്ട്.

സീ​രി​യ​ല്‍ വ്യ​വ​സാ​യം ന​ല്ല​താ​ണ്. ന​ല്ല നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍ ഉ​ണ്ട്. സം​വി​ധാ​യ​ക​ര്‍ ഉ​ണ്ട്. ധാ​രാ​ളം പേ​ര്‍​ക്ക് ജോ​ലി കൊ​ടു​ക്കു​ന്ന ഒ​രു മേ​ഖ​ല​യു​മാ​ണ്. എ​ന്നാ​ല്‍ എ​ല്ലാ മേ​ഖ​ല​യി​ലേ​യും പോ​ലെ ഇ​വി​ടെ​യും ന​ന്മ തി​ന്മ​ക​ള്‍ സ്വ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​വാ​മ​ല്ലോ. ഇ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ങ്കി​ലും എ​ന്റെ മ​ന​സ്സ് എ​ന്നോ​ട് പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്ന ഒ​രു കാ​ര്യം ഉ​ണ്ട്..​വ​ലി​യ ഒ​രു കു​തി​പ്പി​ന് മു​ന്‍​പ് പ്ര​കൃ​തി ന​മ്മ​ളെ ര​ണ്ട​ടി പു​റ​കോ​ട്ടു എ​ടു​പ്പി​ക്കും.

"Trust the timing of god" എ​ന്ന് ചി​ല​ര്‍ പ​റ​യും. ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത് "GPS"സ്സി​ലാ​ണ്. Gods Positioning System.. ഇ​തെ​ന്റെ അ​നു​ഭ​വ​മാ​ണ്.. എ​ന്റേ​ത് മാ​ത്രം..​അ​തി​നാ​ല്‍ ജീ​വി​തം പ​ഠി​പ്പി​ച്ച​ത് ന​ന്മ ചി​ന്തി​ക്കു, ന​ന്മ പ​റ​യു, ന​ന്മ പ്ര​വ​ര്‍​ത്തി​ക്കു... നി​ങ്ങ​ളെ തേ​ടി ന​ന്മ ത​ന്നെ വ​രും.. സു​നി​ശ്ചി​തം.. ജ​യ് ഹി​ന്ദ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends