Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവാഞ്ജലി പ്രണയം മുമ്പത്തേക്കാളും സുന്ദരം; അഞ്ജലി തിളങ്ങി നിന്ന എപ്പിസോഡ്,  എക്സ്പ്രെഷൻ ക്വീൻ ; ശിവേട്ടന്റെ ആ ചിരി; പിണക്കത്തിന് ശേഷം ഒന്നിച്ച ശിവാഞ്ജലിയുടെ പ്രണയം ആരെയും കോരിത്തരിപ്പിക്കുന്ന കാഴ്ച്ച !

25 SEPTEMBER 2021 12:25 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ ചർച്ചയായ പ്രണയ പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര തുടക്കം മുതൽ കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. സ്ഥിരമായിട്ട് റേറ്റിങ്ങിൽ രണ്ടാമതാണെങ്കിലും ജനപ്രീതിയിൽ ഒന്നാമത് നിൽക്കുകയായിരുന്നു സാന്ത്വനം പരമ്പര. അച്ഛൻ 'അമ്മ മക്കൾ എന്ന രീതിയിലേക്ക് ചുരുങ്ങിയ ഇന്നത്തെ അണുകുടുംബ പശ്ചാത്തലത്തിലേക്ക് കുട്ടുകുടുംബത്തിന്‌റെ സന്തോഷങ്ങളും ഇണക്കവും പിണക്കവും തുറന്നുകാട്ടുന്ന പരമ്പര യുവാക്കളെ പോലും ആകർഷിച്ചു എന്നത് അതിശയകരമായ ഒന്നാണ്. ശിവാഞ്ജലി പ്രണയ കഥയാണ് സാന്ത്വനത്തിലെ ഹൈലൈറ്റ്.

 

മലയാളികളുടെ പ്രിയങ്കരിയായ നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെയാണ് . കഴിഞ്ഞ കുറച്ചുനാളുകളായി സാന്ത്വനം പ്രേക്ഷകർക്ക് എന്നും പരാതികളായിരുന്നു. ശിവാഞ്ജലി ഒരിക്കലും പിരിഞ്ഞു നിൽക്കുന്നത് സഹിക്കാനാവാത്തതിന്റെ വേദനയിലാണ് പരമ്പരയെ തന്നെ പ്രേക്ഷകർ കുറ്റം പറഞ്ഞത്.

ശിവൻ അഞ്ജലിയുടെ വാക്കുകൾ പാതി കേട്ട്, തെറ്റുദ്ധരിച്ചതും കാര്യം മനസിലാകാതെ അഞ്ജലി വേദനിച്ചതുമൊക്കെ പ്രേക്ഷകർക്കും ഏറെ നിരാശയുണ്ടാക്കി. എന്നാലിപ്പോൾ വലിയ പിണക്കത്തിന് ശേഷമുണ്ടായ ആ ഒന്നിക്കൽ അങ്ങേയറ്റം പ്രണയാർദ്രമായിരിക്കുകയാണ്.

 

പുത്തൻ എപ്പിസോഡിലും ശിവൻ അഞ്ജലി സീനുകൾ ഉണ്ട്... പുത്തൻ പ്രൊമോയും അതിനു കൊടുത്തിരിക്കുന്ന സോങ്ങും ഒക്കെ ഇപ്പോൾ വൈറലായിക്കഴിഞ്ഞു. എന്നാൽ, ഇതിനിടയിൽ സാന്ത്വനം വീട്ടിലേക്ക് വലിയ ഒരു സന്തോഷം എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറെ ആഴ്ചകളായി കിട്ടാതിരുന്ന ആ സന്തോഷം ഇത്ര പെട്ടന്ന് സാന്ത്വനത്തെ തേടി എത്തുമെന്ന് പ്രേക്ഷകർ പോലും കരുതിയിരുന്നില്ല... എന്താണെന്നല്ലേ... ടിആർപി റേറ്റിങ്ങിൽ ജനപ്രിയ പരമ്പര സാന്ത്വനം വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

ഏറെ നാളുകളായി കുടുംബവിളക്ക് കയ്യടക്കിയ സ്ഥാനമാണ് വീണ്ടും സാന്ത്വനം സ്വന്തമാക്കിയിരിക്കുന്നത്.. ഏറെ പ്രേക്ഷക പ്രിയം നേടിയ ശിവാഞ്ജലി റൊമാൻസ് തന്നെയാണ് ഷോയ്ക്ക് റേറ്റിങ് ചാർട്ടിൽ മുന്നേറ്റമുണ്ടാക്കിയത്. ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കം തീരുമോയെന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തരിക്കുന്നത്. സാന്ത്വനം ഒന്നുമെത്തിയപ്പോൾ കുടുംബവിളക്ക് രണ്ടാമതായി...

അതേസമയം, ലോക്ക്ഡൌൺ കാലത്ത് ഒന്നാം സ്ഥാനത്തുവരെ എത്തിയ പരമ്പര അമ്മയറിയാതെയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഏറെ കാലമായി റേറ്റിങ് ചാർട്ടുകളിൽ ചെറിയ മാറ്റങ്ങൾ മാത്രമായി തുടരുന്ന മൌനരാഗം വീണ്ടും നാലാം സ്ഥാനത്തെത്തി.അടുത്തിടെ ആരംഭിച്ച പരമ്പര തൂവൽ സ്പർശമാണ് അഞ്ചാം സ്ഥാനത്തുള്ളത്.

 

അഞ്ജലിയും ശിവനും കഴിഞ്ഞ ദിവസം പിണക്കമൊക്കെ മറന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ തന്നെ സീരിയൽ മുന്നോട്ട് കാണാൻ തുടങ്ങണം എന്നാണ് ആരാധാകർ പ്രൊമോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത് . രാവിലെ എഴുന്നേൽക്കുന്ന അഞ്ജലി ശിവൻ വിഷ് ചെയ്തതൊക്കെ ഓർക്കുകയാണ്. അപ്പോൾ ശിവേട്ടന് പിണക്കം ഒന്നുമില്ല... എന്ന് അഞ്ജലി ചിന്തിക്കുന്നുണ്ട്.

അഞ്ജലി എന്നിട്ട് കുളിക്കാനായി പോയി.. ഈ സമയം ശിവൻ മുറിയിലേക്ക് വന്നു. അപ്പോൾ അഞ്ചു റൂമിലില്ല,,,പകരം, അവളുടെ അഴിച്ചു വച്ച മാലയും വളയുമൊക്കെയാണ് ശിവൻ കാണുന്നത്. ഇത് കണ്ടപ്പോൾ ശിവൻ ആലോചിച്ചത് അഞ്ജലിയുടെ കഴിഞ്ഞ ദിവസത്തെ പെർഫോമൻസ് ആയിരുന്നു.

ഉണ്ണിയാർച്ചയെ പോലെ ഉറഞ്ഞു തുള്ളുകയായിരുന്നല്ലോ? വല്യേട്ടൻ പറഞ്ഞതുകൊണ്ടാണ് ഞാൻ വന്നത്, എനിക്ക് ആരോടും ഇഷ്ടമില്ല.... എനിക്ക് ആരോടും സ്നേഹമില്ല.... എന്നെ ഉപദ്രവിക്കരുത്... അവളിങ്ങ് വരട്ടെ അവൾ ഇനിയും ഉണ്ണിയാർച്ചയെ പോലെ അവളുടെ തലയ്ക്കിട്ടു തന്നെ ഞാൻ കൊട്ടുകൊടുക്കും .എന്നൊക്കെ വിജാരിച്ച് ശിവൻ അങ്ങനെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്...

ശേഷം കടയിൽ പോകണമല്ലോ..? അപ്പോൾ അഞ്ജുവിനെ കേൾപ്പിക്കാനായിട്ട്... അടുത്തുനിന്ന കണ്ണനോടെന്നോണം വിളിച്ചുകൂവി പറയുകയാണ്... ,"എടാ കണ്ണാ...ഞാൻ കടയിലേക്ക് പോകുകയാണ്... ഞാൻ പിന്നയെ വരൂ.. ഞാൻ ഇറങ്ങാൻ പോകുകയാണ്... " അത് കണ്ണനും അഞ്ജലിയും മാത്രമല്ല... സാന്ത്വനം കുടുംബം മുഴുവൻ കെട്ടുകാണും ....

 

ഈ ശിവേട്ടന് ഇതെന്താ പറ്റിയത്... എന്റെ ചെവി അടിച്ചു പോയല്ലോ? പതുക്കെ പറഞ്ഞാൽ എനിക്ക് കേൾക്കാം ശിവേട്ടാ.... ഇതൊന്നും ചിന്തിക്കാതെ കണ്ണൻ വഴക്കുപറയുന്നുണ്ട്... വരാനിരിക്കുന്ന എപ്പിസോഡുകൾ ശിവാഞ്ജലി പ്രണയം ആയിരിക്കുമെന്നും ഇനി അവർ മനസുതുറന്ന് സംസാരിക്കുമെന്നുമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (26 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (35 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (42 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (49 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends