Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീനിയുമായി വഴക്കോ? ചില സമയങ്ങളില്‍ വല്ലാതെ ദേഷ്യം... എന്തൊക്കെയോ അപാകതകൾ തോന്നി! ഒടുവിൽ ഡാഡിയ്ക്ക് ഇടപെടേണ്ടി വന്നു... പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായി പേളി മാണി

11 SEPTEMBER 2021 10:21 AM IST
മലയാളി വാര്‍ത്ത

ഈ വർഷം മാര്‍ച്ച് ഇരുപതിനായിരുന്നു പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. നിലയുടെ ജനനം വരെ വീഡിയോയിലാക്കി താരദമ്പതിമാര്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു. പിന്നീട് അങ്ങോട്ട് ആരാധകർക്ക് നിലയെ കുറിച്ചറിയാനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം.

ഇരുവരും കൂടി കോടികൾ മുടക്കി ഒരു പുതിയ വീട് വാങ്ങിയെന്ന് അടുത്ത ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വീട് മാറി എന്നുള്ളത് സത്യ൦ തന്നെയാണ് ആ കഥയിലൊരു വലിയ ട്വിസ്റ്റ് ഉണ്ടെന്ന് വ്യക്തമാക്കുകയാണ് പേളി മാണി. കൂടാതെ തിരിച്ചറിവ് ഉണ്ടായ നിമിഷത്തെ കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ ജീവിതത്തില്‍ ചെറിയ ചില പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നു. എന്തൊക്കെയോ അപാകതകള്‍ തോന്നിയിരുന്നു.കുഞ്ഞ് ജനിച്ചതിന് ശേഷമാണ് അങ്ങനെ തുടങ്ങിയതെന്ന് തോന്നുന്നു.

ചില സമയങ്ങളില്‍ വല്ലാതെ ദേഷ്യം വരും. അപ്പോള്‍ ആ സമയത്ത് ഒരു ഉപദേശത്തിന്റെ ആവശ്യമുണ്ടായിരുന്നു. ഈ സാഹചര്യങ്ങളിൽ ശ്രീനിയോടാണ് ഉപദേശം തേടാറുള്ളതെങ്കിലും, അന്ന് ഞാന്‍ ഡാഡിയോട് ഈ അവസ്ഥയെ കുറിച്ച്‌ പറഞ്ഞു.

ആദ്യം തന്നെ നിങ്ങളെ എന്താണ് ശരിക്കും ബുദ്ധിമുട്ടിക്കുന്നതെന്ന് കണ്ടെത്തുക എന്ന് പേളി പറയുന്നു. നമ്മള്‍ എന്തിന് വേണ്ടിയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ഓരോ നിയമങ്ങള്‍ വെക്കണം. ആ ഒരു കാരണം കൊണ്ട് തന്നെയാണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത്.

അത് കൊണ്ട് തന്നെ ആര്‍ക്കും വേണ്ടിയും ഇങ്ങനെ ഒരു നിയമം ഉണ്ടാക്കരുത്.നിലയുടെ വരവിന് ശേഷം എനിക്കും അതെ പോലെ തന്നെ സംഭവിച്ചിരുന്നു.എന്റെ വസ്ത്രങ്ങളും വാവയുടെ വസ്ത്രങ്ങളും കൂട്ടി കുഴക്കരുതെന്ന് വിചാരിച്ചിരുന്നു. ആ സമയത്ത് ശ്രീനി അറിയാതെ മോളുടെ വസ്ത്രങ്ങളുടെ കൂടെ ശ്രീനിയുടെ വസ്ത്രങ്ങള്‍ കൊണ്ടിട്ടാല്‍ അതും എനിക്ക് എന്തോ പോലെയാണ്.

ഇങ്ങനെ ഇടരുതെന്ന് പറഞ്ഞിട്ടില്ലേ എന്ന് ചോദിച്ച്‌ വളരെ ചെറിയ കാര്യങ്ങളായിരുന്നു എന്നെ ബുദ്ധിമുട്ടിച്ച്‌ കൊണ്ടിരുന്നത്. അപ്പോള്‍ ഡാഡി ഈ കാര്യം എടുത്തു പറഞ്ഞപ്പോളാണ് അത് ശരിയാണല്ലോ എന്ന് ഞാന്‍ കൂടുതല്‍ ചിന്തിക്കുന്നത്.കുഞ്ഞിനെ സംരക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഓരോ ആവശ്യമില്ലാത്ത കുറെ നിയമങ്ങള്‍ ഉണ്ടാക്കും.അതിന്റെ ആവശ്യമില്ലയെന്ന് ചിലപ്പോള്‍ തോന്നും.

 

അതെല്ലാം തന്നെ ചിലപ്പോള്‍ എല്ലാ അമ്മമാര്‍ക്കും വരുന്ന ഒരു തോന്നല്‍ മാത്രം ആയിരിക്കാനാണ് സാധ്യത കൂടുതലും. എന്നിരുന്നാലും അവള്‍ വന്നതിനെ ശേഷം വളരെയധികം സന്തോഷിലാണെന്നും പേളി മാണി പറയുന്നു.

നമ്മള്‍ ചിന്തിക്കുന്നത് പോലെ തന്നെ എല്ലാം നടക്കണമെന്നില്ലല്ലോയെന്ന് പല പ്രാവിശ്യം വിചാരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇത് പറഞ്ഞതെന്ന് പേളി വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെയും ശ്രീനിക്കെതിരെയും വന്ന ഗോസിപ്പുകൾക്ക് അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു താരം.

ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോ യില്‍ നിന്നും പരിചയപ്പെട്ട് അടുപ്പത്തിലായ ഇരുവരും പുറത്ത് വന്നതിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

2018 ജനുവരിയില്‍ വിവാഹനിശ്ചയം നടത്തി. അതേ വര്‍ഷം മേയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമുള്ള വിവാഹം നടത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (18 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (52 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends