Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി പാടാത്ത പൈങ്കിളിയ്ക്ക് രക്ഷയില്ല ; മൗനരാഗത്തെ മലർത്തിയടിക്കാൻ കൂടെവിടെ പ്രയാണം തുടങ്ങിക്കഴിഞ്ഞു ; ഈ ആഴ്ചത്തെ സീരിയൽ റേറ്റിങ് പുറത്ത് ; ഇഞ്ചോടിഞ്ചു പോരാട്ടവുമായി കുടുംബവിളക്കും സാന്ത്വനവും !

10 SEPTEMBER 2021 02:48 PM IST
മലയാളി വാര്‍ത്ത

ഈ ആഴ്ചത്തെ അതായത് വീക്ക് 35 ലെ ഏഷ്യാനെറ്റ് പരമ്പരകളുടെ റേറ്റിങ് എത്തിയിരിക്കുകയാണ്. ചാനലിൽ പരമ്പരയ്ക്ക് തന്നെയാണ് റേറ്റിങ് കൂടിയിട്ടുള്ളത്. സീരിയലുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് ഇതിൽ നിന്നും മനസിലാക്കാം. കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിന് ഇടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. നല്ല സീരിയലുകളാണ് എല്ലായിപ്പോഴും ഏഷ്യാനെറ്റ് ചാനൽ സംപ്രേക്ഷണം ചെയ്യുന്നത്. വർഷങ്ങളായിട്ട് ഏഷ്യാനെറ്റ് സീരിയലുകൾക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ട്.

 

ഈ ആഴ്ചയും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്ക് റേറ്റിംഗിൽ ആദ്യ സ്ഥാനത്ത് എത്തിയിരിക്കുകയാണ് . ആദ്യ സ്ഥാനത്ത് എന്ന് പറഞ്ഞാൽ പോരാ, ഇത്തവണ കുടുംബവിളക്ക് നല്ല പോയിന്റും നേടിയിട്ടുണ്ട്.,19 .7 ആണ് കുടുംബവിളക്ക് നേടിയ പോയ്ന്റ്റ്. അടുത്തിടെയൊന്നും കുടുംബവിളക്കിനെ ക്രോസ്സ് ചെയ്യാൻ മറ്റു പരമ്പരയ്ക്ക് സാധിക്കില്ല എന്നാണ് തോന്നുന്നത്.

കുടുംബവിളക്ക് സീരിയലില്‍ അവിഹിത കഥ കൂടി വരികയാണെന്നുള്ള കമന്റുകള്‍ വന്നിരുന്നു. ഏറ്റവുമൊടുവില്‍ അനിരുദ്ധ്- ഇന്ദ്രജ സൗഹൃദത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പ്രേക്ഷകര്‍ എത്തിയത്. ഭാര്യയോട് നുണയും പറഞ്ഞ് സീനിയര്‍ ഡോക്ടര്‍ക്കൊപ്പം മെഡിക്കല്‍ ക്യാംപിന് പോയ അനിരുദ്ധിനെതിരെ വിമര്‍ശനവും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ തന്റെ അടുത്ത് മോശമായി പെരുമാറിയ ഡോക്ടര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് അനിരുദ്ധ് കൈയ്യടി വാങ്ങുന്നതാണ് കണ്ടത്.

 

തനിക്കൊരു ഭാര്യയും കുടുംബവും ഉണ്ടെന്നും ഡോക്ടറെ കുറിച്ച് ഇങ്ങനെയല്ല കരുതിയതെന്നും അനിരുദ്ധ് പറഞ്ഞതോടെ കഥയില്‍ ട്വിസ്റ്റ് വരുകയായിരുന്നു . മുന്‍പ് പ്രേക്ഷകര്‍ പറഞ്ഞത് പോലെ തന്നെ ഇപ്പോള്‍ സീരിയലിന്റെ കഥ മുന്നേറുകയാണ്.. അതുതന്നെയാകാം റേറ്റിങ്ങിലും പ്രതിഫലിച്ചത്.

 

രണ്ടാം സ്ഥാനത്ത് പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനമാണ് . കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബവിളക്കും സാന്ത്വനവും തമ്മിൽ ആദ്യ സ്ഥാനത്തിന് വേണ്ടി മികച്ച മത്സരമാണ് നടക്കുന്നത്. സാന്ത്വനം വച്ചു നോക്കിയാൽ ചെറിയ വ്യത്യാസത്തിലാണ് കുടുംബവിളക്ക് ആദ്യ സ്ഥാനത്ത് എത്തിയിരിക്കുന്നത്. 18 .6 ആണ് സാന്ത്വനം ഈ ആഴ്ച നേടിയിരിക്കുന്നത്. ശിവാഞ്ലിമാരുടെ പിണക്കും സീരിയലിനെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് മികച്ച കാഴ്ചക്കാരുണ്ട്. ശിവനും അഞ്ജലിയും ഒന്നിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.2020 സെപ്റ്റംബർ 21 ആണ് സീരിയൽ ആരംഭിക്കുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മൂന്നാം സ്ഥാനത്ത് അമ്മയറിയാതെയാണ്. അമ്മയറിയാതെയും വ്യത്യസ്തമായൊരു ത്രില്ലെർ കഥയാണ് പറയുന്നത്.

 

16.5 പോയിറ്റുകൾ നേടി അമ്മയറിയാതെയാണ് മൂന്നാം സ്ഥാനത്ത്. സീരിയലിൽ അമ്പാടി വന്നതിന് പിന്നാലെ സീരിയലിന് കാഴ്ചക്കാരുടെ എണ്ണം കൂടുകയായിരുന്നു. സീരിയലിൽ അലീന ടീച്ചറും അമ്പാടിയും തമ്മിലുള്ള വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ലോക്ക് ഡൗൺ കാലത്താണ് സീരിയലിന് കാഴ്ചക്കാരുടെ എണ്ണം വർധിച്ചത്. ഒരിക്കൽ ഒന്നാം സ്ഥാനത്ത് വരെ പരമ്പര എത്തിയിരുന്നു. 2020 ജനുവരി 22 ആണ് അമ്മയറിയാതെ ആരംഭിക്കുന്നത്

ഇത്തവണ നാലാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മൗനരാഗം . 2019 ഡിസംബർ16 നാണ് സീരിയൽ ആരംഭിക്കുന്നത്. കിരണിന്റേയും കല്യാണിയുടേയും ജീവിത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. കല്യാണിയും കിരണും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. 14 .6 ആണ് മൗനരാഗത്തിന്റെ റേറ്റിങ്.

 

ഇത്തവണ ഒരു പൊസിഷൻ കുറഞ്ഞു പോയിരിക്കുകയാണ് തൂവൽസ്പർശത്തിന്. 13 .5 നേടി അഞ്ചാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ്. പുതിയ സീരിയൽ ആദ്യ അഞ്ചിൽ എത്തുന്നത് ചില്ലറക്കാര്യമല്ല. ഇനി കൂടെവിടെയുടെ റേറ്റിങ്ങാണ്... 13 .4 ആണ് കൂടെവിടെ . അപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ... ഒരു പോയിന്റ് ഒന്നിന്റെ വ്യത്യാസത്തിൽ ആദ്യ അഞ്ചിൽ എത്താതെ പോയിരിക്കുകയാണ്... കൂടെവിടെ ചെറിയ വ്യത്യാസത്തിൽ ഇപ്പോൾ ആറാം സ്ഥാനത്ത് എത്തിനിൽക്കുകയാണ്.. ഉറപ്പായും ഈ ആഴ്ച്ച നമ്മുടെ ഋഷി പഴയ ഋഷിയായി തിരിച്ചെത്തുകയായണെങ്കിൽ അടുത്ത ആഴ്ച്ച അഞ്ചാം സ്ഥാനത്തോട്ടൊ നാലാം സ്ഥാനത്തൊട്ടൊ കൂടെവിടെ കടക്കും...

 

പിന്നെ എടുത്തുപറയേണ്ട ഒരു മുന്നേറ്റം സസ്‌നേഹം എന്ന പരമ്പരയ്ക്കാണ്. രേഖ രതീഷിന്റെ വ്യത്യസ്തമാർന്ന കഥാപാത്രമാണ് സീരിയലിന്റെ വിജയം. ഏഴാം സ്ഥാനത്താണ് പാടാത്ത പൈങ്കിളി. പൊസിഷൻ വച്ചുനോക്കിയാൽ പാടാത്ത പൈങ്കിളി തീരെ താഴേക്കാണ് പോയിരിക്കുന്നത്. നടൻ സൂരജിന്റെ പിൻമാറ്റം പരമ്പരയെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. സൂരജ് പോയതിന് ശേഷമാണ് സീരിയലിന്റെ റേറ്റിംഗ് താഴുന്നത്. പുതിയ ദേവയെ ഇനിയും അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. സൂരജിനെ മടക്കി കൊണ്ട് വരണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

എട്ടാം സ്ഥാനത്ത് സീതാ കല്യാണം ആണ് . ഇപ്പോൾ സീതാ കല്യാണം പരമ്പരയുടെ ക്ലൈമാക്സ് ആണ് നടക്കുന്നത്. വിജയകരമായി തന്നെ അവസാനിക്കട്ടെ എന്നാശംസിക്കാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (18 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (52 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends