Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയനയുടെ ഋഷ്യം PART 8 ; ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കുള്ള കാർ യാത്രയിൽ ഭർത്താവിനെ കുറിച്ചുള്ള സൂര്യയുടെ സങ്കൽപ്പങ്ങൾ ചോദിച്ച് ഋഷി; സൂര്യയ്ക്കപ്പോഴും പറയാനുള്ളത് മറ്റൊന്ന് ; ഋഷിയുടെ കള്ളനോട്ടവും സൂര്യയുടെ ചിരിയുമായി പുത്തൻ പ്രണയ നോവൽ!

27 SEPTEMBER 2021 03:28 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസങ്ങളായി കൂടെവിടെ പ്രേക്ഷകർ ഋഷ്യ സീൻ ഇല്ലാതെ വിഷമിക്കുകയാണ്. അതിനിടയിലാണ് നയന താര എന്ന പെൺകുട്ടിയുടെ കഥ വൈറലായി മാറുന്നത്. കമന്റിലൂടെ എഴുതിത്തുടങ്ങിയ നയനയുടെ കുറിപ്പ് കൂടെവിടെ ആരാധകരും ഏറ്റെടുക്കുകയാണ് ഉണ്ടായത്, അതോടെ ഋഷ്യ റ്റേൽസ് എന്ന ഫേസ്ബുക്ക് പേജിലൂടെ നയന കഥ തുടർന്നും എഴുതാൻ തുടങ്ങി.

 

എല്ലാവരും കാത്തിരിക്കുന്ന നയനയുടെ ഋഷ്യം എട്ടാം അധ്യായമായിരിക്കുകയാണ്. അപ്പോൾ അവർ ഓറഞ്ചു ജ്യൂസ് കുടിക്കാനായി നിൽക്കുന്നത് വരെയാണ് നമ്മൾ കഥ പറഞ്ഞു നിർത്തിയത്. അവരങ്ങനെ ആ രാത്രിയിൽ കുളിച്ചുനിൽക്കുമ്പോൾ സൂര്യയുടെ കണ്ണുകൾ ഋഷിയെ വിടാതെ പിടിച്ചുനിർത്തുകയാണ്... അവളുടെ ആ വിടർന്ന കണ്ണുകൾ റിഷിയിൽ തന്നെ ഉടക്കിക്കിടക്കുന്നു.

ആ നോട്ടം കണ്ട് ഋഷി. ഉം?" ഋഷിയുടെ ആ മൂളൽ ഇളം കാറ്റടിക്കുമ്പോലെ സൂര്യയ്ക്ക് തോന്നിയിരിക്കാം. "ഏയ്‌.. ഒന്നുല്ല..."സൂര്യ പറഞ്ഞു. സാറിപ്പോഴും ഓർത്തിരിക്കുന്നുണ്ടോ ഓറഞ്ച് ജ്യൂസ്‌ എനിക്കിഷ്ടാണ് എന്നു പറഞ്ഞത്.. അവർ ഒന്നിച്ചുണ്ടായിരുന്ന പഴയ ഓർമ്മകൾ.... സൂര്യക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..

 

ഇരുട്ടിൽ, ആശുപത്രി കൊമ്പൗണ്ടിനുള്ളിലെ മഞ്ഞ വെളിച്ചത്തിൽ, അവർ പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു. വണ്ടിയിൽ കയറി, സീറ്റ് ബെൽറ്റിട്ട്, ഋഷി ചോദിച്ചു.. "പോവാം? " മറ്റെല്ലാ വികാരങ്ങൾക്കും മുകളിലാണ് കരുതൽ എന്ന് അപ്പോൾ അവൾക്ക് തോന്നി..ഈ മനുഷ്യൻ തന്റെ ആരായിട്ടാണ് ഇങ്ങനെ കെയർ ചെയ്യുന്നത്.. വണ്ടി മുൻപോട്ട് നീങ്ങി.. ഋഷി എഫ് എം ഓൺ ചെയ്തു..

"രാവിൻ നിലാക്കായൽ ഓളം തുളുമ്പുന്നു..
നാണം മയങ്ങും പൊന്നാമ്പൽ പ്രേമാർദ്രമാകുന്നു..." പതിയെ ആ പാട്ട് അവരെ വന്നു മൂടി. ഇരുവരും ഒന്നും മിണ്ടിയില്ല. ചിലപ്പോഴൊക്കെ നിശബ്ദതയ്ക്ക് എന്തു സൗന്ദര്യമാണ്.. സൂര്യ പുറത്തേയ്ക്ക് നോക്കി.. നഗരത്തിന്റെ തിരക്കുകൾ ഒഴിയുന്നു.. തെളിഞ്ഞു കത്തുന്ന നിയോൺ വിളക്കുകൾ..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (17 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (26 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (33 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (40 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends