Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതുവരെ കണ്ട സ്വപ്നങ്ങളെല്ലാം സത്യമാകുന്നു; വിവാഹ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി കൂടെവിടെ താരം ബിപിൻ ജോസ് ; ഋഷി പറഞ്ഞത് വിശ്വസിക്കാനാവാതെ ആരാധകർ ; എന്നാ പിന്നെ വേഗമാകട്ടെ റൈറ്റർ മാമാ !

15 SEPTEMBER 2021 05:14 PM IST
മലയാളി വാര്‍ത്ത

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് 'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളെജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. ക്യാംപസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത, കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയ വില്ലത്തിയാണ്.

 

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. കോളെജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ സംഭവങ്ങളും പറയുന്ന പരമ്പരയുടെ പ്രേക്ഷകര്‍ അധികവും യൂത്തന്മാരാണ്. എന്നാൽ പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്നത് ഋഷിയും സൂര്യയും ഒന്നിക്കുന്നത് കാണാനാണ്. വിവാഹശേഷം ഇരുവരും ഒന്നിച്ച് ഹെലികോപ്ടറില്‍ കറങ്ങുന്ന പ്രൊമോ വന്നതുമുതല്‍ വിവാഹത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

പക്ഷെ വിവാഹത്തിന്‍റേതെന്ന രീതിയില്‍ കാണിച്ച പ്രൊമോ സൂര്യയുടെ സ്വപ്‌നമായിരുന്നു. അടുപ്പിച്ച് ഉണ്ടാകുന്ന കഥാവഴിത്തിരിവുകള്‍ പരമ്പരയെ കലുക്ഷിതമാക്കുമ്പോള്‍, ഇവരുടെ വിവാഹം അടുത്തൊന്നും ഉണ്ടാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

 

എന്നാല്‍ വിവാഹം ഉടനെതന്നെ ഉണ്ടാകുമെന്നാണ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രത്തിലൂടെ ഋഷിയെ അവതരിപ്പിക്കുന്ന ബിപിന്‍ പറയുന്നത്. വിവാഹ വസ്ത്രത്തില്‍ സിന്ദൂരം അണിഞ്ഞു നില്‍ക്കുന്ന സൂര്യയുടെയും , ഋഷിയുടെയും ചിത്രം പങ്കുവച്ചുകൊണ്ട് ഋഷി തന്നെയെത്തിയിരിക്കുകയാണ് ഇപ്പോൾ.

ഈ ചിത്രം ഇതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിരുന്നു , എന്നാൽ, ഇതിൽ ഋഷിയോ സൂര്യയോ സോഷ്യൽ മീഡിയയിലൂടെ പ്രതികരണം ഒന്നും നടത്തിക്കണ്ടില്ല. ഇപ്പോഴിതാ ചിത്രം പങ്കുവച്ചുകൊണ്ട് ആരാധകർക്ക് ആശ്വാസം പകർന്നിരിക്കുകയാണ് ഋഷി.

 

'ഋഷിയ ഉടനെതന്നെ.. ഈ ചിത്രം ഋഷിയ ചിത്രങ്ങള്‍ ചോദിക്കുന്നവര്‍ക്കായി' എന്നാണ് കഴിഞ്ഞദിവസം ബിപിന്‍ കുറിച്ചത്. ഇതും സ്വപ്‌നമായിരിക്കുമോ എന്നാണ് ആരാധകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ ചിത്രത്തിന് കമന്‍റ് ചെയ്തിരിക്കുന്നത്. ഇതെങ്കിലും സ്വപ്‌നമാകരുതേ, ഇനിയെങ്കിലും ഒന്ന് വിവാഹം കഴിക്കു എന്നെല്ലാമാണ് ആളുകള്‍ ചിത്രത്തിന് നല്‍കുന്ന പ്രതികരണം.

 

എന്നാൽ ഉടനെ തന്നെ സ്വപ്നം സത്യമാകാൻ പോകുന്നു എന്നുകൂടി ഋഷി കുറിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വപ്നം അല്ലെന്നും ആരാധകർ പറയുന്നുണ്ട്. ഏതായാലും ആരാധകരുടെ തർക്കത്തിന് എപ്പിസോഡുകൾ തന്നെയാണ് മറുപടി നൽകേണ്ടത്.

നിലവിൽ കൂടെവിടെ പുത്തൻ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. അതിഥി ടീച്ചറുടെ കൂട്ടുകാരിയായി രമാദേവി എന്ന ബോൾഡ് ലേഡി എത്തുന്നുണ്ട്. ഇവർ മുന്നേതന്നെ ടീച്ചറിൽ നിന്നും സൂര്യയുടെ കഥകൾ കേട്ടിട്ടുണ്ടെങ്കിലും അതിൽ കൂടുതാൾ സൂര്യയുടെ കഴിവും മിടുക്കും രമാദേവി നേരിൽ കണ്ടു ബോധ്യപ്പെടുകയാണ്. ഇതോടെ രാമദേവിയ്ക്ക് കഥയിൽ വിലപ്പെട്ട റോൾ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

 

അതേസമയം , കൂടെവിടെയിൽ വില്ലനായിട്ട് കരിപ്പെട്ടി സാബി റീ എന്റർ ചെയ്യുന്നുണ്ട്. റിഷിയ്ക്കും സൂര്യയ്ക്കും ഒരുപോലെ ശത്രുവായ സാബുവിനെ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്..

സാബുമോനെ കാണുമ്പോൾ തന്നെ ഒരാശ്വാസമാണ് , എന്നാണ് പുത്തൻ പ്രൊമോയിൽ കരിപ്പെട്ടി സാബുവിനെ കണ്ട ആരാധകർ പറയുന്നത്. മിത്രയോടുള്ള വെറുപ്പും ആരാധകർ നല്ലപോലെ പ്രകടിപ്പിക്കുന്നുണ്ട്. മിത്ര ഋഷി കോംബോ വരാവുന്നുണ്ട് റൈറ്റർ മാമാ.. ഈ പോക്കാണെങ്കിൽ ഋഷ്യ എന്ന് പറഞ്ഞവർ ഋഷിത്ര എന്നൊക്കെ പേരിടും ... സത്യത്തിൽ ഇതിൽ ആരാ നായിക.. കൂടുതൽ മിത്ര ഋഷി കോംബോ ആണല്ലോ കാണിക്കുന്നത്.... ഞങ്ങൾക്ക് കാണേണ്ടത് അതല്ല മൊതലാളീ സൂര്യ ഋഷി കോംബോയാ.. റൊമാന്റിക് ലവ് ആണ്... പ്ലീസ് അത് കാണിക്കൂ എന്നാണ് ഒരു ആരാധികയുടെ കമന്റ്...

മിത്രയ്ക്കിട്ട് ഒരു ക്വോട്ടേഷൻ സാബു അണ്ണന് തന്നാൽ എടുക്കാമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കമന്റുകൾ ഉണ്ട്.. ഏതായാലും മിത്രയെ ഓടിക്കാൻ കരിപ്പെട്ടി ഉയിർ ഫാൻസ്‌ വരെ രംഗത്തുവന്നിട്ടുണ്ട്. അതുകൊണ്ട് ഋഷി വേഗം ആ പഴയ കലിപ്പൻ ഋഷിയായി സൂര്യയെ കെട്ടിക്കൊണ്ട് പറക്കണം എന്നാണ് പറയാനുള്ളത്...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (14 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (48 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (57 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends