Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രകാശന്റെ പ്രവർത്തികൾക്ക് സാക്ഷിയായി ആ കണ്ണുകൾ; ഈ സംഭവത്തോടെ കല്യാണിയ്ക്ക് സംസാരശേഷി തിരികെ കിട്ടുമോ?; ഇതിനിടയിൽ സോണിയുടെ പ്രസവം എന്ന് നടക്കും ; ഒരുരക്ഷയുമില്ലാത്ത എപ്പിസോഡുകളുമായി മൗനരാഗം !

17 SEPTEMBER 2021 04:57 PM IST
മലയാളി വാര്‍ത്ത

തെലുങ്ക് സീരിയലായ മൗനരാഗത്തിന്റ മലയാളം റീമേക്കാണ് നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട മൗനരാഗം. 2019 ഡിംസബർ16 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യതയോടെ ഇന്നും മുന്നേറുകയാണ് . സംസാരിക്കാത്ത ഒരു പാവം പെൺകുട്ടിയായ കല്യാണിയുടെ ജീവിതമാണ് സീരിയലിന്റെ ഇതിവൃത്തം . അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടെങ്കിലും അനാഥയെ പോലെ ജീവിക്കാനാണ് ഈ പാവം മിണ്ടാപ്രാണിയുടെ വിധി. ആദ്യമായാണ് ഒരു പരമ്പരയിൽ മുഴുനീള ഊമ കഥാപാത്രം എത്തുന്നത് .

 

ഐശ്വര്യ റംസി എന്ന പുതുമുഖ താരം വളരെ മികച്ച പ്രകടനമാണ് കല്യാണി എന്ന കഥാപാത്രത്തിലൂടെ കാഴ്ച വെക്കുന്നത്. മലയാളി പ്രേക്ഷകർക്ക് പുതിയ മുഖമായിരുന്നു ഐശ്വര്യ എങ്കിലും ഏറെ സ്വീകാര്യതയാണ് കല്യാണിയെ അവതരിപ്പിച്ചു താരം നേടിയത്. പുതുമുഖ താരമായ നലീഫ് ജിയ ആണ് മൗനരാഗത്തിലെ നായകൻ. കിരൺ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. കല്യാണിയ്ക്ക് എപ്പോഴും കൂട്ടായി കിരൺ കൂടെ തന്നെയുണ്ട്. കിരണായി മാത്രമല്ല നലീഫ് എന്ന വ്യക്തിയായും ആരാധകർക്ക് ഈ താരത്തെ ഇഷ്ടമാണ്. ഓൺസ്‌ക്രീനിലും ഓഫ്സ്ക്രീനിലും ഇവരുടെ വിശേഷങ്ങൾ വളരെപ്പെട്ടെന്നുതന്നെയാണ് വൈറലാകുന്നത്.

 

ഐശ്വര്യയ്ക്കും നലീഫ് ജിയയ്ക്കമൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ എത്തുന്നുണ്ട്. നടൻ ബാലാജി ശർമ്മയാണ് സീരിയലിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലൻ കഥാപാത്രമായി എത്തുന്നു എന്നതുകൊണ്ടുള്ള വെറുപ്പ് ആരാധകർ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബാലാജിയുടെ അഭിനയത്തെ പുകഴ്‌ത്താൻ ആരാധകർ മറക്കാറില്ല... നടനോടെപ്പം കല്യാൺ ഖന്ന,പ്രതിഭാ ജി,സാബു വർഗ്ഗീസ് ,സേതു ലക്ഷ്മി, സോന ,ജെലീന എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു പാവം പെൺകുട്ടിയുടെ ചെറുത്തുനിൽപ്പാണ് മൗനരാഗം . പെൺകുട്ടികളെ അപശകുനമെന്നു പറഞ്ഞു മാറ്റി നിർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്നും പെൺകുട്ടികളെ അധികപ്പറ്റായി കാണുന്ന മാതാപിതാക്കളെ ലക്ഷ്യം വച്ചുള്ള ഒരു കഥയാണ് മൗനരാഗം പറയുന്നത്. ഒതുക്കി മാറ്റി നിർത്തേണ്ടവരല്ല പെൺകുട്ടികളെന്നും അവരെ ആരൊക്കെ തഴഞ്ഞാലും ഉയർന്ന് തന്നെ വരുമെന്ന കല്യാണി എന്ന കഥാപാത്രത്തിലൂടെ മൗനരാഗം ടീം കാണിച്ചുതരുകയാണ്.

 

പ്രകാശന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് കല്യാണി ജനിക്കുന്നത്. ആൺകുട്ടിയെ പ്രതീക്ഷിച്ചിരുന്ന പ്രകാശന് കല്യാണിയുടെ ജനനം വലിയ ഞെട്ടലായിരുന്നു. കല്യാണിയെ മകളായി പരിഗണിക്കാൻ കാണാൻ ഇയാൾക്ക് കഴിഞ്ഞില്ല. ആ പാവം മിണ്ടപ്രാണിയെ വീട്ടിനുള്ളിൽ തളച്ച് ഇടുകയായിരുന്നു. നല്ല വിദ്യാഭ്യാസം പോലും നൽകാൻ ഇയാൾ തയ്യാറായില്ല. ആദ്യ എപ്പിസോഡുകളിൽ കല്യാണിയുടെ വേദനകൾ കണ്ട് പ്രേക്ഷകർക്ക് പോലും സഹിക്കാൻ സാധിച്ചിട്ടില്ല. പിന്നീട്, പ്രകാശന്റെ ആഗ്രഹം പോലെ ഒരു ആൺകുട്ടി ജനിക്കുകയായിരുന്നു. മകനെ പൊന്നു പോലെയായിരുന്നു പ്രകാശൻ വളർത്തിയത്. സമ്പന്ന കുടുംബത്തിൽ നിന്ന് മകൻ വിവാഹം കൂടി കഴിച്ചതോടെ പ്രകാശന് അഹങ്കാരവും വർധിച്ചു.. ഇതെല്ലാം പാവം കല്യാണിയോടായിരുന്നു തീർത്തത്,

എന്നാൽ, ആരാധകരുടെ പ്രാർത്ഥന പോലെ കല്യാണിയുടെ ജീവിതത്തിൽ കിരൺ കടന്നുവരികയും പിന്നീടങ്ങോട്ട് സൗഭാഗ്യങ്ങളും വിജയവും പാവം പെണ്ണിനെ തേടിയെത്തുകയും ചെയ്തു. വീട്ടു ജോലിക്കാരിയിൽ നിന്ന് നല്ല ശമ്പളമുള്ള ജോലിക്കാരിയായി മാറുന്ന കല്യാണിയുടെ പ്രതീക്ഷയുള്ള ജീവിതം ഇന്നും ഓർക്കുമ്പോൾ സന്തോഷം തരുന്നതാണ്..

 

 

 

 

കല്യാണിയുടെ വളർച്ച പ്രകാശനേയും മകനേയും നല്ലപോലെ ചൊടിപ്പിച്ചിട്ടുണ്ട്. സ്വന്തം മകളാണെന്ന് നേക്കാതെ കല്യാണിയെ തകർക്കാനുള്ള പഠിച്ച പണി പതിനെട്ടും നോക്കുകയായിരുന്നു. എന്നാൽ പ്രകാശന്റെ പദ്ധതികളല്ലാം കിരൺ പൊളിച്ചടുക്കി കൊടുക്കുന്നതും നമ്മൾ കണ്ടതാണ്.

 

ഓരോ തവണ കല്യാണിയ്ക്ക് പണി ഒരുക്കുമ്പോഴും പ്രകാശനായിരുന്നു അതിൽ മൂക്കും കുത്തി വീണിരുന്നത്. എന്നാൽ, പിന്നെയും അവിടുന്ന് ചാടി എഴുന്നേറ്റ് പ്രകാശൻ കല്യാണിയ്ക്ക് പിറകെ പകയും കൊണ്ട് പോകുന്നതാണ് കാണാൻ സാധിച്ചത്. അത്തരത്തിൽ ഇപ്പോൾ പ്രകാശന് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി എന്നും പറഞ്ഞുകൂടാ... അതിലും വലിയ പണിയാണ് .

കല്യാണിയേയും കിരണിനെയും കൊല്ലാൻ വേണ്ടി ഒരുക്കിയ കെണിയിൽ ആറ്റുനോറ്റുണ്ടായ മകൻ ആണ് ഇല്ലാതാകാൻ പോകുന്നത്. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ദൈവങ്ങളെ വിളിച്ചപേക്ഷിക്കുന്ന പ്രകാശനെയാണ് പുതിയ എപ്പിസോഡിൽ കാണാൻ സാധിക്കുക.

 

രാത്രി കിരണിന്റെ വീട്ടിൽ മതിൽ ചാടിക്കടന്നു കിരണിന്റെ കാറിന്റെ ബ്രേക്ക് അഴിച്ചുമാറ്റി കിരണിനെയും കല്യാണിയേയും കൊല്ലാനുള്ള പദ്ധതി ഒരുക്കിയിരുന്നു പ്രകാശൻ. എന്നാൽ, പ്രകാശന്റെ പ്രതീക്ഷ തെറ്റിച്ച് ആ കാർ എടുത്തത് സ്വന്തം മകനായ വിക്രം ആയിരുന്നു. അതോടെ ബ്രേക്ക് ഇല്ലാതെ വിക്രത്തിന് ആക്സിഡന്റ് പറ്റുന്നതാണ് കണ്ടത്. ചോരയിൽ കുളിച്ചുകിടക്കുന്ന വിക്രത്തിന്റെ വാരിയെടുത്ത് നിലവിളിക്കുമ്പോൾ ഇത്രനാൾ പ്രകാശനോട് വെറുപ്പ് തോന്നിയ പ്രേക്ഷകർക്കും വേദനതോന്നുന്നുണ്ട്. ഒന്നും അറിയാത്ത ഒരു നിഷ്കളങ്കനായ വില്ലനാണ് വിക്രം. അവൻ മരിക്കണ്ട എന്നുതന്നെയാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്.

അതോടൊപ്പം, മുന്നോട്ട് ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷയും പ്രേക്ഷകരിൽ ഉണ്ട്. കിരണിന്റെ വീട്ടിൽ വച്ചാണല്ലോ പ്രകാശൻ കാറിന്റെ ബ്രേക്ക് നശിപ്പിച്ചത്. അപ്പോൾ അവിടെ എന്തായാലും സി സി ടി വി ഉണ്ടാകും. അതിലൂടെ കിരൺ കണ്ടെത്തും പ്രകാശന്റെ പണിയായിരുന്നു ഇതെല്ലാം.. അതുമാത്രമല്ല.. കഴിഞ്ഞ ആഴ്ച കാണിച്ച പ്രൊമോയിൽ കല്യാണി കോവിലിൽ വച്ച് പൊട്ടിക്കരഞ്ഞ് തെറ്റ് ഏറ്റുപറയുന്ന പ്രകാശനെ കാണുന്നുണ്ട്. ഇതോടെ പ്രകാശൻ ആണ് ഈ പണി ഒപ്പിച്ചത് എന്ന് കല്യാണിയും മനസിലാക്കും. അതോടെ കല്യാണി ആദ്യമായി ഇത്രത്തോളം തന്നെ ദ്രോഹിച്ച അച്ഛനെ വെറുക്കാൻ തുടങ്ങുമെന്നും ആരാധാകർ പറയുന്നുണ്ട്.

 

കല്യാണി കൂടെയുള്ളതുതന്നെയാണ് ആ വീടിന്റെയും പ്രകാശന്റെയും ഐശ്വര്യം. എന്നാൽ, കല്യാണി അച്ഛനോട് ഇനി പിണങ്ങുകയാണെങ്കിൽ ഉറപ്പായും പ്രകാശന്റെ ഭാഗ്യ ദോഷം തുടങ്ങും. അതോടൊപ്പം ആരാധകർ ഏറെ ആഗ്രഹിക്കുന്ന കാര്യം കല്യാണിയ്ക്ക് സംസാരശേഷി ലഭിക്കണമെന്നാണ്. അടുത്തിടെയുള്ള എപ്പിസോഡുകളിൽ അതിനുള്ള സാദ്ധ്യതകൾ കല്യാണി കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ അധികം വൈകാതെ കല്യാണി സംസാരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ,. ഒരുപക്ഷെ സ്വന്തം അച്ഛൻ കൊല്ലാൻ ശ്രമിച്ചത് അറിയുമ്പോൾ തന്നയാകാം അത് സംഭവിക്കുക.

വിക്രം ആശുപത്രിയിലായതോടെ സോണിയുടെ പ്രസവം ഇനിയും നീളുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. രണ്ടു വർഷമായി സോണിയുടെ പ്രസവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സോണിക്ക് പെൺകുട്ടി ആവണം എന്നാലെ പ്രകാശനും മുത്തശ്ശിയും ഒരു പാഠം പഠിക്കു എന്നാണ് പ്രേക്ഷകർ പറയുന്നത്.

വലിച്ച് നീട്ടാതെ പ്രസവം കാണിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നത്.സോണിയുടെ "ദിവ്യ" ഗർഭം പെട്ടെന്ന് അവസാനിച്ചാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നു, ഇനിയീ പ്രശ്നങ്ങളും കഴിഞ്ഞിട്ടേ സോണി പ്രസവിക്കുകയുള്ളോ എന്നാണ് മൗനരാഗത്തെ ട്രോളിക്കൊണ്ട് ആരാധകർ ചോദിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (13 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (47 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (56 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends