Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"അയ്യേ! അന്ധൻ്റെ കൈയ്യിൽ എന്തിനാണ് വാച്ച്" ;"എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ!!"; ട്രോളുകൾക്കെല്ലാം കൃത്യമായ മറുപടിയുമായിട്ടെത്തിയ മോഹൻലാൽ ത്രില്ലെർ ചിത്രം 'ഒപ്പം' അഞ്ചു വർഷം പിന്നിടുമ്പോൾ !

08 SEPTEMBER 2021 04:11 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് ‘ഒപ്പം’ . ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായ സിനിമയിൽ അന്ധനായ കഥാപാത്രമായാണ് ലാൽ എത്തിയത്. ഒരു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയാകുന്ന കഥാപാത്രം പിന്നീട് കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് പ്രമേയം. തമിഴ്നടൻ സമുദ്രക്കനിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.

വ്യത്യസ്ത പ്രമേയവുമായി എത്തിയ സിനിമയ്ക്ക് തുടക്കത്തിൽ നിരവധി ആശങ്കകൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് സിനിമാ പ്രേമികളുടെ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ വന്ന ഒരു കുറിപ്പാണ് വൈറലായി മാറുന്നത്. ഒപ്പം സിനിമ ഇറങ്ങിയതിന്റെ അഞ്ചു വർഷത്തെ ഓർമ്മ പുതുക്കുകയാണ് ഈ കുറിപ്പിലൂടെ.

കുറിപ്പ് ഇങ്ങനെ...

"അയ്യേ! അന്ധൻ്റെ കൈയ്യിൽ എന്തിനാണ് വാച്ച്" , ഒപ്പത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ വന്ന ട്രോളുകളിൽ പ്രധാനപ്പെട്ട ഒന്ന് ഇതായിരുന്നു. ട്രോളുകൾ അവിടെയും തീർന്നില്ല ആദ്യത്തെ സോങ്ങ് മിനുങ്ങും മിന്നാമിനുങ്ങ് ഇറങ്ങിയപ്പോൾ വീണ്ടും വന്നു ട്രോളുകൾ...

"എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ!!" എന്നാൽ ഈ ട്രോളുകൾക്ക് ഒന്നും ഒരു പ്രതികരണവും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സിനിമ റിലീസ് ആയതിന് ശേഷം കഥയാകെ മാറി. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലറുകളിൽ ഒന്നായി ഒപ്പം മാറി.

ട്രോളുകൾക്കെല്ലാം കൃത്യമായ മറുപടിയും ചിത്രത്തിൽ ഉണ്ടായിരുന്നു. ഗീതാഞ്ജലി,ആമയും മുയലും പോലുള്ള സിനിമകൾ കണ്ട് പ്രിയദർശൻ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കുള്ള അദ്ദേഹത്തിൻ്റെ മറുപടി കൂടിയായിരുന്നു ഒപ്പത്തിൻ്റെ വിജയം.

കഥാപാത്രം അന്ധൻ ആയാൽ കണ്ണു മേലോട്ട് പൊക്കി അല്ലെങ്കിൽ കറുത്ത കണ്ണട വച്ച് അഭിനയിക്കുക എന്ന സ്ഥിരം ക്ലീഷേ പൊളിച്ച് എഴുതിയിട്ട്, കണ്ടിരിക്കുന്ന പ്രേക്ഷകൻ്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഇൻ്റെർവെൽ ബ്ലോക്ക് പിറന്നിട്ട്, പുലിമുരുകൻ ഇറങ്ങിയത് കൊണ്ട് മാത്രം ഇൻഡസ്ട്രി ഹിറ്റ് ആകാതെ പോയ ഒപ്പം മലയാളി പ്രേക്ഷകരുടെ ഒപ്പം കൂടിയിട്ട് ഇന്നേക്ക് അഞ്ച് വർഷം. എന്നവസാനിക്കുന്നു കുറിപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends