Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി! മകന്റെ ആഗ്രഹം സഫലമായെന്ന് നടന്‍.. ആശംസകളുമായി ആരാധകർ.. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

25 AUGUST 2021 12:54 PM IST
മലയാളി വാര്‍ത്ത

നടന്‍ പ്രകാശ് രാജ് വീണ്ടും വിവാഹിതനായിരിക്കുകയാണ്. ഭാര്യയെ തന്നെ മകന്റെ മുന്നില്‍ വെച്ച്  അദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ്. പ്രകാശ് രാജ് തന്നെയായിരുന്നു ഈ വിവരം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി’ എന്നാണ് പ്രകാശ് രാജ് കുറിച്ചത് ‘എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകന്റെ നിര്‍ബന്ധമായിരുന്നു. മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്’ അദ്ദേഹം വ്യക്തമാക്കി.

പ്രകാശ് രാജിന്റെയും ഭാര്യ പോണി വർമയുടെയും 11ാം വിവാഹവാർഷികാഘോഷങ്ങളുടെ ചിത്രങ്ങൽ ആരാധകർ ഏറെറടുത്തിരിക്കുകയാണ്.മകൻ വേദാന്തിനു വേണ്ടി ഏറെ പ്രത്യേകതളോടെയായിരുന്നു ഇരുവരുടെയും വിവാഹവാർഷികാഘോഷം. മകന്റെ മുന്നിൽ വച്ച് ഇരുവരും വീണ്ടും വിവാഹിതരായി. മോതിരവും പരസ്പരം കൈമാറി.

എന്തായാലും ചടങ്ങ് എന്ന നിലയില്‍ ധാരാളം ആളുകള്‍ ആണ് ഇപ്പോള്‍ പ്രകാശ് രാജിന് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്.

2010–ലാണ് ഡാൻസ് കൊറിയോഗ്രാഫര്‍ ആയ പോണി വര്‍മയെ പ്രകാശ് രാജ് വിവാഹം ചെയ്യുന്നത്. 2016ൽ വേദാന്ത് ജനിച്ചു.നടി ലളിത കുമാരിയാണ് പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. 1994ൽ ആയിരുന്നു ഇവരുടെ വിവാഹം. 2009ൽ ഇവർ വേർപിരിഞ്ഞു. മൂന്ന് മക്കളുണ്ട്.

 അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ആന്തോളജി ചിത്രമായ നവരസയിലാണ് പ്രകാശ് രാജ് അവസാനമായി വേഷമിട്ടത്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘എതിരി’ യിലാണ് താരം വേഷമിട്ടത്. പൊന്നിയിന്‍ സെല്‍വന്‍, കെജിഎഫ് 2, പുഷ്പ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് പ്രകാശ് രാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends