Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

സൂരജ് സൺ ബോളിവുഡിലേക്കോ ?;എല്ലാത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ ; ആരാധകരെ അമ്പരപ്പിച്ച് സൂരജ് സണ്ണിന്റെ പുത്തൻ ലുക്ക് !

18 SEPTEMBER 2021 03:56 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും ഏറെ ആരാധനയോടെ കാണുന്ന പ്രിയപ്പെട്ട താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. നടന്റെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയായിരുന്നു ഇത്. എന്നാൽ പാടാത്ത പൈങ്കിളിയിലൂടെ തന്നെ സൂരജ് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നു.

സൂരജ് എന്ന പേരിനെക്കാളും ദേവ എന്ന പേരിലാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന താരമായിരുന്നു സൂരജ്. സീരിയലിൽ എത്തുന്നതിന് മുൻപ് തന്നെ നടൻ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോട്ടിവേഷൻ വീഡിയോയുമായി സൂരജ് സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു പാടാത്ത പൈങ്കിളിയിൽ എത്തുന്നത്.

എന്നാൽ, സീരിയലിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ സൂരജ് പാടാത്ത പൈങ്കിളിയിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു . ആരോഗ്യ പ്രശ്നത്തെ തുടർന്നായിരുന്നു സരജ് സീരിയൽ വിട്ടത്. എന്നാൽ സൂരജിന്റെ മാറ്റം അംഗീകരിക്കാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല,

സൂരജിനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് തുടക്കം മുതൽ ആരാധകർ രംഗത്ത് ഉണ്ടായിരുന്നു.. സൂരജിനോടും മടങ്ങി വരണമെന്ന് ആരാധകർ അഭ്യർത്ഥിച്ചുകൊണ്ടേയിരുന്നു . പ്രേക്ഷകരുടെ ആവശ്യം കനക്കുമ്പോഴായിരുന്നു സൂരജിന് പകരക്കാരനായി ലക്കി സീരിയലിൽ എത്തുന്നത്,. എന്നാൽ നടനെ ദേവയായി അംഗീകരിക്കാൻ ആരാധകർക്ക് ഇനിയും കഴിഞ്ഞിരുന്നില്ല. ലക്കി നല്ല നടനാണെന്നും എന്നാൽ ദേവയായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്.

സൂരജ് പോയതൊടെ സീരിയലിനും കഷ്ടകാലം തുടങ്ങുകയായിരുന്നു. റേറ്റിംഗിൽ നിന്ന് താഴെ പോവുകയായിരുന്നു. ടോപ്പ് ഫൈവിൽ ഇടം പിടിച്ച പരമ്പരയായിരുന്നു. എന്നാൽ സൂരജ് പിൻമാറിയതോടെ സീരിയലിന്റെ റേറ്റിംഗ് കുത്തനെ താഴുകയായിരുന്നു. സീരിയലിൽ നിന്ന മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. ചെറിയ സന്തോഷങ്ങളും മോട്ടിവേഷൻ വീഡിയോയുമായി സൂരജ് എത്താറുണ്ട് നടന്റെ പേസ്റ്റുകൾ വൈറലും ആകാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈലാവുന്നത് സൂരജിന്റെ പുത്തൻ ലുക്കാണ്. സൂരജ് തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്.

സൂരജിന്റെ ചിത്രത്തോടൊപ്പം ആ വാക്കുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ...''നാളെ എന്ന പ്രതീക്ഷയാണ് എന്റെ ജീവിതം. ഒരു കലാകാരൻ എന്ന നിലയിൽ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത് രൂപം കൂടിയാണ്, എത്ര കഥാപാത്രങ്ങൾ എന്റെ മുഖത്ത് സൃഷ്ടിക്കാൻ കഴിയുമെന്ന് ചെറുതായും വലുതായും പരീക്ഷിക്കുന്നു. എന്റെ മാറ്റങ്ങൾ ഞാൻ ആദ്യം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു. അത് ആദ്യം അംഗീകരിക്കേണ്ടത് നിങ്ങളാണ്..

നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെ വേണം പലരും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് കണ്ട് മാത്രം പരിചയമുള്ള എനിക്ക് ഇപ്പോൾ ആഗ്രഹിക്കാനെ കഴിയൂ പക്ഷേ The beginning of every success story begin with a dream; ചിത്രത്തിനോടൊപ്പം സൂരജ് കുറിച്ചു. #soorajsun #transformation #Viral എന്നീ ഹാഷ് ടാഗോടെയാണ് ഫോട്ടോ ടാഗ് ചെയ്തിരിക്കുന്നത്.

നടന്റെ ലുക്ക് വൈറലായതോടെ മേക്കോവറിന്റെ പിന്നിലെ രഹസ്യം ആരാഞ്ഞ് ആരാധകർ എത്തിയിട്ടുണ്ട്. പുതിയ പ്രൊജക്ടിന് വേണ്ടിയാണോ ഈ മേക്കോവര്‍ എന്നാണ് അധികം പേരും ചോദിക്കുന്നത്. പുതിയ ലുക്ക് കൊള്ളാം എന്തെങ്കിലും പ്രൊജക്റ്റ്‌ വല്ലതും ഒത്തുവന്നിട്ടു ണ്ടോ, എങ്കിൽ വളരെ സന്തോഷം ഉയരങ്ങളിൽ എത്തട്ടെ സൂരജ്. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരിക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

ഹിന്ദി നടനെ പോലെയുണ്ട് . കൊള്ളാം എന്നാലും പഴയ താടിക്കാരൻ തന്നെയാണ് നല്ലത്. രൂപം മാറി സുന്ദരൻ ആണല്ലോ പൊന്നുകുടത്തിന് എന്തിനാ പൊട്ടു ഇങ്ങള് പൊളിയല്ലേ. ഇതൊരു തുടക്കമാകട്ടെ. ഈ മുഖത്ത് ഒരുപാട് വേഷങ്ങൾ ഒരുപാട് ഭാവങ്ങൾ ഉണ്ടാവട്ടെ. വെള്ളിത്തിരയിൽ കാണാൻ സാധിക്കട്ടെ എല്ലാം ഭാവുകങ്ങളും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാം പ്രാർത്ഥനകളും കൂടെയുണ്ട്. പാടാത്ത പൈങ്കിളി ഉപേക്ഷിച്ചു സൂരജ് ഇനി ഒരു പുതിയ സീരിയലിൽ വരുമോ ഒത്തിരി പ്രതീക്ഷിക്കുന്നു.... മിസ്സ്‌ യു സൂരജ് ഇങ്ങനെ ഒരു താരത്തെയും കാത്തിരുന്നിട്ടില്ലെന്നുമായിരുന്നു എന്നൊക്കെ ആരാധകർ കമെന്റായി കുറിക്കുന്നുണ്ട്.

പ്രേക്ഷകർ ഏറ്റെടുക്കുന്ന സീരിയലുകളും നടീനടന്മാരുമൊക്കെ സാധാരണമാണ്. അത്തരത്തിൽ പ്രേക്ഷക പ്രീതിയിൽ ആയിരം എപ്പിസോഡുകൾ കഴിഞ്ഞു പോയ പരമ്പരകളും നമുക്കറിയാം... എന്നാൽ ഇതാദ്യമായാണ് ഒരു വ്യക്തി പരമ്പരയിൽ എത്തി ഇത്രയധികം ആരാധകരെ സമ്പാധിക്കുന്നത്. ഇന്നും ഏഷ്യാനെറ്റ് പുറത്തുവിടുന്ന പാടാത്ത പൈങ്കിളി പ്രൊമോ വീഡിയോയ്ക്ക് താഴെ സൂരജിനെ തിരികെ കൊണ്ടുവാ.. എന്ന് കാണാത്ത ദിവസം ഉണ്ടാകില്ല...

ദേവയായി സൂരജ് ഉണ്ടായിരുന്നപ്പോൾ കണ്മണിയ്ക്ക് വലിയ റോളില്ലായിരുന്നു. ദേവയുടെ ഹീറോയിസം മാത്രം മതിയായിരുന്നു. എന്നാൽ, ഇപ്പോൾ കണ്മണിയ്ക്കാണ് പാടാത്ത പൈങ്കിളിയിൽ കൂടുതൽ റോളുള്ളത്. ഏതായാലും സൂരജിനെ എത്രയും പെട്ടന്ന് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും പ്രതീക്ഷിക്കാം . അഭിനയത്തോട് അത്രമാത്രം അർപ്പണമുള്ള ഒരു നായകനാണ് സൂരജ് സൺ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 minutes ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (1 hour ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (2 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (2 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (3 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (3 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (3 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (4 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (4 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (5 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (5 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (5 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (6 hours ago)

Malayali Vartha Recommends