Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയാളെ വിശ്വസിച്ച് യുഎഇയിൽ എത്തിയ ഞാൻ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു... എനിക്കരികിൽ എത്തിയ ആ മനുഷ്യൻ കാരണം ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരുന്ന എന്റെ അവസ്ഥ മോശമാവുകയായിരുന്നു... ഒരു ബോട്ടില്‍ വൈനിലും കുറച്ച്‌ ഭക്ഷണത്തിലും മാത്രമായിരുന്നു ആശ്രയം- വെളിപ്പെടുത്തലുമായി ആര്യ

15 SEPTEMBER 2021 11:04 AM IST
മലയാളി വാര്‍ത്ത

അവതാരകയും അഭിനേത്രിയും ബിഗ്‌ബോസ് താരവുമായ ആര്യ മുപ്പത്തിയൊന്നാം ജന്മദിനത്തിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

കഴിഞ്ഞ ജന്മദിനത്തിന് താന്‍ യുഎഇയിലായിരുന്നുവെന്നും, തന്നില്‍ യാതൊരു താല്‍പര്യവുമില്ലാത്ത വ്യക്തിയില്‍ വിശ്വസിച്ച്‌ താന്‍ അത്രയും ദൂരം യാത്ര ചെയ്തു എത്തുകയായിരുന്നുവെന്നും ആര്യ പറയുന്നു.

താന്‍ അനുഭവിച്ച വിഷാദത്തെക്കുറിച്ചും ആര്യ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. താന്‍ എടുത്ത ആ തെറ്റായ തീരുമാനമാണ് എല്ലാത്തിനും കാരണമെന്നും ആര്യ പറയുന്നു.

''കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞാന്‍ കടന്നു പോയിരുന്നത് എന്റെ ജീവിതത്തിലെ വളരെ മോശം ഘട്ടത്തിലൂടെയായിരുന്നു. വിഷാദത്തിന് എന്റെ മേല്‍ ഇത്രമാത്രം ആഘാതമുണ്ടാക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ കടന്നുപോയിരുന്ന വികാരങ്ങള്‍ വിവരിക്കാന്‍ പോലും സാധിക്കില്ല.

യുഎഇയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ദിവസം തള്ളി നീക്കാന്‍ ഒരു ബോട്ടില്‍ വൈനിലും കുറച്ച്‌ ഭക്ഷണത്തിലും മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്.

എന്റെ അവസ്ഥ മോശമായി. എന്തെങ്കിലും അബദ്ധം കാണിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷെ എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു. എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലാക്കി വൈകിട്ടോടെ എനിക്ക് അരികിലെത്തിയ ആ മനുഷ്യന്‍ കാരണം''.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാന്‍ ശരിയായ തീരുമാനം എടുത്തിരുന്നുവെങ്കില്‍ എല്ലാം വ്യത്യസ്തമായിരുന്നേനെ. എന്റെ സുന്ദരിയായ മകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെപ്പം, സന്തോഷകരമായൊരു ജന്മദിനം ആയിരുന്നേനെ.

പക്ഷെ അല്ല, എന്നില്‍ യാതൊരു താല്‍പര്യവുമില്ലാതിരുന്നൊരു വ്യക്തിയ്‌ക്കൊപ്പം എന്റെ ജന്മദിനം ആഘോഷിക്കാനായി യുഎഇവരെ യാത്ര ചെയ്യാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍. തെറ്റായ തീരുമാനമെടുത്തുവെന്നത് എന്റെ പിഴവാണ്. അതിന് മറ്റാരേയും കുറ്റപ്പെടുത്താനില്ല.

ഇന്നത്തെ എന്നെ നോക്കൂ. എനിക്ക് 31 വയസായി. എന്റെ മുഖത്ത് മനോഹരമായ ചിരിയുണ്ട്. എന്റെ ഹൃദയം സ്‌നേഹം കൊണ്ടും സമാധാനം കൊണ്ടും കൃതജ്ഞത കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചില ടോക്‌സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്.

കാരണം, അപ്പോഴാണ് യഥാര്‍ത്ഥ വ്യക്തികള്‍ ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവുക. ആത്മാര്‍ത്ഥമായും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളെക്കുറിച്ച്‌ കരുതലുണ്ടാവുകയും ചെയ്യുന്നവര്‍. ഞാന്‍ പറയുന്നത് എന്താണെന്ന് വച്ചാല്‍, എല്ലാം നിങ്ങളുടെ കയ്യിലാണ്.

സന്തോഷത്തോടെ ഇരിക്കണമോ, മനസമാധാനം നഷ്ടപ്പെടുത്തണമോ എല്ലാം നിങ്ങളുടെ കയ്യിലാണ്. തീരുമാനം നിങ്ങളുടേതാണ്. സന്തോഷത്തോടെ ഇരിക്കണമോ അതോ നിങ്ങളുടെ തന്നെ ഹൃദയത്തെ തകര്‍ക്കണമോ. എന്നും ഓര്‍ത്തിരിക്കുക, നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിലാണ്.

എപ്പോഴും ബുദ്ധിപരമായി തന്നെ തിരഞ്ഞെടുപ്പുകള്‍ നടത്തുക. എന്നും കൂടെയുണ്ടാകുന്ന, ഉപാധികളില്ലാതെ നിങ്ങളെ സ്‌നേഹിക്കുന്നവരെ തിരഞ്ഞെടുക്കുക.

 

ഇന്ന് ഞാന്‍ ഒരുപാട് ഒരുപാട് സന്തോഷിക്കുന്നു. എന്റെ 31-ാമത്തെ ജന്മദിനമായിരുന്നു ഏറ്റവും മികച്ച ജന്മദിനം. കുറച്ച്‌ പേരെ ഞാന്‍ മിസ് ചെയ്തുവെങ്കിലും സന്തോഷം തോന്നുന്നു, പ്രധാനമായും സമാധാനമുണ്ട്.

എന്റെ പ്രിയപ്പെട്ട കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ നന്ദി. എന്നും കൂടെ നിന്നതിനും എന്റെ സന്തോഷത്തിന്റെ കാരണമായി മാറിയതിനും. നന്ദി എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (13 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (47 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (56 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends