Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ ചെയ്ത ഉഡായിപ്പ് കാമുകി എന്ന ക്യാരക്റ്റര്‍ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്..." വെളിപ്പെടുത്തലുമായി നടി മഞ്ജുവാണി

26 AUGUST 2021 01:46 PM IST
മലയാളി വാര്‍ത്ത

മഞ്ജുവാണി എന്ന നടിയെ പ്രേക്ഷകര്‍ ആരും മറക്കില്ല. ഒരു സിനിമയും അതിലെ ദൈര്‍ഘ്യമേറിയതല്ലാത്ത ഒരു കഥാപാത്രവും മതിയാകും. 2016 ല്‍ പുറത്തിറങ്ങിയ, നിവിന്‍ പോളി നായകനായ 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയില്‍ ഒരേ സമയം ഓട്ടോക്കാരന്റെ കാമുകിയും മറ്റൊരാളുടെ ഭാര്യയുമായ 'ഉഡായിപ്പ് കാമുകിയുടെ' വേഷം തനിമചോരാതെ അവതരിപ്പിച്ചാണ് മഞ്ജുവാണി പ്രേകഷകർക്കിടയിൽ ഹിറ്റായത്.

എന്നാൽ അതിനുശേഷം മൂന്ന് മലയാള സിനിമകളില്‍ മാത്രമാണ് മഞ്ജു ഇതുവരെയായും അഭിനയിച്ചിട്ടുള്ളത്. എന്നാലിത് അവസരം ലഭിക്കാഞ്ഞിട്ടല്ല. അറുപതോളം സിനിമകളില്‍ മഞ്ജുവിന് ക്ഷണം ഉണ്ടായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലിയുള്ള മഞ്ജുവിന് ചില സിനിമകള്‍ തിരക്കും മൂലവും ലീവ് ലഭിക്കാഞ്ഞത് കൊണ്ടും സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷെ വന്നതില്‍ ബഹുഭൂരിപക്ഷം വേഷങ്ങളും 'ഉടായിപ്പ് കാമുകി' കഥാപാത്രത്തിന്റെ ചുവടുപിടിച്ചായിരുന്നു എത്തിയത്.

ഇപ്പോഴിതാ നടി ചിത്രയുടെ നിര്യാണത്തെത്തുടര്‍ന്ന് അവര്‍ അവതരിപ്പിച്ച ചില വേഷങ്ങളെക്കുറിച്ചു നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് മഞ്ജു ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബെയ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് മഞ്ജുവിന്റെ പോസ്റ്റ്.

പോസ്റ്റിലെ വാക്കുകള്‍ ചുവടെ:

"സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരവും ചിന്തനീയവുമാണ്. ഒരു ക്യാരക്റ്റര്‍ അഭിനയിച്ച്‌ ഫലിപ്പിച്ചാല്‍ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റര്‍ പോലെയോ അല്ലെങ്കില്‍ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച്‌ ചിന്തിക്കുന്ന സംവിധായകര്‍ വളരെ ചുരുക്കം പേര്‍ മാത്രം. എന്ത് കൊണ്ടങ്ങനെ ?

ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഞാന്‍ മറ്റ് രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്റ്റേര്‍സുമായിരുന്നു. എന്നാല്‍ AHBയില്‍ ഞാന്‍ ചെയ്ത ഉഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവള്‍ ) എന്ന ആ ക്യാരക്റ്റര്‍ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്.

ഗസ്റ്റ് റോള്‍ ആണെങ്കില്‍പ്പോലും ആന അലറോടലറല്‍ എന്ന സിനിമയില്‍ വ്യത്യസ്തമായ ഒരു ക്യാരക്റ്റര്‍ തന്ന ദിലീപ് മേനോന്‍, AHB ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത് " എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാല്‍ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്ബോള്‍ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends