Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുപത്തി ഒന്ന് മിനിറ്റുള്ള എപ്പിസോഡിൽ വെറും രണ്ടു മിനിട്ടാണ് സൂര്യ ഋഷി കോംബോ കാണിക്കുന്നത്; കൂടെവിടെ വലിച്ചു നീട്ടിയത് ഇതുകൊണ്ട്; പ്രാർത്ഥനയോടെ കൂടെ നിന്നവർക്ക് നന്ദി; ആരാധകരുടെ പരാതികൾക്ക് ഇതാണ് മറുപടി; ഋഷിയുടെ പോസ്റ്റ് വേദനയോടെ ഏറ്റെടുത്ത് ആരാധകർ!

26 SEPTEMBER 2021 03:23 PM IST
മലയാളി വാര്‍ത്ത

വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. സീരിയലിലെ നായികാനായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതനാണ് വിപിന്‍ ജോസ്. അതേസമയം, കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്.

 

സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികൾക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്. 2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് കൂടെവിടെ. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

എന്നാൽ, ഋഷിയ ജോഡികൾ തന്നെയാണ് കൂട്ടത്തിൽ ഏറ്റവും സ്വീകാര്യത നേടി മുന്നേറുന്നത്. കഴിഞ്ഞ കുറെയേറെ നാളുകളായി പരമ്പര ആരാധകരെ നിരാശപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. സൂര്യയുടെയും ഋഷിയുടെയുടെയും പ്രണയം ആസ്വദിക്കാനായി കൂടെവിടെ കാണുമ്പോൾ അതിനിടയിൽ മിത്രയുടെ വരവ് ആരാധകരെ ചൊടിപ്പിച്ചു. അതോടൊപ്പം പരമ്പരയുടെ സമയം പതിനഞ്ചു മിനിറ്റ് മാത്രമാക്കിയതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

 

എന്നാൽ വീണ്ടും സീരിയലിന്റെ സമയം 30 മിനിറ്റ് ആക്കിയിട്ടുണ്ട്. സീരിയൽ 20 മിനിറ്റും ബാക്കി സമയം പരസ്യത്തിനായിട്ട് പോകുന്നതുമാണ് 30 മിനിറ്റ്. അതിൽ ആരാധാകർ സന്തോഷിച്ചെങ്കിലും പിന്നെയും വിമർശനങ്ങൾ ഉയരുന്നതാണ് കണ്ടത്.

സീരിയൽ വ്യേബെറുതെ വലിച്ചു നീട്ടുന്നു. കോളേജ് പ്രണയം എന്നുപറഞ്ഞു തുടങ്ങിയ പരമ്പരയിൽ ഇപ്പോൾ കോളേജുമില്ല പ്രണയവുമില്ല... സൂര്യയാണോ നായികാ മിത്ര ആണോ നായികാ എന്നൊന്നും തിരിച്ചറിയാൻ ആകുന്നില്ല... എന്നിങ്ങനെയുള്ള കമെന്റുകളായിരുന്നു ആദ്യം മുതൽ ആരാധകർ പറഞ്ഞത്.

അതിന്റെ കാരണം ആര്യയുടെ വീട്ടുകാരുടെ സീനുകൾ കുറെ ആഡ് ചെയ്യുന്നു എന്നുള്ളതാണ്. പുത്തൻ പ്രൊമോയിലും അത്തരത്തിലുള്ള സീനുകൾ കണ്ടതോടെ പ്രേക്ഷകർ കമെന്റുകളുമായി അവരുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്.

 

 

 

 

അടുത്ത ആഴ്ചയും ഋഷിയേക്കാൾ ആര്യയും കൊമ്പനുമാണല്ലോ.... സൂര്യയുടെ വിട്ടുകാരെ കുറഞ്ഞ സമയം കാണിക്കു വല്ലാത്ത ബോർ..... വെറുതെ അല്ല റേറ്റിംഗ് കിട്ടാത്തത് ഒരു minute പോലും ഋഷിയും സൂര്യയും ഇല്ല.. മര്യാദക് ചെയ്തിരുന്നേൽ ഏറ്റവും സൂപ്പർ പെയർ ആവാൻ എല്ലാ യോഗ്യതയും ഉള്ളവർ ആയിരുന്നു ബിപിനും അൻഷിയും....

സ്റ്റോറി റൈറ്റിങ് ഫുൾ നെഗറ്റീവ് കമെന്റ് കിട്ടിയിട്ടും അതിനു വേണ്ട മുന്നൊരുക്കങ്ങൾ എടുക്കാത്ത പ്രൊഡ്യൂസറും ഡയറക്റ്ററും. ക്യാംപസ് ലവ് സ്റ്റോറിൽ ക്യാംപസ് വിശ്വൽസ് ഇല്ലാതാക്കിയിട്ട് വേണ്ടാത്ത കഥ ഒരു ലിമിറ്റും ഇല്ലാതെ പ്രസന്റ് ചെയ്തു മതിയായില്ലേ... ക്യാംപസ് സ്റ്റോറി കിട്ടുമ്പോൾ അതിൽ ഒരുപാട് ഇന്റെരെസ്റ്റിംഗ് ട്രാക്ക് കൊണ്ടുവരുമായിരുന്നു. ടി ആർ പി ഹെവി ആക്കാമായിരുന്നു. പൊതുവായി കാണുന്ന സീരിയലിൽ നിന്നും നല്ലൊരു സ്റ്റോറി പ്രേസേന്റ്റ് ചെയ്തിട്ട്... അത് ലാഗ് ആക്കി ഇത്രത്തോളം അലമ്പാക്കി.... പഴയ റൈറ്റർ തന്നെ മതി... കോളേജ് കഥ തന്നയായിട്ട് പോയാൽ മതി... എന്നിങ്ങനെ സീരിയൽ ഇഷ്ടപ്പെടുന്നവരുടെ പരാതികൾ നിരവധിയാണ്...

 

21 min ഉള്ള എപ്പിസോഡിൽ 2 min ആണ് സൂര്യ ഋഷി കോംബോ കാണിക്കുന്നത്... ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നതാണ് എല്ലാ ആരാധകർക്കും പറയാനുള്ളത്. എന്നാൽ, ഇപ്പോഴിതാ... ഇതിനുള്ള കാരണം എത്തിയിരിക്കുകയാണ്.

ഇതിനെല്ലാത്തിനും മറുപടിയെന്നോണം ഒരു പോസ്റ്റ് ഋഷിയായിട്ടെത്തുന്ന ബിപിൻ ജോസ് തന്നെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.. ആൾറെഡി കൊറോണയുടെ ഭീതിയിൽ ആണ് എല്ലാ സീരിയലുകളും ഷൂട്ട് ചെയ്യുന്നത്. ഇതിനിടയിൽ സെറ്റിൽ കൊറോണ വില്ലനായത് ഷൂട്ട് നിർത്തി വെക്കേണ്ടതുമാണ്. അത്തരത്തിൽ ഒരു സംഭവമാണ് കൂടെവിടെയുടെ ഈ ലാഗിന് കാരണം. ഇന്നലെ ഋഷി ഇൻസ്റ്റയിൽ സ്റ്റോറിയായിട്ട് പോസ്റ്റ് ചെയ്തത്.

കോവിഡ് നെഗറ്റിവ് ആയതായും... തന്നെ സ്നേഹിച്ച തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നതുമായിരുന്നു ഋഷിയുടെ പോസ്റ്റ്. അതിൽ തന്നെ കെയർ ചെയ്ത ഡോക്റ്റഴ്സിനും നേഴ്സിനും സ്റ്റാഫുകൾക്കും നന്ദി പറയുന്നുണ്ട്. അതോടൊപ്പം മറ്റൊരു സ്റ്റോറിയായി ഹോസ്പിറ്റലിലെ ഗ്രീനറി വിശ്വൽസും പോസ്റ്റ് ചെയ്തിട്ടുണ്ട്...

 

ഈ പോസ്റ്റിൽ നിന്നും അടുത്തിടെ ഷെഡ്യൂൾ ബ്രേക്ക് ഉണ്ടായിട്ടുണ്ടെന്ന് മനസിലാകും. അപ്പോൾ ഋഷി തിരിച്ചെത്തിയിരിക്കുകയാണ്... ഇനി ഉടൻ തന്നെ കഥ മുന്നോട്ട് അടിപൊളിയായി പോകുന്നതായിരിക്കും... ഇതിനിടയിൽ അൻഷിത പങ്കുവച്ച പോസ്റ്റിൽ ഷൂട്ട് ഡേയ്സ് തുടങ്ങി എന്ന അറിയിപ്പും ഉണ്ടായിരുന്നു. മിത്രയായിട്ടെത്തുന്ന മാൻവിയ്‌ക്കൊപ്പമാണ് അൻഷിത പോസ്റ്റ് പങ്കുവച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (21 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (28 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (35 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (41 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (43 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (47 minutes ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (47 minutes ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (52 minutes ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends