Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ത്യാദര പൂർവ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോട അശുദ്ധമാക്കി; മാപ്പ് പറഞ്ഞിട്ടും കലാകാരി എന്ന നിലയിലുള്ള ഒരു പരിഗണന പോലും നൽകിയില്ല; ആറന്മുള പള്ളിയോട സേവാസംഘം പരാതി നൽകി ; പൊല്ലാപ്പ് പിടിച്ച് നടി നിമിഷ !

06 SEPTEMBER 2021 03:45 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ അധികം തിളങ്ങി നിന്നില്ലെങ്കിലും നിരവധി ടിക് ടോക് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവരുന്ന നടിയാണ് നിമിഷ ചാലക്കുടി. പൂക്കാലം സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രതിഷേധത്തിന് ഇരയാവുകയാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നിമിഷയ്ക്ക് പാരയായത്.

 

അമിറിന്‍റെ ബോബി ബ്രൊ, ആലിസ് ഇൻ പാഞ്ചാലിമേട് , കുലുക്കി സർബത്ത് , പിന്നിൽ ഒരാൾ ,നോ എവിഡൻസ് തുടങ്ങിയ ചിത്രങ്ങളിലും മമ്മൂക്കയുടെ പ്രിസ്റ്റിൽ ഒരു പാസിംഗ് സീനിലും അഭിനയിച്ച നിമിഷ കൂടുതലും ശ്രദ്ധിക്കപ്പെട്ടത് മിനി സ്‌ക്രീൻ പരമ്പരകളിലൂടെയാണ്. 19ാം നൂറ്റാണ്ടിൽ നായികയുടെ കൂട്ടുകാരിയുടെ റോളിലും അഭിനയിച്ച നിമിഷയിപ്പോൾ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്.

ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തിൽ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി എന്നതാണ് നിമിഷയ്‌ക്കെതിരെയുള്ള ആരോപണം . ആറന്മുള ദേശം മാത്രമല്ല മുഴുവൻ കേരളവും ഭക്ത്യാദര പൂർവ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി അത് അശുദ്ധിയാക്കിയെന്നാണ് നിമിഷക്കെതിരെ ആരോപണം ഉയർന്നത്.

 

തെറ്റ് മനസിലാക്കിയ നിമിഷ മാപ്പുപറഞ്ഞിരുന്നു. എന്നാൽ, മാപ്പ് പറഞ്ഞശേഷവും ഒരു കലാകാരി എന്ന നിലയിലുള്ള പരിഗണന പോലും നല്കാതെ നടിയ്‌ക്കെതിരെ ഇപ്പോഴും മോശം കമന്റുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് . വ്രതശുദ്ധിയോടെ മാത്രമാണ് കരക്കാർ പള്ളിയോടങ്ങളിൽ കയറുന്നതും ജലമേളയിൽ പങ്കെടുക്കുന്നതും. നെഹ്രു ട്രോഫി പോലെയോ മറ്റു വള്ളംകളികൾ പോലെയോ ഉള്ള ഒന്നല്ല ആറന്മുള ജലമേള എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ഒരു സമൂഹത്തിന്റെ വിശ്വാസമാണ് ഈ വിധത്തിൽ അപമാനിച്ചിരിക്കുന്നതെന്നും സോഷ്യൽ മീഡിയ കമന്റുകളിൽ ഉണ്ട്.

 

തിരുവാറന്മുള പാർത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങൾ.ഈ പള്ളിയോടങ്ങൾ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളിൽ പോലും പാദരക്ഷകൾ ഉപയോഗിക്കില്ല. ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തിൽ അനുവാദമില്ലാതെയും ഷൂസ് ധരിച്ചും കയറിയ നിമിഷക്കെതിരെ ആറന്മുള പള്ളിയോട സേവാസംഘം പരാതി നൽകി' എന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends