ജീവിത സ്വപ്നം പാതിവഴിയിലാക്കി അയാൾ യാത്രയായി: മലയാള സിനിമയിലെ പ്രമുഖ അസോസിയേറ്റ് ഡയറക്ടര്‍ ജയകുമാര്‍ അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ അസ്സോസിയേറ്റ് ഡയറക്ടര്‍ ജയകുമാര്‍ അന്തരിച്ചു. ഹൃദയഘാതം മൂലമായിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. തൃശൂര്‍ സ്വദേശിയായ ജയകുമാര്‍ നാല്പതോളം ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ബി. ഉണ്ണികൃഷ്ണന്‍ അടക്കം നിരവധി മുന്‍നിര സംവിധായകരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം നിലവില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയാണ്.
https://www.facebook.com/Malayalivartha


























