Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

'പാപ്പുവിന് ബാല നൽകിയത് കോടികളുടെ സമ്മാനം... 'ഇനി ബാല ഒരു ലൈഫ് തുടങ്ങട്ടെ! ഇന്നല്ലെങ്കിൽ നാളെ അത് സംഭവിക്കും!! വിമർശനങ്ങൾക്കുള്ള മറുപടി ഇതാ.. സോഷ്യൽ മീഡിയയിൽ ആരാധകരുടെ കമന്റുകൾ ചൂട് പിടിയ്ക്കുന്നു

27 SEPTEMBER 2021 02:10 PM IST
മലയാളി വാര്‍ത്ത

നടൻ ബാലയും അദ്ദേഹത്തിന്റ രണ്ടാം വിവാഹത്തിലെ വിശേഷങ്ങളുമാണ് ഇപ്പോഴും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അമൃതയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം അടുത്തിടെയാണ് ബാല രണ്ടാമത് വിവാഹിതനായത്. അതിന് ശേഷം ഭാര്യ എലിസബത്തുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും ബാല പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ബാല വലിയ രീതിയിലുള്ള വിമർശങ്ങൾ സോഷ്യൽ മീഡിയയയിലൂടെ നേരിടേണ്ടിവന്നിരുന്നു

ആദ്യ ബന്ധത്തിൽ തനിക്കുണ്ടായ മകളോടുള്ള സ്നേഹത്തെ പറ്റി ബാല വിവാഹ ശേഷം ഭാര്യയുടെ മുന്നിലിരുന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാര്യയെക്കാളിഷ്ടം മകളെയാണ് എന്ന് ബാല പറഞ്ഞത് ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

എന്നാൽ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളുടെ പിറന്നാളിന് ബാല സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചിരുന്നില്ല. എല്ലാവർഷവും മകൾക്ക് സ്പെഷ്യൽ വീഡിയോകളും മറ്റുമായി എത്തി ബാല പിറന്നാൾ ആശംസിക്കാറുമുണ്ട്. എന്നാൽ ഇത്തവണ ബാലയുടെ വക അതുണ്ടായില്ല. ഓരോ നിമിഷത്തെ സംഭവങ്ങളും ആരാധകരോട് പങ്കുവെക്കാറുള്ള ബാല ഇത്തവണ മകൾക്ക് പിറന്നാൾ ആശംസിക്കാതെ പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള വീഡിയോ മാത്രം പങ്കുവെക്കുകയാണ് ചെയ്തത്.

ഇത് ആരാധകർ ചൂണ്ടിക്കാട്ടുകയും മകൾക്ക് ആശംസ അറിയിക്കാത്തതിലെ കാരണം കമൻ്റുകളിലൂടെ ചോദിക്കുകയുമായിരുന്നു. ആരാധകരുടെ ആ കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്

മകളുടെ പിറന്നാളിന് ആശംസ അറിയിക്കാത്ത അച്ഛൻ ഒരു നല്ല പിതാവല്ല എന്നായിരുന്നു ചിലർ വിമർശനപരമായി ചൂണ്ടിക്കാട്ടിയത്. അങ്ങനെ തോന്നുന്നില്ലെന്നും കഴിഞ്ഞ 8 വർഷമായി അവൻ തന്റെ മകളെ മറ്റെന്തിനേക്കാളും കൂടുതൽ സ്നേഹിക്കുന്നുണ്ടെന്നും ഇപ്പോഴും മകൾക്കായിട്ടാണ് അദ്ദേഹം സമയം ചെലവഴിക്കുന്നുണ്ടെന്നും ഒരു ആരാധിക കുറിച്ചിരിക്കുന്നു. ഇനി ബാലയും എലിസബത്തും സന്തോഷകരമായി ജീവിക്കട്ടെയെന്നും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാനാകട്ടെ എന്നും ആരാധിക കുറിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒട്ടനവധി പേർ ബാലയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.

കുട്ടിക്ക് ബാല എഴുപത് ശതമാനം ആസ്തി കൊടുത്തു എന്നും ഇനി ബാല ഒരു ലൈഫ് തുടങ്ങട്ടെ എന്നും മിനി ജോൺ എന്ന പ്രൊഫൈലിൽ നിന്ന് കുറിച്ചിരിക്കുന്നു. ഒരു മനുഷ്യനെ ഇതുപോലെ ദ്രോഹിക്കാമോ?. ഇന്നല്ലെങ്കിൽ നാളെ ആ കുട്ടി അവളുടെ അച്ഛൻ്റെ അടുത്ത് വരും. കുട്ടിയെ പിരിഞ്ഞ് എട്ട് വർഷത്തോളമാണ് അദ്ദേഹം അദ്ദേഹത്തിൻ്റെ ജീവിതം തള്ളി നീക്കിയത്. ഇപ്പോൾ അയാൾ അയാളുടെ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ബാല അയാളുടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി, ബാലയെയും എലിസബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും മിനി ജോൺ കമൻ്റിലൂടെ കുറിച്ചിട്ടുണ്ട്.

അതേസമയം മിനിയുടെ അഭിപ്രായത്തോട് വിയോജിപ്പ് അറിയിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

മിനി ജോൺ നിരത്തിയ വാദങ്ങളോട് എതിർപ്പുമായി സേതു എന്ന പ്രൊഫൈലും രംഗത്തെത്തുകയുണ്ടായി.

സേതു പറയുന്നത് ഇങ്ങനെയാണ്.

'എന്തു വിവരം ഇല്ലായ്മ ആണ് നിങ്ങളീ പറയുന്നത്.. ബാല വിവാഹം കഴിച്ചെന്നു പറഞ്ഞ് മകൾ മകളല്ലാതെ ആകുമോ.. ആ കുട്ടിയേ ഒന്ന് വിഷ് ചെയ്തു പോസ്റ്റ് ഇടാൻ നേരം ഇല്ലാത്ത വിധം രണ്ടാം ഭാര്യക്ക് വേണ്ടി ടൈം സ്പെൻ്റ് ചെയ്യണോ... വിവാഹം കഴിഞ്ഞ ഉടൻ ഇങ്ങനെ ആകുമ്പോൾ ഒരു കുട്ടി കൂടി ജനിച്ചു കഴിഞ്ഞാലോ.. അപ്പോഴും നിങ്ങൾ പറയുമോ 8 വർഷങ്ങൾ സ്നേഹം കൊടുത്തത് അല്ലേ എന്ന്.. നിങ്ങൾ പിന്നെ എന്തു ഷോ കാണിക്കാൻ ആണ് അഭിപ്രായം പറഞ്ഞത്..'

'നിങ്ങൾ ആദ്യം നിങ്ങളുടെ കാര്യം നോക്ക്.. സോഷ്യൽ മീഡിയയിൽ വന്നു വിവരക്കേട് പറയുന്നു.. മകൾക്ക് സ്വത്ത് കൊടുത്താൽ അച്ഛന്റെ കടമ കഴിഞ്ഞോ..കൊവിഡ് ടെസ്റ്റ്‌ ചെയ്യാൻ പോയ അമൃത മോൾക്ക് ഫോൺ കൊടുക്കാൻ താമസിച്ചു എന്ന് പറഞ്ഞ് വീഡിയോ ചെയ്ത ഒരു വ്യക്തി ഒരു വിവാഹം കഴിച്ചതോടെ മകളെ മറന്നു എങ്കിൽ ആരാണ് കുറ്റം ചെയ്തത്... ആ വീഡിയോ കണ്ട് അമൃതയെ തെറ്റിദ്ധരിച്ചവർ തന്നെയാണ് ബാലയുടെ പേജിൽ മകൾക്ക് വേണ്ടി ഉള്ള ബർത്ത്ഡേ വിഷസ് കാണാൻ വന്നത്'. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഇവർക്ക് വിവാഹ മംഗളാശംസകളേകു എന്നായിരുന്നു മിനി നൽകിയ മറുപടി. അത് ശരിവെച്ച് മറ്റൊരു പ്രൊഫൈലുമെത്തുകയായിരുന്നു.

അതേസമയം സോഷ്യൽമീഡിയ വഴി മകൾക്ക് പിറന്നാൾ ആശംസിക്കാതിരുന്നതിന്റെ പേരിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം ബാല എത്തിയിരുന്നു

ബാലയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

'നശിപ്പിക്കാൻ എളുപ്പമാണ്, പക്ഷേ ഒരു ജീവിതം കെട്ടിപ്പടുക്കാനാണ് ബുദ്ധിമുട്ട്. കൂടുതൽ പേരാണ് നെഗറ്റിവിറ്റിയ്ക്ക് മനപ്പൂർവ്വം പിന്തുണ കൊടുക്കുന്നത്. അതേസമയം ഞാൻ കൂടുതൽ പോസിറ്റിവിറ്റി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. എനിക്കെന്റെ ഉത്തരവാദിത്തങ്ങളും അനുമാനങ്ങളും എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് എന്നെ നിരന്തരം ഉപദേശിക്കുന്നവർ ആദ്യം നിങ്ങളുടെ ജീവിതത്തിലേക്ക് ശ്രദ്ധിക്കൂ എന്നാണ് ബാല കുറിച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് ബാല കുറിച്ചതിങ്ങനെയായിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (7 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (7 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (7 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (8 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (8 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (8 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (9 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (9 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (10 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (12 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (12 hours ago)

Malayali Vartha Recommends