നിങ്ങള്‍ക്ക് സഹിക്കാന്‍ പറ്റാത്ത എന്ത് ദുഃഖമാണുള്ളത്? എന്ത് പറ്റി രമേശേട്ടാ....? എന്തിനായിരുന്നു ഇങ്ങനൊരു കടും കൈ? വികാര നിർഭരമായ കുറിപ്പ് പങ്കുവച്ച് നടന്‍ ബാലാജി ശര്‍മ

അന്തരിച്ച സിനിമാ- സീരിയല്‍ താരം രമേശ് വലിയശാലയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ ബാലാജി ശര്‍മ. വികാര നിർഭരമായ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് താരം രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
'രണ്ട് ദിവസം മുമ്പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നല്ലേ നിങ്ങള്‍ ? എന്ത് പറ്റി രമേശേട്ടാ ....?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത് ?
എന്തിന് ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ....,,, ഞെട്ടല്‍ മാത്രം ! കണ്ണീര്‍ പ്രണാമം .... നിങ്ങള്‍ തന്ന സ്‌നേഹവും കരുതലും എന്നും മനസ്സിലുണ്ട് . ആദരാഞ്ജലികള്‍' - എന്നാണ് രമേശിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ന് പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്.
സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























