Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീരത്തോട് അടുക്കുമ്പോള്‍ കൈയില്‍ ഒരു തെരുവ് നായ; സുരക്ഷിതമായി കരയിലെത്തിച്ചിട്ട് അതിനെ മറ്റ് നായകളോടൊപ്പം കളിക്കാന്‍ വിട്ട ശേഷം ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ നടന്നു പോകുന്ന ആ വ്യക്തി; നടുകടലില്‍ അകപ്പെട്ട ഒരു തെരുവുനായയെ നീന്തിച്ചെന്ന് രക്ഷിച്ച് പ്രണവ് മോഹൻലാൽ, കയ്യടിച്ച് ആരാധകർ

25 SEPTEMBER 2021 02:33 PM IST
മലയാളി വാര്‍ത്ത

ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും പ്രണവ് മോഹൻലാലിന് നിരവധി ആരാധകരാണ് ഉള്ളത്. കാരണം താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ആ ലാളിത്യം തന്നെയാണ് കാരണം. ഇത്തരത്തിൽ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നടുകടലില്‍ അകപ്പെട്ട ഒരു തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ലോക്ക്‌ഡൗണ്‍ സമയത്ത് ചിത്രീകരിച്ച വീഡിയോ ആണെന്നാണ് സൂചന. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നത് എന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഏകദേശം രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിൽ പ്രണവ് കടലില്‍ നിന്നും നീന്തി വരുന്നതായാണ് തുടക്കത്തില്‍ കാണിക്കുന്നത്. ആദ്യകാഴ്ചയിൽ അസാധാരണമായൊന്നും തോന്നില്ലെങ്കിലും തീരത്തോട് അടുക്കുമ്പോള്‍ താരപുത്രന്റെ കൈയില്‍ ഒരു തെരുവ് നായയെ കാണാന്‍ സാധിക്കും. നായയെ സുരക്ഷിതമായി കരയിലെത്തിച്ചിട്ട് അതിനെ മറ്റ് നായകളോടൊപ്പം കളിക്കാന്‍ വിട്ട ശേഷംനടന്നു പോകുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുവാൻ സാധിക്കുന്നത്.

അതേസമയം 'അച്ഛനെ പോലെ നന്മയുള്ള മകന്‍ അപ്പു' എന്നാണ് ആരാധകര്‍ വീഡിയോയുടെ കീഴില്‍ കുറിച്ചിരിക്കുന്നത്. അതോടൊപ്പം മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ പ്രണവ് കാണിച്ച ധീരതയെ പലരും പ്രശംസിക്കുന്നുണ്ട്.

 

ചില ആരാധകര്‍ പ്രണവിനെ ചാര്‍ലി എന്നാണ് വിളിച്ചിരിക്കുന്നത്. തെരുവുനായകളുടെ സംരക്ഷണത്തിനു വേണ്ടി ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത സംഘടനയാണ് ചാര്‍ലി അനിമല്‍ റെസ്ക്യൂ സെന്റര്‍. എന്തായാലും താരപുത്രന്റെ വീഡിയോ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends