Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ആദി സാർ ഇല്ലാത്തതിന്റെ കുറവ് ഒരുപരുതിവരെ അതിഥി ടീച്ചർ തീർക്കുന്നുണ്ട്; കൂടെവിടെയിൽ നിറഞ്ഞുനിൽക്കുന്ന ഋഷിയുടെ 'അമ്മ; പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അതിഥി ടീച്ചറുടെ ജീവിതകഥ !

26 SEPTEMBER 2021 12:36 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതിയിൽ മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കൂടെവിടെ’ . പൊതുവെ കണ്ടുവരുന്ന സീരിയൽ കാഴ്ചകളിൽ നിന്നും വളരെ വ്യത്യസ്തമായി ഒരു ക്യാംപസ് പ്രണയമായിട്ടാണ് പരമ്പര തുടങ്ങുന്നത്. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ടായിരുന്നു. അതോടൊപ്പം പരമ്പരയിൽ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായവരൊക്കെ വലിയ താരങ്ങളാണ്.


പുത്തൻ പ്രണയകഥ സമ്മാനിക്കുന്ന കൂടെവിടെ വളരെ പെട്ടന്നുതന്നെ അപ്രതീക്ഷിത ട്വിസ്റ്റിലെത്തിയിരിക്കുകയാണ്. ആരാധകർക്ക് പോലും വിശ്വസിക്കാനാവാത്തത്ര സംഭവബഹുലമായ കഥയിലൂടെയാണ് പരമ്പര കടന്നുപോകുന്നത്.


സൂര്യ എന്ന ബോൾഡായ പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെയൊക്കെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് സൂര്യ . എന്നാൽ, ഒട്ടും പ്രതീക്ഷിക്കാതെ ഒരിക്കലും പ്രണയം ഉണ്ടാകില്ലെന്ന് കരുതിയ സൂര്യയുടെ മനസിലേക്ക് ഋഷിയും അതിനപ്പുറം പ്രണയം സൂര്യയോട് ഋഷിയ്ക്കും തോന്നുന്നതിലാണ് കഥ ഇപ്പോൾ എത്തിനിൽക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത സ്നേഹം രണ്ടുപേരിലും നിറയുമ്പോൾ തുറന്നു പ്രകടിപ്പിക്കാനാവാത്ത സാഹചര്യങ്ങളും ഇരുവരുടെയും ജീവിതത്തിൽ കുമിഞ്ഞു കൂടുകയാണ്.

നടി അൻഷിതയാണ് സൂര്യ കൈമൾ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോസ് ആണ് നായക കഥാപാത്രമായ ഋഷിയായിട്ടെത്തുന്നത് . ബിബിനും അൻഷിതയും തമ്മിലുള്ള കെമിസ്ട്രി പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഓഫ് സ്ക്രീനിലും ഓൺ സ്ക്രീനിലും നിറഞ്ഞുനിൽക്കുന്നതാരങ്ങളാണ്.

2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് കൂടെവിടെ. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മറ്റു ഭാഷകളിലെ കഥ മലയാളത്തിൽ നിന്നും വ്യത്യസ്തമാണ്. അതോടൊപ്പം കഥാപാത്രങ്ങളും. മലയാളം കൂടെവിടെ പരമ്പരയെ സംബന്ധിച്ചിടത്തോളം കഥാപാത്രങ്ങളെ തീരുമാനിച്ചിരിക്കുന്നതും കഥയുടെ വിജയമായിട്ട് മാറിയിരുന്നു.

കൂട്ടത്തിൽ ഒരു പുതുമുഖമായി തോന്നിയെങ്കിലും വളരെ പെട്ടന്ന് പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രമാണ് അതിഥി ടീച്ചർ. തുടക്കം മുതൽ അതിഥി ടീച്ചറുടെ കഥാപാത്രം ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിക്കുന്ന, നിഗൂഢതകൾ നിറഞ്ഞ കഥാപാത്രമായിരുന്നു. അതിഥി ആദി കോംബോയും ആരാധകരെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ആദി സാർ പരമ്പരയിൽ ഇല്ലാത്തതിന്റെ കുറവ് ഒരു പരുതി വരെ ഇല്ലാതാക്കുന്നതും അതിഥി ടീച്ചർ ആണെന്ന് പറയേണ്ടിവരും.

കഥയിൽ സൂര്യയുടെ വീട്ടുകാരോട് റാണിയമ്മ ഋഷിയെ ചേർത്ത് കുറേകള്ളക്കഥ പറയുന്നതോടെ സൂര്യ ടീച്ചറുടെ അടുത്തുനിന്നും പോകുന്നതും തുടർച്ചയായി ടീച്ചറെ പരമ്പരയിൽ കാണിക്കാതിരിക്കുകയും ചെയ്തിരുന്നു. അന്നൊക്കെ ടീച്ചർ പരമ്പരയിൽ നിന്നും പിന്മാറുമോ എന്ന പേടി ആരാധകരിൽ ഉണ്ടാക്കി. എന്നാൽ, ഓണം എപ്പിസോഡ് മുതൽ ടീച്ചർ ഐശ്വര്യാമായിട്ട് തിരിച്ചുവരികയും ചെയ്തു.

 

ടീച്ചർ വന്നതോടെയാണ് കഥയിലെ ഹോസ്റ്റൽ പ്രശ്നങ്ങളൊക്കെ ഒതുങ്ങിയത്. അവസാനമായി റാണിയമ്മയെ വെല്ലുവിളിക്കുന്ന സീൻ കൂടി കണ്ടതോടെ അതിഥി ടീച്ചർ ചില്ലറക്കാരിയല്ല. നല്ല ബോൾഡ് ആയ കഥാപാത്രം തന്നെയാണെന്ന് തെളിയിച്ചു. എന്നാൽ ടീച്ചറുടെ കഥ എന്തെന്ന് ഇതുവരെ പരമ്പരയിൽ കാണിച്ചിട്ടില്ല... ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറിയായി വൈകാതെ ആ കഥ കാണിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. അത് എപ്പോൾ കാണിച്ചാലും അതിൽ ആദി സാറിനെ തിരിച്ചു കൊണ്ടുവരണമെന്നും ആദി സാർ ആയിട്ട് കൃഷ്ണ കുമാർ തന്നെ എത്തണമെന്നുമാണ് ആരാധകർ ഏറെ പേരും ആഗ്രഹിക്കുന്നത്.

കൂടുതൽ അറിയാൻ വീഡിയോ കാണാം !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (4 minutes ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (34 minutes ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (36 minutes ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (42 minutes ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (1 hour ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (1 hour ago)

2026ൽ വരാനിരിക്കുന്നത്  (1 hour ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (1 hour ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (1 hour ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (2 hours ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (2 hours ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (4 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (5 hours ago)

വയോധികന് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends