Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതത്തിൽ അത്ര പാവമൊന്നുമല്ല; അൽപം കുശുമ്പും കുന്നായിമ്മയുമുള്ള നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രം ചെയ്യാനാണ് ഇഷ്ടം, അതിന് ഒരു കാരണമുണ്ട്; സ്റ്റാർ മാജിക്കിലെ ചാട്ടവാർ അടിയിലെ സത്യവും വെളിപ്പെടുത്തി കൂടെവിടെ താരം മിത്ര !

14 SEPTEMBER 2021 01:20 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മാൻവി. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെയിലും സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ മാൻവി . രണ്ട് പരമ്പരകളിലും നെഗറ്റീവ് റോളിലാണ് നടി എത്തുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്.

ഋഷിയെ സ്നേഹിക്കുന്ന മിത്ര എന്ന കഥാപാത്രമായിട്ടാണ് കൂടെവിടെയിൽ എത്തുന്നത്. മിസിസ് ഹിറ്റ്ലറിൽ സൂര്യ എന്ന കുശുമ്പിയായ മരുമകൾ കഥാപാത്രമായിട്ടാണ് മാൻവി എത്തുന്നത്. രണ്ട് സീരിയലിനും ഒരുപോലെ തിളങ്ങാൻ നടിക്ക് സാധിക്കുന്നുണ്ട്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും നടിയെ എല്ലാവര്ക്കും ഇഷ്ടമാണ് . അതിനു കാരണം മാൻവിയുടെ വ്യക്തിജീവിതം തന്നെയാണ്. സ്വന്തായിട്ടുള്ള യൂട്യൂബ് ചാനലിലൂടെ മാൻവി തന്റെ വിശേഷങ്ങൾ പങ്കുവച്ച് എല്ലായിപ്പോഴും എത്താറുണ്ട്. അതിലൂടെയാണ് മാൻവിയെ ആരാധകർ അടുത്തറിയുന്നതും.

 

ഇപ്പോഴിതാ സീരിയൽ വിശേഷം പങ്കുവെക്കുകയാണ് മാൻവി. അൽപം നെഗറ്റീവ് ഷെയിഡുളള കഥാപാത്രം ചെയ്യാനാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്. ഒരു യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം മാൻവി വെളിപ്പെടുത്തിയത്

പാവത്താൻ ക്യാരക്ടറിനെക്കാളും അൽപം കുശുമ്പും കുന്നായിമ്മയുമുള്ള കഥാപാത്രം ചെയ്യാൻ തനിക്ക് താൽപര്യമെന്നാണ് മാൻവി പറയുന്നത്. കാരണവും നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാൻവി പറഞ്ഞ വാക്കുകൾ വായിക്കാം...

"പാവത്താൻ ക്യാരക്ടറിനെക്കാളും അൽപം കുശുമ്പും കുന്നായിമ്മയുമുള്ള നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രം ചെയ്യാൻ ഇഷ്ടമാണ്. പുറത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മാൻവി അഭിമുഖത്തിൽ പറയുന്നുണ്ട്. സീരിയലിലെ പോലെ അല്ല റിയൽ ലൈഫിൽ. എന്നാൽ അത്ര പാവവുമല്ല എന്നാണ് നടി പറയുന്നത്. കൂടാതെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യും. കൂടാതെ വില്ലത്തി കഥാപാത്രങ്ങൾക്ക് മികച്ച രീതിയിൽ പെർഫോം ചെയ്യാമെന്നും മാൻവി പറയുന്നു.

 

അഭിമുഖത്തിൽ സ്റ്റാർ മാജിക്കിനെ കുറിച്ചും മാൻവി പറയുന്നുണ്ട്. ''കുറെ ചാട്ടവാറിന്റെ അടി കിട്ടിയിട്ടുണ്ട്.എല്ലാവരും കാണുമ്പോൾ ആദ്യം ചോദിക്കുന്നത് ചാട്ടവാറടിയെ കുറിച്ചാണ്. എന്നാൽ അതിന്റെ രഹസ്യത്തെ കുറിച്ച് പറയില്ലെന്നും മാൻവി അഭിമുഖത്തിൽ പറയുന്നു. ഷോയിലെ ഒരു ഫൺ എലമെന്റാണ് ചാട്ടവാറടി. എല്ലാ എപ്പിസോഡിലും ഈ ചാട്ടവാറി വാങ്ങിക്കാറുണ്ടെന്നും മാൻവി പറയുന്നു. ബിനു അടിമാലിയുടെ ടീമിൽ കളിക്കാനാണ് കൂടുതൽ ഇഷ്ടമെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. സ്റ്റാർമാജിക്കിലെ എല്ലാവരേയും നേരത്തെ അറിയാവുന്നത് കൊണ്ട് ഷൂട്ട് രസകരമാണെന്നാണ് മാൻവി കൂട്ടിച്ചേർത്തു

മിസിസ് ഹിറ്റ്ലർ കൂടെവിടെ സീരിയലിനെ കുറിച്ചും ലൊക്കേഷനെ കുറിച്ചും മാൻവി അഭിമുഖത്തിൽ പറയുന്നുണ്ട്. നടൻ ഷാനവാസും മോഘ്നയുമാണ് മിസിസ് ഹിറ്റ്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന മുൻപ് ഷാനവാസിനോടൊപ്പം സീത എന്ന പരമ്പരയിൽ മാൻവി അഭിനയിച്ചിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

 

കൂടെവിടെ സീരിയലിലെ ബിപിനുമായും മാൻവിക്ക് അടുത്ത സഹൃദമാണുള്ളത്. സീത എന്ന പരമ്പരയിൽ ബിപിനും ഒരു പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു. നാല് വർഷത്തോളം ഈ സീരിയൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഷാനവാസിന്റെ കഥാപാത്രമായ ഇന്ദ്രന്റെ സഹോദരിയായിട്ടായിരുന്നു മാൻവി എത്തിയത്. വീണ്ടും സീത ടീമിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ടെന്നും ഒരിക്കൽ കൂടി ഒരു സീരിയൽ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായും മാൻവി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (18 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (52 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends