Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞാനൊരു പെണ്ണായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സമ്മതമൊന്നും ചോദിക്കാതെ ഞാന്‍ അദ്ദേഹത്തെ കയറിപ്രേമിക്കുമായിരുന്നു. അത് ആ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പറയുന്നതല്ല...' മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച്‌ കഥാകൃത്ത് ടി.പത്മനാഭന്‍

26 SEPTEMBER 2021 11:27 AM IST
മലയാളി വാര്‍ത്ത

70കളിൽ പോലും യുവത്വം തുളുമ്പുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായവർ അനവധിയാണ്. ആ ഭംഗിയിൽ അഭിപ്രായം പറയാത്തവരായി ആരും തന്നെ ഇല്ല. ആ സൗന്ദര്യത്തെക്കുറിച്ച്‌ എപ്പോ‍ഴും വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് നവമാധ്യമങ്ങളിലടക്കം നടന്നുവരുന്നത്. ഇപ്പോഴിതാകഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.

ഒരു പെണ്ണായിരുന്നുവെങ്കില്‍ മമ്മൂട്ടിയെ പ്രേമിക്കുമായിരുന്നുവെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍ വ്യക്തമാക്കി. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടി.പത്മനാഭന്റെ ഇത്തരത്തിലുള്ള പ്രതികരണം. മമ്മൂട്ടിയുടെ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പറയുന്നതല്ല ഇതെന്നും, താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്‌ അതിമഹത്തായ സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ തന്നെയാണ് അതിന് കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി..

ടി.പത്മനാഭന്റെ വാക്കുകള്‍ ഇങ്ങനെ:

മമ്മൂട്ടിയെ കുറിച്ച്‌ ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ഞാനൊരു പെണ്ണായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സമ്മതമൊന്നും ചോദിക്കാതെ ഞാന്‍ അദ്ദേഹത്തെ കയറിപ്രേമിക്കുമായിരുന്നു. അത് ആ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പറയുന്നതല്ല. മറിച്ച്‌, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച്‌ അതി മഹത്തായ സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ തന്നെയാണ് അതിന് കാരണം. അതൊക്കെ കണ്ടുകണ്ട് അങ്ങേയറ്റം സ്‌നേഹിച്ചിട്ടാണ്. എത്രയോ കൊല്ലമായി കാണാന്‍ തുടങ്ങിയിട്ട്.

മമ്മൂട്ടി ഉടനീളം അഭിനയിച്ച ആദ്യ സിനിമ മേളയാണെന്നാണ് എന്റെ അറിവ്. അന്നുമുതല്‍ തന്നെ എന്റെ ഇഷ്ട നടനാണ് അദ്ദേഹം. രാപ്പകല്‍ എന്ന സിനിമ എത്ര തവണ കണ്ടു എന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല. അത്രയേറെ തവണ കണ്ടിട്ടുണ്ട്. ഈ സിനിമയുടെ കഥയും സംവിധാനവുമെല്ലാം കമലാണെങ്കിലും കമല്‍ സങ്കല്‍പ്പിച്ചതിലും അപ്പുറത്ത് ഈ സിനിമ വളരാന്‍ കാരണം മമ്മൂട്ടിയാണ്.

പിന്നെ മറ്റൊന്ന് ഓര്‍മ്മ വരുന്നത് ജയരാജിന്റെ ലൗഡ്‌സ്പീക്കറാണ്. മികച്ച സിനിമയാണത് ഈ രണ്ടു സിനിമകളും എല്ലാവരും അവശ്യം കണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം അതിമഹത്തായ സന്ദേശം മനുഷ്യന് നല്‍കുന്ന സിനിമകളാണ് ഇവ. അങ്ങനെ എത്രയെത്രയോ സിനിമകളുണ്ട്.രാക്കുയിലിന്‍ രാഗസദസില്‍ ഏറെ പ്രശസ്തമായ ഒരു സിനിമയാണ്.

പിന്നെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. മമ്മൂട്ടിയുടെ കാമുകിയായിട്ട് സുഹാസിനി അഭിനയിച്ച സിനിമ. അന്ന് സുഹാസിനി ഒരു ഫ്രോക്കിട്ടു നടന്ന പെണ്‍കുട്ടിയായിരുന്നു. അതിലാണ് നെറ്റിയില്‍ പൂവുള്ള സ്വര്‍ണച്ചിറകുള്ള പക്ഷീ… എന്നു തുടങ്ങുന്ന പ്രശസ്തമായ പാട്ട്. അങ്ങനെ എണ്ണിയാല്‍ തീരാത്തത്ര സിനിമകള്‍. അതില്‍ പലതും എനിക്ക് ഏറെ ഇഷ്ടമുള്ള സിനിമകള്‍ തന്നെയാണ്.

 

അന്ന് സപ്തതി ദിവസം മമ്മൂട്ടിയുമായി ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹത്തിന് വയസ് എഴുപത് ആയല്ലോ. ഇനിയും അദ്ദേഹം അഭിനയിക്കും. പ്രായത്തിനും ശരീരത്തിനും ഇണങ്ങുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. അത് അത്യന്തം ഭംഗിയായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യും. അതിനുള്ള കഴിവൊന്നും അല്‍പ്പംപോലും ക്ഷയിച്ചിട്ടില്ല', ടി.പത്മനാഭന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends