Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയ പരമ്പരകളായ സാന്ത്വനവും കൂടെവിടെയും തമ്മിൽ മത്സരം ; ഇക്കാര്യത്തിൽ ഋഷിയോ ശിവനോ മുന്നിൽ? ; കുടുംബപ്രേക്ഷകർ ഏറ്റെടുത്ത ആ കണ്ടുപിടുത്തം; ശിവാജ്ഞലി ആരാധകർക്കൊപ്പം ഋഷ്യ ആരാധകരും !

06 SEPTEMBER 2021 04:26 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഏറ്റെടുത്ത രണ്ട് പ്രണയ പാരമ്പരകളാണ് സാന്ത്വനവും കൂടെവിടെയും. തമിഴ് പരമ്പരയായ പാണ്ഡ്യൻസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം . 2020 സെപ്റ്റംബർ 21 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. സാധാരണ ഒരു കുടുംബത്തിൽ കണ്ടു വരുന്ന സംഭവങ്ങളാണ് സാന്ത്വനം സീരിയലിലും ചർച്ച ചെയ്യപ്പെടുന്നത് . പോസിറ്റീവ് രീതിയിലാണ് സീരിയൽ കഥ പറയുന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവരേയും തൃപ്തിപ്പെടുത്താൻ പരമ്പരയക്ക് കഴിഞ്ഞിട്ടുണ്ട്.

നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. ഇതിൽ ഒരു പ്രധാന കഥാപത്രത്തേയും നടി അവതരിപ്പിക്കുന്നുണ്ട്. റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സീരിയലിപ്പോൾ .എല്ലാവർക്കും തുല്യ പ്രാധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്.സാന്ത്വനം സീരിയലിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശിവനും അ്ജലിയും.

ശിവാജ്ഞലി എന്ന ഓമനപ്പേരിലാണ് ആരാധകർ ഇവരെ വിളിക്കുന്നത്. ഒരു വലിയ അടിക്കൊടുവിൽ ഇഷ്ടമില്ലാതെ നടക്കുന്ന വിവാഹവും പതിയെ പതിയെ ഇഷ്ടത്തിലേക്കും പിന്നെയത് വേർപിരിയാനാകാത്ത ആത്മബന്ധത്തിലേക്കും എത്തുകയായിരുന്നു. അങ്ങനെയിരുന്നപ്പോഴാണ് പ്രേക്ഷകരെ നിരാശപ്പെടുത്തി ശിവൻ അഞ്ജലിയെ തെറ്റുധരിച്ചു നടക്കുന്നത്. ഒന്നുമറിയാതെ പാവം അഞ്ജലിയും. ഇവരുടെ പിണക്കം പ്രേക്ഷകരെ വേദനിപ്പിക്കുന്നതിതിന്റെ പ്രധാന കാരണം, അവരുടെ അഭിനയമാണ്... ശിവന്റെ മുഖത്തെ വിഷമം കാണുമ്പോൾ ആർക്കും സഹിക്കാൻ സാധിക്കുന്നില്ല.

ഇതുപോലെയൊരു അവസ്ഥയിലേക്കാണ് കൂടെവിടെയും പോകുന്നത്. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ തുടക്കം മുതൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് സൂര്യ. നടി അൻഷിതയാണ് സൂര്യ കൈമൾ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. നായകനായ ഋഷിയെ ആരാധകർക്ക് മുന്നിലെത്തിക്കുന്നത് ബിപിൻ ജോസ് ആണ്. നടൻ കൃഷ്ണകുമാറും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടെവിടെയുടെ ഐശ്വര്യമായി പ്രേക്ഷകർ കാണുന്ന അതിഥി ടീച്ചറെ അവതരിപ്പിക്കുന്നത് ശ്രീധന്യയാണ്.

പരമ്പര തുടങ്ങിയിട്ട് കുറച്ചുനാളുകൾ മാത്രമേ പിന്നിടുന്നുല്ലെങ്കിലും കഥ ബഹുദൂരം പോയിരിക്കുകയാണ്. ഒട്ടും വലിച്ചുനീട്ടാതെ ഒരുപാട് കഥാ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് പരമ്പര മുന്നേറുന്നത്. തുടക്കം സൂര്യയെ ടോർച്ചർ ചെയ്തിരുന്ന ഋഷി ഇപ്പോൾ സൂര്യയോട് പ്രണയം പറയാൻ കാത്തിരിക്കുകയാണ്.

കൂടെവിടെയും സാന്ത്വനവും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരാധകർ രണ്ടുകഥകളിലെയും പ്രണയ നിമിഷങ്ങൾ താരതമ്യപ്പെടുത്തുകയാണ്. ഋഷിയെയും ശിവനെയുമാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. രണ്ടുപേരിലുമുള്ള സാമ്യവും കഥയിൽ രണ്ടുപേരും കാണിച്ച വികൃതികളും ഇമോഷൻസുകളും എല്ലാം ആരാധകർ ഏറെ ആസ്വദിച്ചവയാണ്.

കഴിഞ്ഞ ദിവസമായിരുന്നു തെറ്റുധാരണയുടെ പേരിൽ വീട്ടിൽ കൊണ്ടുവിട്ട അഞ്ജലിയെ ഒരു നോക്ക് കാണാൻ ശിവൻ അഞ്ജലിയുടെ വീടിനരികിൽ ചെന്നത്. വണ്ടിയിൽ അഞ്ജലിയുടെ വീടിന് ചുറ്റും വലം വെക്കുന്ന ശിവനെ കാണാൻ നല്ല രസമായിരുന്നു. അഞ്ജലിയെ കണ്ടയുടനെ ഒരു കള്ളക്കാമുകനെ പോലെ ഷൂ ഷൂ എന്നൊക്കെ ശബ്ദമുണ്ടാക്കി അഞ്ജലിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശിവൻ ശ്രമിച്ചിരുന്നു. എന്നാൽ പെട്ടന്ന് അഞ്ജലി എന്ത് കരുതും എന്നുകരുതി ശിവൻ ആ ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം, ഋഷിയും സൂര്യയെ കാണാൻ അതിരാവിലെ സൂര്യ താമസിക്കുന്ന വീടിന് മുന്നിൽ ചെന്ന് തുള്ളിക്കളിക്കുന്നത് നമ്മൾ കണ്ടതാണ്. അത് ഋഷിയിലെ റൊമാന്സിനെ എടുത്തുകാണിച്ച സീനായിരുന്നു. സിറ്റ്ഔട്ടിൽ പഠിച്ചുകൊണ്ടിരുന്ന സൂര്യയുടെ ശ്രദ്ധ കവരാനായി ഋഷിയും ഷൂ ഷൂ എന്നൊക്കെ ശബ്ധം ഉണ്ടാക്കിയിരുന്നു.

കൈകൾ പൊക്കിക്കാണിച്ചും ചാടി ചാടി നോക്കിയും ഋഷി ആരാധകരെ ഒന്നടങ്കം ചിരിപ്പിക്കുകയിരുന്നു. അവസാനം ഒരു കല്ലെടുത്ത് എറിഞ്ഞിട്ടാണ് സൂര്യ കണ്ടത്. ഈ രണ്ടു പാരമ്പരകളിലെയും രസകരമായ സീനുകൾ ആരാധകർക്ക് മറക്കാൻ സാധിക്കില്ലെന്നാണ് പറയുന്നത്.


എന്നാൽ, കുറച്ചുനാളുകളായി സാന്ത്വനം പ്രേക്ഷകർ നിരാശയോടെയും വേദനയോടെയുമാണ് പരമ്പര കാണുന്നത്. പിണക്കത്തിലായ ശിവാജ്ഞലിമാരെ കാണാൻ ഒരു സുഖവുമില്ലന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ അതെ ട്രാക്ക് പിടിച്ചിരിക്കുകയാണ് കൂടെവിടെയും. ഒന്ന് രസകരമായി വന്നപ്പോൾ ദേ അടുത്ത പ്രശ്നം എന്നാണ് കൂടെവിടെ ആരാധകരും പറയുന്നത്.

ഏതായാലും ഒരു പ്രശ്നം കഴിഞ്ഞ് അത് സന്തോഷത്തിലേക്ക് വഴിമാറുന്ന നിമിഷം കാണാനാണ് ഏറെ മനോഹരം. അതുകൊണ്ട് പ്രശ്നം എത്ര കടുക്കുന്നുവോ അത്രയും മനോഹരമാണ് വരാനിരിക്കുന്ന നിമിഷം എന്ന് ഓർത്ത് ആശ്വസിക്കാം. അതോടൊപ്പം കൂട്ടത്തിൽ മതിലിന് മുകളിലൂടെയുള്ള ആരുടെ എത്തിനോട്ടമാണ് നിങ്ങൾക്ക് ഇഷ്ടമായതെന്നും കൂടി കമെന്റ് ചെയ്യാം....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends